തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ. കാട്ടാക്കട ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന സാമുവൽ- ലതികാംബിക ദമ്പതികളുടെ മകൾ അബിയയെ ആണ് കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
ഒരു മാസം മുൻപ് അബിയയുടെ സുഹൃത്തായ പെൺകുട്ടി ജീവനൊടുക്കിയിരുന്നു. സാധാരണ എഴുന്നേറ്റുവരുന്ന സമയമായിട്ടും കാണാത്തതിനെത്തുടര്‍ന്ന് അമ്മ അന്വേഷിച്ചപ്പോഴാണ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ അബിയയെ കണ്ടത്.
സംഭവത്തിനു പിന്നാലെ വീട്ടുകാരിൽ നിന്നു ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് സുഹൃത്തിന്‍റെ മരണത്തില്‍ അബിയ ഏറെ പ്രയാസത്തിലായിരുന്നുവെന്നാണ് മനസിലാകുന്നത്. ഇതിന്‍റെ മാനസിക വിഷമത്തിലാണ് അബിയയും ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം. കാട്ടാക്കട പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.