പാലക്കാട്: ഖാദി ഉത്പന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്നതിനു സർക്കാർ വൈവിധ്യമാർന്ന പദ്ധതികൾ ആവിഷ്കരിക്കുമെന്നു മന്ത്രി കെ.എ. തുളസി.
ഓണം ഖാദിമേള 2026 ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ രമേഷ് പിഷാരടി എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് എൻ. സരിത സമ്മാനകൂപ്പൺ വിതരണവും ആദ്യവില്പനയും നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. എൽദോ, കൗൺസിലർ കെ. പ്രദീപ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ടി.എസ്. സതികുമാർ, കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ഡയറക്ടർ പി.വി. അഷിത, ഹാന്റക്സ് സൂപ്രണ്ട് എസ്. രജനി, ജില്ലാ വ്യവസായകേന്ദ്രം ജനറൽമാനേജർ എസ്. സജി, കെ.എസ്. കൃഷ്ണനുണ്ണി, ഷിബി ആന്റണി, പി. ഉദയകുമാരി, എ. രമേഷ് പങ്കെടുത്തു.