x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന പ​രി​പാ​ടി​ക​ൾ​ക്കു തു​ട​ക്കം

വെബ് ഡെസ്ക്
Published: August 31, 2026 05:07 AM IST | Updated: August 31, 2026 05:07 AM IST

പ​ന്ത​ലാം​പാ​ടം നി​ത്യ​സ​ഹാ​യ​മാ​താ പ​ള്ളി ജൂ​ബി​ലി സ​മാ​പ​ന പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ച് ബി​ഷ​പ് എ​മരി​റ്റ​സ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് തി​രിതെ​ളി​യി​ക്കു​ന്നു.

വ​ട​ക്ക​ഞ്ചേ​രി: പ​ന്ത​ലാം​പാ​ടം നി​ത്യ​സ​ഹാ​യ​മാ​താ പ​ള്ളി​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം കു​റി​ച്ച് ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​വീ​ക​രി​ച്ച അ​ൾ​ത്താ​ര​യു​ടെ​യും പു​തി​യ കൊ​ടി​മ​ര​ത്തി​ന്‍റേ​യും വെ​ഞ്ച​രി​പ്പ് ക​ർ​മം ബി​ഷ​പ്പ് എ​മി​രി​റ്റ​സ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് നി​ർ​വ​ഹി​ച്ചു. വി​കാ​രി ഫാ. ​ആ​ൻ​സ​ൺ മേ​ച്ചേ​രി, ഫാ. ​ജെ​യ്ജു കൊ​ഴു​പ്പാ​കു​ളം എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി.

സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് 3.15 ന് ​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ലി​ന്‍റെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ സു​വ​ർ​ണ ജൂ​ബി​ലി​യു​ടെ കൃ​ത​ജ്ഞ​ത ദി​വ്യ​ബ​ലി​യ​ർ​പ്പ​ണം ന​ട​ക്കും. ഫാ. ​റെ​ജി പെ​രു​മ്പി​ള്ളി​ൽ, ഫാ. ​സേ​വ്യ​ർ മാ​റാ​മ​റ്റം, ഫാ ​ഫി​ലി​പ്പ് എം​എ​സ്എ​ഫ്എ​സ്, ഫാ. ​ബി​ജോ​യ് ചോ​തി​ര​ക്കോ​ട്ട്, ഫാ. ​അ​നു ക​ള​പ്പു​ര​യ്ക്ക​ൽ, ഫാ. ​ഷി​ൻ​സ് കാ​ക്കാ​നി എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും.

തു​ട​ർ​ന്ന് ഫൊ​റോ​ന വി​കാ​രി ഫാ. ​റെ​ജി പെ​രു​മ്പി​ള്ളി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​പി. സു​മോ​ദ് എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​കും.
ക​ണ്ണ​മ്പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​വി​ജ​യ​കു​മാ​രി, വാ​ർ​ഡ് മെം​ബ​ർ കു​ഞ്ഞ​മ്മ പീ​റ്റ​ർ, മു​ൻ​വി​കാ​രി ഫാ. ​സേ​വ്യ​ർ മാ​റാ​മ​റ്റം, ഫാ. ​അ​നു ക​ള​പ്പു​ര​യ്ക്ക​ൽ, ഫാ. ​ജോ​യ് കു​ഴി​ഞ്ഞാ​ലി​ൽ എം​എ​സ്എ​ഫ് എ​സ്, സി​സ്റ്റ​ർ ജോ​ൺ​സി മ​രി​യ എ​സ്എ​ബി​എ​സ് പ്ര​സം​ഗി​ക്കും. വി​കാ​രി ഫാ. ​ആ​ൻ​സ​ൺ മേ​ച്ചേ​രി സ്വാ​ഗ​ത​വും ജൂ​ബി​ലി ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജെ​യിം​സ് പ​ട​മാ​ട​ൻ ന​ന്ദി​യും പ​റ​യും.

വി​കാ​രി ഫാ. ​ആ​ൻ​സ​ൺ മേ​ച്ചേ​രി, കൈ​ക്കാ​ര​ന്മാ​രാ​യ ആ​ന​മ​ല അ​പ്പ​ച്ച​ൻ, ബി​നു ചെ​റു​നി​ലം, വി​വി​ധ ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജൂ​ബി​ലി പ​രി​പാ​ടി​ക​ൾ.

Tags : NattuVishesham DistrictNews

Recent News

Corehub Up