x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​രു​ണ്യഭ​വ​നം പ​ദ്ധ​തി ര​ണ്ടാംഘ​ട്ടം ആ​രം​ഭി​ച്ചു


Published: June 14, 2026 02:42 AM IST | Updated: June 14, 2026 02:42 AM IST

എ​ലി​ഞ്ഞി​പ്ര: സെ​ന്‍റ്് മേ​രീ​സ് ലൂ​ർ​ദ് ഇ​ട​വ​ക സ​മൂ​ഹം തു​ട​ങ്ങിവ​ച്ച ഭ​വ​ന​ര​ഹി​ത​ർ​ക്ക് കൂ​ടൊ​രു​ക്കു​ന്ന കാ​രു​ണ്യ​ഭ​വ​ന പ​ദ്ധ​തി​യു​ടെ ര​ണ്ടാംഘ​ട്ട​ത്തി​ന് തു​ട​ക്ക​മാ​യി.​ കോ​ട​ശേ​രി പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 21ൽ ​ഇ​ട​വ​ക അം​ഗ​ങ്ങ​ളാ​യ പാ​ണേ​ക്കാ​ട​ൻ ചെ​റി​യ സ​ലി​ൽ- സ​ജി​ൻ സ​ഹോ​ദ​ര​ങ്ങ​ളാ​ണ് ര​ണ്ടാംഘ​ട്ട​ത്തി​ൽ ഭ​വ​ന പ​ദ്ധ​തി​ക്ക് സൗ​ജ​ന്യ​മാ​യി സ്ഥ​ലം ന​ൽ​കി മാ​തൃ​ക​യാ​യ​ത്. നാ​ല് ഭ​വ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ ഒ​രു​ക്കു​ന്ന​ത്.

ഒ​ന്നാംഘ​ട്ട​ത്തി​ൽ ഇ​ട​വ​കാം​ഗ​മാ​യ വ​ർഗീ​സ് പു​ല്ലോ​ക്കാ​ര​ൻ ചൗ​ക്ക​യി​ൽ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ സ്ഥ​ല​ത്താ​യി​രു​ന്നു ഇ​ട​വ​ക​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നാ​ല് വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി​യ​ത്. ര​ണ്ടാംഘ​ട്ട പ​ദ്ധ​തി​യു​ടെ ത​റ​ക്ക​ല്ലി​ട​ൽ ക​ർ​മം വി​കാ​രി ഫാ.​ഡോ.​ആ​ന്‍റോ ക​രി​പ്പാ​യി നി​ർ​വ​ഹി​ച്ചു. സ​ഹ വി​കാ​രി ഫാ.​സെ​ബാ​സ്റ്റ്യ​ൻ ക​ള​ത്തി​പ്പ​റ​മ്പി​ൽ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ന​ന്ദ നാ​രാ​യ​ണ​ൻ, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ വി​ജ​യ​ൻ കു​ട്ടി, ലി​ത വി​ൻ​സ​ന്‍റ്, ശ​കു​ന്ത​ള വ​ൽ​സ​ൻ, ക​ൺ​വീ​ന​ർ വ​ർ​ഗീ​സ് മാ​ളി​യേ​ക്ക​ൽ, റോ​ബി​ൻ പ​ട​മാ​ട​ൻ, ജോ​ർ​ജ് മാ​ഞ്ഞൂ​രാ​ൻ, ജോ​ഫ്റി​ൻ കി​ഴ​ക്കൂ​ട​ൻ, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​ണി കി​ഴ​ക്കൂ​ട​ൻ, ജോ​യ് ഉ​ദി​നി​പ്പ​റ​മ്പ​ൻ, കേ​ന്ദ്ര സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​സ് മ​ണ​വാ​ള​ൻ, മി​ൽ​ട്ട​ൻ എം ​സ്ക്വ​യ​ർ, പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗം വി​ൽ​സ​ൻ മേ​ച്ചേ​രി തു​ട​ങ്ങി​യ​
വ​ർ പ​ങ്കെ​ടു​ത്തു.

Tags : Karunya Bhavan Nattuvishesham District News

Recent News

Corehub Up