x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ന്നെ​ന്നേ​ക്കു​മാ​യി അ​ട​ഞ്ഞോ തു​റ​ന്ന ജ​യി​ലി​ലെ പ​ദ്ധ​തി​ക​ള്‍ ?

വെബ് ഡെസ്ക്
Published: August 31, 2026 03:36 AM IST | Updated: August 31, 2026 03:36 AM IST

ചീ​മേ​നി തു​റ​ന്ന ജ​യി​ല്‍ കവാടം.

ചീ​മേ​നി: ത​ട​വു​കാ​രു​ടെ ടൂ​വീ​ല​ര്‍ വ​ര്‍​ക്ക് ഷോ​പ്പ്, സാ​സ്‌​കാ​രി​ക നി​ല​യം, സോ​ളാ​ര്‍ വൈ​ദ്യു​തി ഉ​ത്പാ​ദ​നം തു​ട​ങ്ങി നൂ​ത​ന​മാ​യ നി​ര​വ​ധി പ​ദ്ധ​തി​ക​ള്‍ ചീ​മേ​നി തു​റ​ന്ന ജ​യി​ലി​ല്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും അ​ധി​കൃ​ത​ര്‍ അ​തെ​ല്ലാം മ​റ​ന്ന മ​ട്ടാ​ണ്. പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ച്ച ജ​യി​ല്‍ മേ​ധാ​വി​ക​ള്‍ സ്ഥാ​ന​മൊ​ഴി​ഞ്ഞ​തോ​ടെ പ​ദ്ധ​തി​ക​ളും അ​കാ​ല​ച​ര​മ​മ​ട​ഞ്ഞു.

308 ഏ​ക്ക​ര്‍ വി​സ്തൃ​തി​യു​ള്ള ജ​യി​ല്‍ വ​ള​പ്പി​നു ചു​റ്റും ത​ട​വു​കാ​ര്‍ ചു​റ്റു​മ​തി​ല്‍ നി​ര്‍​മി​ക്കു​ക എ​ന്ന പ​ദ്ധ​തി കൊ​ണ്ടു​വ​ന്ന​ത് ജ​യി​ല്‍ ഡി​ഐ​ജി​യാ​യി വി​ര​മി​ച്ച എ​സ്. സ​ന്തോ​ഷ് ജ​യി​ല്‍ സൂ​പ്ര​ണ്ടാ​യി​രു​ന്ന കാ​ല​ത്താ​ണ്. ജ​യി​ല്‍ വ​ള​പ്പി​ലെ ചെ​ങ്ക​ല്‍​പ​ണ​ക​ളി​ല്‍ നി​ന്നു കൊ​ത്തി​യെ​ടു​ത്ത ക​ല്ലു​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ പ​റ്റാ​ത്ത ക​ല്ലു​ക​ള്‍ കൊ​ണ്ട് ചു​റ്റു​മ​തി​ല്‍ തീ​ര്‍​ക്കു​ന്ന പ​ദ്ധ​തി അ​ക്കാ​ല​ത്തു ത​ന്നെ തു​ട​ങ്ങി​യി​രു​ന്നു. ജ​യി​ല്‍ വ​ള​പ്പി​ല്‍ സോ​ളാ​ര്‍ പാ​ന​ലു​ക​ള്‍ സ്ഥാ​പി​ച്ച് വൈ​ദ്യു​തി​യു​ണ്ടാ​ക്കി കെ​എ​സ്ഇ​ബി​ക്ക് കൈ​മാ​റു​ന്ന പ​ദ്ധ​തി​യും ഇ​ദ്ദേ​ഹം ത​ന്നെയാ​ണ് ആ​വി​ഷ്‌​ക​രി​ച്ച​ത്. എ​ന്നാ​ല്‍ സോ​ളാ​ര്‍ പ​ദ്ധ​തി സാ​ങ്കേ​തി​ക​ത്വ​ത്തി​ല്‍ കു​രു​ങ്ങി ആ​രം​ഭ​ദി​ശ​യി​ല്‍ ത​ന്നെ നി​ല​ച്ചു. ചു​റ്റു​മ​തി​ല്‍ നി​ര്‍​മാ​ണം പി​ന്നീ​ടു​വ​ന്ന സൂ​പ്ര​ണ്ടു​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലും മു​ന്നോ​ട്ടു​പോ​യി​രു​ന്നു. ജ​യി​ല്‍ വ​ള​പ്പി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്ത് ഒ​ന്ന​ര കി​ലോ​മീ​റ്റ​റോ​ളം ചു​റ്റു​മ​തി​ല്‍ നി​ര്‍​മി​ച്ചി​രു​ന്നു. പി​ന്നീ​ട് അ​തും നി​ല​ച്ചു. ജ​യി​ല്‍ വ​ള​പ്പി​ന​ക​ത്ത് സാം​സ്‌​കാ​രി​ക​നി​ല​യം നി​ര്‍​മി​ക്കു​ന്ന​തി​നാ​യി ത​റ​ക്ക​ല്ലി​ട്ടി​രു​ന്നെ​ങ്കി​ലും അ​തും എ​ങ്ങു​മെ​ത്തി​യി​ല്ല.

പി​ന്നീ​ട് ആ​രം​ഭി​ച്ച ടൂ​വീ​ല​ര്‍ വ​ര്‍​ക്ക് ഷോ​പ്പും അ​ധി​കം വൈ​കാ​തെ പൂ​ട്ടി. നി​ല​വി​ല്‍ ഭ​ക്ഷ്യ​യൂ​ണി​റ്റ് മാ​ത്ര​മാ​ണ് ജ​യി​ലി​ല്‍ സ​ജീ​വ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ബി​രി​യാ​ണി, ച​പ്പാ​ത്തി, കു​പ്പി​വെ​ള്ളം എ​ന്നി​വ​യു​ടെ വി​ല്‍​പ​ന ജ​യി​ലി​ന് ന​ല്ല വ​രു​മാ​നം നേ​ടി​ക്കൊ​ടു​ക്കു​ന്നു​ണ്ട്.

Tags : NattuVishesham DistrictNews

Recent News

Corehub Up