ഡാം റിസർവോയറിൽനിന്നു കരകയറിപ്പോകുന്ന കാട്ടാന.
മലമ്പുഴ: ജനവാസമേഖലയിൽ കാട്ടാനയിറങ്ങിയത് നാട്ടുകാരെയും വിനോദ സഞ്ചാരികളെയും ഭീതിയിലാക്കി.
തെക്കേ മലമ്പുഴഡാം റിസർവോയറിലാണ് ഇന്നലെ രാവിലെ എട്ടരയോടെ കാട്ടാന ഇറങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു.
റിസർവോയറിലെ വെള്ളത്തിൽ നിന്തികളിക്കുന്ന കാട്ടാനയെ കണ്ടതിനെ തുടർന്ന് നാട്ടുകാർ പോലീസിനേയും വനംവകുപ്പിനേയും അറിയിച്ചു.
അധികൃതർ സ്ഥലത്തെത്തി വിനോദസഞ്ചാരികളടക്കം യാത്രക്കാരെ തടഞ്ഞുനിർത്തി. ഏറെനേരത്തെ പരിശ്രമത്തിനു ശേഷം പതിനൊന്നു മണിയോടെ പടക്കം പൊട്ടിച്ചെറിഞ്ഞപ്പോൾ ആന വെള്ളത്തിൽനിന്നും കയറി റോഡ് മുറിച്ചു കടന്ന് പരിസരത്തെ റബർകാട്ടിലേക്കു കയറിപ്പോയി. ഞായറാഴ്ച്ചയായതിനാൽ ഒട്ടേറെ വിനോദസഞ്ചാരികൾ തെക്കേ മലമ്പുഴ കാണാൻ എത്തിയിരുന്നു.
Tags : NattuVishesham DistrictNews