വൈന്തല സെന്റ്് ജോസഫ്സ് പള്ളിയിൽ നടന്ന തിരുനാൾ പ്രദക്ഷിണം.
കാടുകുറ്റി: ഏഴര വർഷക്കാലം കാടുകുറ്റി വൈന്തല മണ്ണിൽ ജീവിച്ച വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുനാൾ സെന്റ് ജോസഫ്സ് പള്ളിയിൽ ഭക്തിനിർഭരമായി ആഘോഷിച്ചു. തിരുനാൾ ദിവ്യബലിക്ക് ഫാ. വിൽസൺ തറയിൽ മുഖ്യകാർമികനായി.
ദിവ്യബലിക്കുശേഷം നടന്ന തിരുനാൾ പ്രദക്ഷിണത്തിന് വികാരി ഫാ. ഡേവിസ് കുടിയിരിക്കൽ, കൈക്കാരന്മാരായ ഷാജു തളിയത്ത്, മൈക്കിൾ കാഞ്ഞിരപ്പറമ്പിൽ, കുടുംബസമ്മേളന കേന്ദ്രസമിതി പ്രസിഡന്റ്് സോജൻ മേനാച്ചേരി, പ്രസുദേന്തി ഷിജു ഉദിനപറമ്പൻ എന്നിവർ നേതൃത്വം നൽകി.
Tags : NattuVishesham DistrictNews