x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചീ​ങ്ക​ണ്ണി​പ്പു​ഴ​യു​ടെ തു​രു​ത്തി​ൽ കാ​ട്ടാ​ന ച​രി​ഞ്ഞ നി​ല​യി​ൽ

വെബ് ഡെസ്ക്
Published: August 31, 2026 04:14 AM IST | Updated: August 31, 2026 04:14 AM IST

ആ​റ​ളം ചി​ത്ര​ശ​ല​ഭ സ​ങ്കേ​ത​ത്തോ​ടു ചേ​ർ​ന്നൊ​ഴു​കു​ന്ന ചീ​ങ്ക​ണ്ണി​പ്പു​ഴ​യു​ടെ തു​രു​ത്തി​ൽ ച​രി​ഞ്ഞ നി​ല​യി​ൽ കണ്ടെത്തിയ കാ​ട്ടാ​ന.

വ​ള​യം​ചാ​ൽ: ആ​റ​ളം ചി​ത്ര​ശ​ല​ഭ സ​ങ്കേ​ത​ത്തോ​ടു ചേ​ർ​ന്നൊ​ഴു​കു​ന്ന ചീ​ങ്ക​ണ്ണി​പ്പു​ഴ​യു​ടെ തു​രു​ത്തി​ൽ കാ​ട്ടാ​ന​യെ ച​രി​ഞ്ഞ​നി​ല​യി​ൽ ക​ണ്ടെ​ത്തി.

പൂ​ക്കു​ണ്ട് വ​നാ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​ള്ള വ​ള​യം​ചാ​ലി​ലാ​ണ് സം​ഭ​വം. പ​തി​ന​ഞ്ച് വ​യ​സ് വ​രു​ന്ന പി​ടി​യാ​ന​യു​ടെ ജ​ഡ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

വി​വ​ര​മ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ആ​റ​ളം വൈ​ൽ​ഡ്‌​ലൈ​ഫ് വാ​ർ​ഡ​ൻ വി. ​ര​തീ​ശ​ൻ, അ​സി​സ്റ്റ​ന്‍റ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ര​മ്യ രാ​ഘ​വ​ൻ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ജ​ഡം സം​സ്ക​രി​ച്ചു.
അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് വെ​റ്റ​റി​ന​റി ഡോ​ക്ട​ർ എ​സ്. ശ്യാം, ​കു​ട്ടി​മാ​വി​ൻ​കീ​ഴ് വെ​റ്റ​റി​ന​റി പോ​ളി​ക്ലി​നി​ക്കി​ലെ ഡോ. ​സി. അ​രു​ൺ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള രോ​ഗ​ബാ​ധ​യാ​കാം മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ൽ, ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളു​ടെ ലാ​ബ് പ​രി​ശോ​ധ​നാ ഫ​ലം പു​റ​ത്തു​വ​ന്നാ​ൽ മാ​ത്ര​മേ കൃ​ത്യ​മാ​യ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കൂ​വെ​ന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ഡോ​ക്ട​ർ​മാ​രും അ​റി​യി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up