Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Karuvannur Case

ക​രു​വ​ന്നൂ​ർ കേ​സ്; സി​പി​എം നേ​താ​ക്ക​ൾ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി

കൊ​ച്ചി: ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ഡി​ക്കേ​സി​ൽ സി​പി​എം നേ​താ​ക്ക​ൾ കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. കെ.​രാ​ധാ​കൃ​ഷ്ണ​ൻ എം​പി, എ.​സി.​മൊ​യ്തീ​ൻ എം​എ​ൽ​എ, സി​പി​എം തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം.​വ​ർ​ഗീ​സ് തു​ട​ങ്ങി​യ നേ​താ​ക്ക​ളാ​ണ് വി​ചാ​ര​ണ​യ്ക്ക് മു​ന്നോ​ടി​യാ​യി കോ​ട​തി​യി​ലെ​ത്തി​യ​ത്.

സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പി​ലെ ക​ള്ള​പ്പ​ണ​ക്കേ​സി​ൽ സി​പി​എ​മ്മി​നും മു​ഴു​വ​ൻ പ്ര​തി​ക​ൾ​ക്കെ​തി​രെ​യും പ്ര​ഥ​മ​ദൃ​ഷ്ടാ തെ​ളി​വു​ണ്ടെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. ജി​ല്ലാ നേ​താ​ക്ക​ൾ​ക്ക് പു​റ​മേ, ഇ​രി​ങ്ങാ​ല​ക്കു​ട ഏ​രി​യാ ക​മ്മി​റ്റി സെ​ക്ര​ട്ട​റി, പൊ​റ​ത്തു​ശേ​രി സൗ​ത്ത്, നോ​ർ​ത്ത് ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​മാ​ർ, മു​ൻ വ​ട​ക്കാ​ഞ്ചേ​രി കൗ​ൺ​സി​ല​ർ​മാ​രാ​യ പി.​ആ​ർ. അ​ര​വി​ന്ദാ​ക്ഷ​ൻ, മ​ധു അ​മ്പ​ല​പു​രം തു​ട​ങ്ങി​യ 28 പേ​രോ​ടും കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു.

കേ​സി​ൽ ആ​കെ 83 പ്ര​തി​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ 55 പ്ര​തി​ക​ൾ​ക്കെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ കോ​ട​തി നേ​ര​ത്തെ ത​ന്നെ ആ​രം​ഭി​ച്ചി​രു​ന്നു. ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ 2012-13 മു​ത​ൽ സി​പി​എം നേ​താ​ക്ക​ളു​ടെ അ​റി​വോ​ടെ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ വാ​യ്പാ ക്ര​മ​ക്കേ​ടു​ക​ളും ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​ക​ളും ന​ട​ത്തി എ​ന്നാ​ണ് ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ൽ.

Latest News

Corehub Up