വീൽചെയറിൽ ജീവിതം നയിക്കുന്ന പാരാ പീജിയ പേഷ്യൻസ് ഉൾപ്പെടെയുള്ളവരുടെ സംഘടനയായ ഫ്രീഡം ഓൺ വീൽസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം സിനിമാ, നാടക സംവി
മൂവാറ്റുപുഴ: വീൽചെയറിൽ ജീവിതം നയിക്കുന്ന പാരാ പീജിയ പേഷ്യൻസ് ഉൾപ്പെടെയുള്ളവരുടെ സംഘടനയായ ഫ്രീഡം ഓൺ വീൽസിന്റെ നേതൃത്വത്തിൽ ഓണാഘോഷം സിനിമ, നാടക സംവിധായകൻ എൻ.അരുൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ധന്യ ഗോപിനാഥ് അധ്യക്ഷത വഹിച്ചു.
എറണാകുളം ജില്ലാ പാലിയേറ്റീവ് മേധാവി ഡോ. മാത്യൂസ് നമ്പേലിൽ മുഖ്യാതിഥി ആയിരുന്നു. ഭാരവാഹികളായ ശരത് പടിപ്പുര, ഉണ്ണി മാക്സ്, ലൂയിസ് ഏബ്രഹാം, അനിൽ നേര്യമംഗലം, പാലിയേറ്റീവ് ജില്ലാ കോ-ഓർഡിനേറ്റർ ലവ്യ കുമാരൻ , സംഘാടക സമിതി ഭാരവാഹികളായ നാസർ ഇബ്രാഹിം , വി.ടി രതീഷ് , രാകേഷ് മേക്കാട്ട് ഇല്ലം, മനു വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
തൃക്കളത്തൂർ ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ നടന്ന ഓണാഘോഷ പരിപാടികളിൽ എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നുള്ള 107 അംഗങ്ങൾ പങ്കെടുത്തു. കലാവിരുന്നും ഉണ്ടായിരുന്നു.
Tags : NattuVishesham DistrictNews