‘ചങ്ങാതിക്കൂട്ടം’ ഓണാഘോഷത്തിന്റെ മാനന്തവാടി ഉപജില്ലാതല ഉദ്ഘാടനം അഞ്ചുകുന്ന് ഗാന്ധി മെമ്മോറിയല്‍ യുപി സ്കൂളില്‍ ഉഷ വിജയന് എംഎല്‍എ നിര്‍വഹിക്കുന്നു.
മാനന്തവാടി: കിടപ്പിലായ ഭിന്നശേഷി കുട്ടികള്‍ക്ക് സമഗ്ര ശിക്ഷ കേരളം ബിആര്‍സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘ചങ്ങാതിക്കൂട്ടം’ ഓണാഘോഷത്തിന്റെ ഉപജില്ലാതല ഉദ്ഘാടനം അഞ്ചുകുന്ന് ഗാന്ധി മെമ്മോറിയല്‍ യുപി സ്കൂളില്‍ ഉഷ വിജയന് എംഎല്‍എ നിര്‍വഹിച്ചു. പനമരം പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമുറ്റം അധ്യക്ഷത വഹിച്ചു.
സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ നിസാര്‍ കമ്പ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് അംഗം ജമീല ഷറഫുദ്ദീന്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സുനില്‍കുമാര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ പി.എം. ജൗഹര്‍, ഗിരീഷ്കുമാര്‍, സജി വര്‍ഗീസ്, മുംതാസ്, സ്കൂള്‍ മാനേജര്‍ ഫാ.ജെറോം ചിങ്ങന്തറ, ഹെഡ്മാസ്റ്റര് ഗോപകുമാര്‍, പിടിഎ പ്രസിഡന്റ് യു. ഇസ്ഹാഖ് എന്നിവര്‍ പ്രസംഗിച്ചു. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള ഓണസമ്മാനങ്ങളുടെ വിതരണം നടത്തി. ബിപിസി വി.എം. ജോസഫ് സ്വാഗതവും സ്പെഷല്‍ എഡ്യൂക്കേറ്റര്‍ ടി.വി. സ്മിത നന്ദിയും പറഞ്ഞു.