x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ​ത​ല ഓ​ണാ​ഘോ​ഷ​ത്തി​ന് വ​ർ​ണാ​ഭ​മാ​യ സ​മാ​പ​നം

വെബ് ഡെസ്ക്
Published: August 31, 2026 02:46 AM IST | Updated: August 31, 2026 02:46 AM IST

കോ​ഴി​ക്കോ​ട് ജി​ല്ലാ​ത​ല ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​ന​വും സ​മ്മാ​ന​ദാ​ന​വും മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ക്കു​ന്നു.

ഓ​ണാ​ഘോ​ഷ​ പരിപാടികളുടെ വി​ജ​യം ജ​ന​പ​ങ്കാ​ളി​ത്തം: മന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ വി​ജ​യം ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണെ​ന്ന് മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍. സം​സ്ഥാ​ന വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പി​ന്‍റെ​യും ഡി​ടി​പി​സി​യു​ടെ​യും കോ​ഴി​ക്കോ​ട് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം കോ​ഴി​ക്കോ​ട് ബീ​ച്ചി​ലെ ഫ്രീ​ഡം സ്‌​ക്വ​യ​റി​ലെ വേ​ദി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

മ​ല​യാ​ളി​യു​ടെ സം​സ്കാ​രം നി​ല​നി​ർ​ത്തു​ന്ന​തി​ൽ ഓ​ണം വ​ലി​യ പ​ങ്ക് വ​ഹി​ക്കു​ന്നു​ണ്ട്. ഓ​ണം പോ​ലു​ള്ള ആ​ഘോ​ഷ​ങ്ങ​ളി​ലൂ​ടെ​യാ​ണ് കേ​ര​ളം അ​തി​ന്‍റെ മ​ഹ​ത്വം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​ത്. വേ​ർ​തി​രി​വു​ക​ളോ അ​തി​ർ​വ​ര​മ്പു​ക​ളോ ഇ​ല്ലാ​തെ ഒ​റ്റ മ​ന​സോ​ടെ​യാ​ണ് ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ല​യാ​ളി​ക​ൾ ഓ​ണം ആ​ഘോ​ഷി​ക്കു​ന്ന​ത്.

ഇ​ത്ത​വ​ണ​ത്തെ ഓ​ണാ​ഘോ​ഷ​വും അ​തി​നൊ​പ്പ​മെ​ത്തി​യ മ​റ്റു ആ​ഘോ​ഷ​ങ്ങ​ളും ദേ​ശീ​യ ത​ല​ത്തി​ൽ ശ്ര​ദ്ധ നേ​ടി​യെ​ന്ന​ത് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

സം​ഘാ​ട​ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. കെ. ​ജ​യ​ന്ത് എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. എം​എ​ൽ​എ​മാ​രാ​യ അ​ഡ്വ. പ്ര​വീ​ൺ കു​മാ​ർ, എം.​എ. റ​സാ​ഖ് മാ​സ്റ്റ​ർ, അ​ഡ്വ. ഫൈ​സ​ൽ ബാ​ബു, പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ. പി.​എം. നി​യാ​സ്, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ.​പി. ഷൗ​ക്ക​ത്ത​ലി, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഷാ​മി​ൻ സെ​ബാ​സ്റ്റ്യ​ൻ, ടൂ​റി​സം വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ടി.​ജി. അ​ഭി​ലാ​ഷ് കു​മാ​ർ, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പ്ര​ദീ​പ് ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പൂ​ക്ക​ള മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. വി​ജ​യി​ക​ളാ​യ കു​ന്ന​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, വേ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ന്നി​വ യ​ഥാ​ക്ര​മം ഒ​രു ല​ക്ഷം രൂ​പ, 50000 രൂ​പ, 25000 രൂ​പ എ​ന്നി​ങ്ങ​നെ ക്യാ​ഷ് പ്രൈ​സും ട്രോ​ഫി​യും ഏ​റ്റു​വാ​ങ്ങി. വി​വി​ധ സെ​ക്ട​റു​ക​ളി​ൽ​നി​ന്ന് ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി​യ​വ​ർ​ക്കു​ള്ള ഉ​പ​ഹാ​ര​വും ച​ട​ങ്ങി​ൽ സ​മ്മാ​നി​ച്ചു.

വി​വി​ധ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ, സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ, സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക-​രാ​ഷ്ട്രീ​യ-​ക​ലാ രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് ശേ​ഷം സ്റ്റീ​ഫ​ന്‍ ദേ​വ​സി​യു​ടെ ഫ്യൂ​ഷ​ന്‍ മ്യൂ​സി​ക് അ​ര​ങ്ങേ​റി.

Tags : Nattuvishesham DistrictNews DeepikaNews Onam

Recent News

Corehub Up