സ്നേഹ സ്പര്‍ശം കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിര്‍ധന കുടുംബത്തിന് ഉപജീവനത്തിനായി നിര്‍മ്മിച്ചു നല്കിയ കടയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം സഹീറ മജീ
മൂവാറ്റുപുഴ: സ്നേഹ സ്പര്‍ശം കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിര്‍ധന കുടുംബത്തിന് വരുമാനമാര്‍ഗം ഒരുക്കി നല്കി. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന സുഭാഷ് എന്ന യുവാവിനും മാതാപിതാക്കള്‍ക്കും ഉപജീവനത്തിനായി നിർമിച്ചു നല്കിയ കടയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം സഹീറ മജീദ് ഉദ്ഘാടനം നിര്‍വഹിച്ചു.
ആദ്യ വില്‍പ്പന വാര്‍ഡ് അംഗം നിസാര്‍ നിര്‍വഹിക്കുകയും വാര്‍ഡ് അംഗം ഷഹാന നിസാര്‍ ഏറ്റുവാങ്ങുകയും ചെയ്തു. ചെയര്മാന് ഷനീര്‍ അലിയാര്, സെക്രട്ടറി ജേക്കബ് തോമസ്, ട്രഷറര്‍ പി.വൈ നൂഹ്, വൈസ് ചെയര്മാന്മാര് ടി.എസ്മുഹമ്മദ്, ശ്രീകാന്ത് ജോയിന്‍ സെക്രട്ടറി നസീര്‍ സുലൈമാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ നവാസ് മേക്കല്‍, ടി.എം ബിനി, സലാം എവറസ്റ്റ്,അഷറഫ് ബദരിയ,ഷാജി മേച്ചേരിമഠം, മൂക്കയ്യ നായിഡു,ബിലാല്‍ സക്കീര്‍ എന്നിവര്‍ നേതൃത്വം നല്കി.
Tags : NattuVishesham DistrictNews