ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയും സംയുക്തമായി ഊർപ്പള്ളി വയലിൽ മഴയുത്സവത്തിന്റെ ഭാഗമായി നടത്തിയ മഡ് ഫുട്ബോൾ മത്സരത്തിൽ ജില്
കൂത്തുപറമ്പ്: വേങ്ങാട് ഊർപ്പള്ളി വയലിലെ മഡ് ഫുട്ബോളിൽ മാധ്യമപ്രവർത്തകർക്കെതിരെ ജനപ്രതിനിധികളുടെയും പോലീസ് ഉദ്യോഗസ്ഥരുടെ തേരോട്ടം.
ജില്ലാ കളക്ടറും സിറ്റി പൊലിസ് കമ്മീഷണറും എംഎൽഎമാരും അടങ്ങുന്ന ടീമും മാധ്യമപ്രവർത്തകരും തമ്മിലുള്ള ചെളിക്കളത്തിൽ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ടീം മാധ്യമപ്രവർത്തകരുടെ ടീമിനെ പരാജയപ്പെടുത്തി.
സേവ് ഊര്‍പ്പള്ളിയുടെ നേതൃത്വത്തില്‍ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍, വേങ്ങാട് പഞ്ചായത്ത് , ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, ആസ്റ്റര്‍ മിംസ് എന്നിവയുടെ സഹകരണത്തോടെയാണ് മഴയുത്സവം സംഘടിപ്പിച്ചത്. മാധ്യമപ്രവർത്തകർക്കെതിരെയുള്ള ജനപ്രതിനിധി-ഉദ്യോഗസ്ഥ ടീമിനായി ജില്ലാ കളക്ടർ പി. വിഷ്ണുരാജ്, സിറ്റി പൊലിസ് കമ്മീഷണർ വിജയ് ഭരത് റെഡ്ഡി, എംഎൽഎമാരായ ടി.ഒ.മോഹനൻ, വി.കെ. സനോജ് ഡിവൈഎസ്പി കെ.വി. പ്രമോദ്, ഒളിമ്പിക്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.കെ.ജഗന്നാഥൻ എന്നിവരുൾപ്പടെയുള്ളവർ കളത്തിലിറങ്ങി.
Tags : NattuVishesham DistrictNews