Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala Center

America

കേ​ര​ള സെ​ന്‍റ​റി​ന്‍റെ അ​വാ​ർ​ഡ്ദാ​ന ച​ട​ങ്ങ് ഗം​ഭീ​ര​മാ​യി

എ​ല്‍​മ​ണ്ട്: കേ​ര​ള സെ​ന്‍റ​റി​ന്‍റെ 33-ാമ​ത് അ​വാ​ർ​ഡ്ദാ​ന ച​ട​ങ്ങ് ഗം​ഭീ​ര​മാ​യി. എ​ല്‍​മ​ണ്ടി​ലെ സെ​ന്‍റ​ർ ആ​സ്ഥാ​ന​ത്താ​യി​രു​ന്നു അ​വാ​ർ​ഡ്ദാ​ന ച​ട​ങ്ങ്. ഏ​ഴ് പേ​ര്‍​ക്കാ​ണ് അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ച​ത്.

ഈ ​വ​ർ​ഷം ആ​ദ​രി​ക്ക​പ്പെ​ട്ട​വ​രും അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളും

ഇ​ൻ​സ്പെ​ക്ട​ർ ഷി​ബു മ​ധു - ഗ​വ​ൺ​മെ​ന്‍റ് ആ​ൻ​ഡ് പ​ബ്ലി​ക് സ​ർ​വീ​സ്‌, ദി​യ മാ​ത്യൂ​സ് - നി​യ​മ സേ​വ​നം, പ്രി​സി​ല്ല സാ​മു​വ​ൽ - ന​ഴ്സിം​ഗ്, ജ​യ​ൻ വ​ർ​ഗീ​സ് - പ്ര​വാ​സി മ​ല​യാ​ള സാ​ഹി​ത്യം, കോ​ശി ഒ.​തോ​മ​സ് - ക​മ്യൂ​ണി​റ്റി സ​ർ​വീ​സ്, ന​ന്ദി​നി മേ​നോ​ൻ - വി​ദ്യാ​ഭ്യാ​സം, ജോ​ഹ​ര​ത്ത് കു​ട്ടി - എ​ൻ​ജി​നി​യ​റിം​ഗ്.

ഡോ.​സു​രേ​ഷ് യു.​കു​മാ​ർ ആ​യി​രു​ന്നു മു​ഖ്യ​പ്ര​ഭാ​ഷ​ക​ൻ. കേ​ര​ള സെ​ന്‍റ​ർ ട്ര​സ്റ്റി​യും പ്രോ​ഗ്രാം ചെ​യ​ർ​മാ​നു​മാ​യ ജി. ​മ​ത്താ​യി​യു​ടെ ആ​മു​ഖ പ്ര​സം​ഗ​ത്തോ​ടെ പു​ര​സ്കാ​ര ച​ട​ങ്ങ് തു​ട​ങ്ങി. ഡെ​യ്‌​സി സ്റ്റീ​ഫ​ൻ പ​ള്ളി​പ്പ​റ​മ്പി​ൽ ആ​യി​രു​ന്നു എം​സി.

ബെ​യ്‌​ലി സ്റ്റീ​ഫ​ൻ അ​മേ​രി​ക്ക​ൻ ദേ​ശീ​യ ഗാ​ന​വും അ​മീ​ഷ ജെ​യ്‌​മോ​ൻ ഇ​ന്ത്യ​ൻ ദേ​ശീ​യ ഗാ​ന​വും ആ​ല​പി​ച്ചു. പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് കെ. ​എ​സ്ത​പ്പാ​ൻ സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ല​ക്ഷ്യ​ങ്ങ​ളും വി​വ​രി​ച്ചു​കൊ​ണ്ട് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു.

ന്യൂ​യോ​ർ​ക്ക് സെ​ന​റ്റ​ർ ജോ​ൺ ലു, ​അ​സം​ബ്ലി അം​ഗ​ങ്ങ​ളാ​യ മി​ഖാ​യ​ലെ സൊ​ളേ​ജ​സ് ആ​ൻ​ഡ് എ​ഡ്വേ​ർ​ഡ് ബ്രോ​ൺ​സ്റ്റെ​യ്ൻ, മു​ൻ സെ​ന​റ്റ​ർ കെ​വി​ൻ തോ​മ​സ്, നോ​ർ​ത്ത് ഹെം​പ്‌​സ്റ്റെ​ഡ് ടൗ​ൺ ക്ല​ർ​ക്ക് രാ​ഗി​ണി ശ്രീ​വാ​സ്ത​വ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കാ​നും അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ക്കാ​നും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​നും അ​വാ​ർ​ഡ് ക​മ്മി​റ്റി അം​ഗ​വു​മാ​യ ഡോ. ​തോ​മ​സ് എ​ബ്ര​ഹാം കേ​ര​ള സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ച​രി​ത്ര​വും വി​വ​രി​ക്കു​ക​യും മു​ഖ്യ പ്ര​ഭാ​ഷ​ക​നാ​യ ഡോ. ​സു​രേ​ഷ് കു​മാ​റി​നെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ഇ​ന്ത്യ​യെ ലോ​ക​ത്തി​ലെ ഒ​ന്നാം ന​മ്പ​ർ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യാ​യി മാ​റ്റാ​ൻ ക​ഴി​വു​ള്ള ഇ​ന്ത്യ​ൻ നാ​ഗ​രി​ക ഇ​ന്‍റ​ലി​ജ​ൻ​സ് എ​ന്ന ആ​ശ​യ​ത്തെ​ക്കു​റി​ച്ച് ഡോ. ​കു​മാ​ർ ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ സം​സാ​രി​ച്ചു.

ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ന്‍റെ​യും അ​വാ​ർ​ഡ് ക​മ്മി​റ്റി​യു​ടെ​യും ചെ​യ​ർ​മാ​നാ​യ ഡോ. ​മ​ധു ഭാ​സ്‌​ക​ര​ൻ അ​വാ​ർ​ഡ് ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന പ്ര​ക്രി​യ വി​വ​രി​ച്ച് സം​സാ​രി​ച്ചു.

 

Latest News

Corehub Up