Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KeralaDiaries

Kouthukam

എന്‍റേത് 'ലൗ ജിഹാദല്ല'; ആരോപണങ്ങൾ തള്ളി മോണാലിസയും ഫർമാനും

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​യാ​ഗ്‌​രാ​ജ് മ​ഹാ​കും​ഭ​മേ​ള​യ്ക്കി​ടെ രു​ദ്രാ​ക്ഷ​മാ​ല​ക​ൾ വി​ൽ​ക്കു​ന്ന വീ​ഡി​യോ​യി​ലൂ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ഹൃ​ദ​യം ക​വ​ർ​ന്ന 'മ​ഹാ​കും​ഭ് പെ​ൺ​കു​ട്ടി' മോ​ണാ​ലി​സ വീ​ണ്ടും വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ക​യാ​ണ്.

ത​ന്‍റെ പ്ര​ണ​യ​വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ഉ​ത്ത​രേ​ന്ത്യ​ൻ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന 'ലൗ ​ജി​ഹാ​ദ്' ആ​രോ​പ​ണ​ങ്ങ​ളെ​യും പ്രാ​യ​ത്തെ സം​ബ​ന്ധി​ച്ച ത​ർ​ക്ക​ങ്ങ​ളെ​യും പൂ​ർ​ണ​മാ​യും ത​ള്ളി​ക്കൊ​ണ്ട് താ​രം നേ​രി​ട്ട് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

തി​രു​വ​ന​ന്ത​പു​ര​ത്തെ പൂ​വാ​റി​ന​ടു​ത്തു​ള്ള ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ അ​രു​മാ​നൂ​ർ ശ്രീ ​നൈ​നാ​ർ ദേ​വ ക്ഷേ​ത്ര​ത്തി​ൽ വെ​ച്ച് വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു ഇ​ന്ദോ​ർ സ്വ​ദേ​ശി​നി​യാ​യ മോ​ണാ​ലി​സ​യും മ​ഹാ​രാ​ഷ്ട്ര​ക്കാ​ര​നാ​യ ന​ട​ൻ ഫ​ർ​മാ​ൻ ഖാ​നും ത​മ്മി​ലു​ള്ള വി​വാ​ഹം ന​ട​ന്ന​ത്.

കേ​ര​ള​ത്തി​ലെ മ​തേ​ത​ര സ്വ​ഭാ​വ​വും സാ​മൂ​ഹി​ക സൗ​ഹാ​ർ​ദ്ദ​വു​മാ​ണ് ത​ങ്ങ​ൾ വി​വാ​ഹ​ത്തി​നാ​യി കേ​ര​ളം തി​ര​ഞ്ഞെ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്ന് മോ​ണാ​ലി​സ വ്യ​ക്ത​മാ​ക്കി. തി​ക​ച്ചും ഹൈ​ന്ദ​വ ആ​ചാ​ര​പ്ര​കാ​രം ന​ട​ന്ന വി​വാ​ഹ​ത്തി​ൽ ചു​വ​ന്ന സാ​രി​യും സി​ന്ദൂ​ര​വും അ​ണി​ഞ്ഞാ​ണ് മോ​ണാ​ലി​സ എ​ത്തി​യ​ത്.

ഫ​ർ​മാ​ൻ പ​ര​മ്പ​രാ​ഗ​ത​മാ​യ മു​ണ്ടും ഷ​ർ​ട്ടും ധ​രി​ച്ചു. ത​ന്‍റെ വീ​ട്ടു​കാ​രു​ടെ ശ​ക്ത​മാ​യ എ​തി​ർ​പ്പി​നെ മ​റി​ക​ട​ന്നാ​ണ് ഈ ​വി​വാ​ഹം ന​ട​ന്ന​തെ​ന്നും സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​മാ​ണ് താ​ൻ ഫ​ർ​മാ​നെ വി​വാ​ഹം ക​ഴി​ച്ച​തെ​ന്നും മോ​ണാ​ലി​സ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

അ​മ്മാ​യി​യു​ടെ മ​ക​നു​മാ​യി വി​വാ​ഹം ന​ട​ത്താ​നാ​യി​രു​ന്നു മാ​താ​പി​താ​ക്ക​ളു​ടെ പ​ദ്ധ​തി​യെ​ന്നും എ​ന്നാ​ൽ ആ ​ബ​ന്ധ​ത്തി​ൽ ത​നി​ക്ക് താ​ല്പ​ര്യ​മി​ല്ലാ​യി​രു​ന്നു​വെ​ന്നും താ​രം വെ​ളി​പ്പെ​ടു​ത്തി.

