x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​ക​ളി​ലെ ജ​നി​ത​ക​പ്ര​ശ്‌​ന​ങ്ങ​ള്‍: വി​ദ​ഗ്ധ ചി​കി​ത്സ വേ​ണ​മെ​ന്ന് ജെ​ന്‍​ഡെ​വ്‌​കോ​ണ്‍

വെബ് ഡെസ്ക്
Published: August 31, 2026 03:34 AM IST | Updated: August 31, 2026 03:34 AM IST

ജെ​ന്‍​ഡെ​വ്‌​കോ​ണ്‍ സം​സ്ഥാ​ന സ​മ്മേ​ള​നം ഐ​എ​പി കേ​ര​ള പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​കെ. ന​ന്ദ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ന്നു

കാ​ഞ്ഞ​ങ്ങാ​ട്: കു​ട്ടി​ക​ളി​ലെ ജ​നി​ത​ക, ന്യൂ​റോ​ഡ​വ​ല​പ്‌​മെ​ന്‍റ​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​ര​ത്തെ തി​രി​ച്ച​റി​യു​ക​യും ആ​വ​ശ്യ​മാ​യ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കും പു​ന​ര​ധി​വാ​സ​ത്തി​നും യ​ഥാ​സ​മ​യം റ​ഫ​ര്‍ ചെ​യ്യു​ക​യും ചെ​യ്യ​ണ​മെ​ന്ന് ജെ​ന്‍​ഡെ​വ്‌​കോ​ണ്‍ 2026 സം​സ്ഥാ​ന സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ഐ​എ​പി കാ​ഞ്ഞ​ങ്ങാ​ട്, ഐ​എ​പി കേ​ര​ള ന്യൂ​റോ​ഡൈ​വേ​ഴ്‌​സി​റ്റി ചാ​പ്റ്റ​ര്‍, ജ​ന​റ്റി​ക്‌​സ് സ​ബ്‌​സ്‌​പെ​ഷാ​ലി​റ്റി ചാ​പ്റ്റ​ര്‍ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ഐ​എം​എ ഹൗ​സി​ല്‍ ന​ട​ന്ന പ​രി​പാ​ടി ഐ​എ​പി കേ​ര​ള പ്ര​സി​ഡ​ന്‍റ് ഡോ. ​എം.​കെ. ന​ന്ദ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കു​ട്ടി​ക​ളി​ലെ ജ​നി​ത​ക​വും ന്യൂ​റോ​ഡ​വ​ല​പ്‌​മെ​ന്‍റ​ല്‍ സം​ബ​ന്ധ​മാ​യ​തു​മാ​യ അ​വ​സ്ഥ​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി തി​രി​ച്ച​റി​യു​ന്ന​തി​ലും ശാ​സ്ത്രീ​യ​മാ​യ ചി​കി​ത്സ​യും പു​ന​ര​ധി​വാ​സ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​ലും ശി​ശു​രോ​ഗ വി​ദ​ഗ്ധ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ പ​ങ്ക് നി​ര്‍​ണാ​യ​ക​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ടി.​പി. അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഡോ.​ടി.​വി. പ​ദ്മ​നാ​ഭ​ന്‍, ക​ണ്‍​വീ​ന​ര്‍ ഡോ. ​പ്ര​വീ​ണ്‍ കെ. ​അ​റോ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : NattuVishesham DistrictNews

Recent News

Corehub Up