വിശുദ്ധ ബ്രദർ ആൻഡ്രേ ബസെറ്റെയുടെ തിരുശേഷിപ്പ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പ്രതിഷ്ഠിക്കുന്നു.
തൃശൂർ: വിശുദ്ധ ബ്രദർ ആൻഡ്രേ ബസെറ്റെയുടെ തിരുശേഷിപ്പു പ്രയാണവും ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോ ഷവും ലൂർദ് കത്തീഡ്രലിൽ നടത്തി.
ബിഷപ്സ് ഹൗസിൽനിന്ന് അതിരൂപത ചാൻസലർ ഫാ. ഡൊമനിക് തലക്കോടൻ ആനയിച്ച തിരുശേഷിപ്പ് മാർ ആൻഡ്രൂസ് താഴത്ത് ലൂർദ് കത്തീഡ്രലിൽ പ്രതിഷ്ഠിച്ചു. അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, ജൂബിലി മിഷൻ ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുര്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് മാർ ആൻഡ്രൂസ് താഴത്ത് കൃതജ്ഞതാബലിയർപ്പിച്ചു.
Tags : NattuVishesham DistrictNews