x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​യ​ർ​പോ​ർ​ട്ട് റോ​ഡ് നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്ക​ണം: കോ​ൺ​ഗ്ര​സ്

വെബ് ഡെസ്ക്
Published: August 31, 2026 04:39 AM IST | Updated: August 31, 2026 04:39 AM IST

കൊ​ട്ടി​യൂ​ർ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗത്തിൽ നിന്ന്.

കൊ​ട്ടി​യൂ​ർ: മാ​ന​ന്ത​വാ​ടി - മ​ട്ട​ന്നൂ​ർ എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ഉ​ട​ന​ടി ആ​രം​ഭി​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് കൊ​ട്ടി​യൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​റ​ത്തി​റ​ങ്ങി​യ ഏ​ഴാ​മ​ത് ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ല​യോ​ര ജ​ന​ത​യു​ടെ ആ​ശ​ങ്ക​ക​ളും പ​രാ​തി​ക​ളും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്തെ വി​വി​ധ സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ളെ​യും വ്യ​ക്തി​ക​ളെ​യും ഏ​കോ​പി​പ്പി​ച്ച് നി​വേ​ദ​ന​ങ്ങ​ളും പ​രാ​തി​ക​ളും സ​മ​ർ​പ്പി​ക്കും. നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യി​ൽ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ ന​ടു​ഭാ​ഗം ചു​ണ്ട​ന്‍റെ അ​മ​ര​ക്കാ​ര​നും കൊ​ട്ടി​യൂ​ർ സ്വ​ദേ​ശി​യു​മാ​യ റി​ച്ചാ​ർ​ഡ് ജ​യ്സ​ൺ ന​ങ്ങി​ണി​യെ ആ​ദ​രി​ച്ചു. പേ​രാ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​ര ശ്രീ​ധ​ര​ൻ ഉ​പ​ഹാ​രം ന​ൽ​കി. യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ണി ആ​മ​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക്-​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ, വി​വി​ധ പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ, ബൂ​ത്ത്, വാ​ർ​ഡ് പ്ര​സി​ഡ​ന്‍റു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up