ഫ​ർ​മാ​ൻ ആ​ദ്യം വി​വാ​ഹ​ത്തി​ന് മ​ടി​ച്ചു​നി​ന്നു​വെ​ങ്കി​ലും താ​ൻ നി​ർ​ബ​ന്ധി​ച്ചാ​ണ് ഈ ​തീ​രു​മാ​ന​ത്തി​ലേ​ക്ക് എ​ത്തി​ച്ച​തെ​ന്ന് പ​റ​യു​ന്ന​തി​ലൂ​ടെ ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ സ്വാ​ത​ന്ത്ര്യ​ത്തെ​യും തീ​രു​മാ​ന​ത്തെ​യും അ​വ​ർ ഊ​ന്നി​പ്പ​റ​യു​ന്നു.

വി​വാ​ഹ​ത്തി​ന് തൊ​ട്ടു​മു​മ്പ് ത​ന്നെ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ പി​താ​വ് ശ്ര​മി​ച്ച​പ്പോ​ൾ ത​മ്പാ​നൂ​ർ പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി​യ ശേ​ഷ​മാ​ണ് ഇ​രു​വ​രും വി​വാ​ഹ​ത്തി​ലേ​ക്ക് ക​ട​ന്ന​ത്. മോ​ണാ​ലി​സ​യ്ക്ക് പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല എ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ളെ പോ​ലീ​സ് ത​ള്ളി​ക്ക​ള​ഞ്ഞു.

വി​വാ​ഹം ന​ട​ന്ന അ​ന്നു​ത​ന്നെ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ കെ-​സ്മാ​ർ​ട്ട് പോ​ർ​ട്ട​ൽ വ​ഴി ഇ​രു​വ​രും വി​വാ​ഹം നി​യ​മ​പ​ര​മാ​യി ര​ജി​സ്റ്റ​ർ ചെ​യ്തു. മോ​ണാ​ലി​സ​യു​ടെ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്ര​കാ​രം അ​വ​ർ​ക്ക് 18 വ​യ​സ് പൂ​ർ​ത്തി​യാ​യെ​ന്ന് അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ച​തോ​ടെ പ്രാ​യ​ത്തെ​ക്കു​റി​ച്ചു​ള്ള വി​വാ​ദ​ങ്ങ​ൾ​ക്കും അ​ന്ത്യ​മാ​യി.

ഇ​രു​വ​രും ഒ​രേ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​ണ​യ​ത്തി​ലാ​യ​ത്. ഈ ​പ്ര​ണ​യ​ബ​ന്ധ​ത്തി​ൽ മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ന് സ്ഥാ​ന​മി​ല്ലെ​ന്നും ര​ണ്ടു​പേ​രും സ്വ​ന്തം മ​ത​ത്തി​ൽ ത​ന്നെ തു​ട​രു​ന്നു​വെ​ന്നും ഫ​ർ​മാ​ൻ വ്യ​ക്ത​മാ​ക്കി.

വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി, സി.​പി.​ഐ.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ, എ.​എ. റ​ഹീം എം.​പി തു​ട​ങ്ങി​യ പ്ര​മു​ഖ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ വി​വാ​ഹ​ത്തി​ന് സാ​ക്ഷി​ക​ളാ​യി എ​ത്തി​യ​ത് വ​ലി​യ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി.

കേ​ര​ള​ത്തി​ന്‍റെ യ​ഥാ​ർ​ഥ മ​ത​സൗ​ഹാ​ർ​ദ്ദ​ത്തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ് ഈ ​വി​വാ​ഹ​മെ​ന്ന് നേ​താ​ക്ക​ൾ വി​ശേ​ഷി​പ്പി​ച്ചു. നി​ല​വി​ൽ പൂ​വാ​റി​ൽ സി​നി​മ ചി​ത്രീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​മ​സി​ക്കു​ന്ന ഈ ​ദ​മ്പ​തി​ക​ൾ കേ​ര​ള​ത്തി​ൽ ത​ന്നെ സ്ഥി​ര​താ​മ​സ​മാ​ക്കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

Latest News

Corehub Up