x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഖാ​ദി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​ന് പ​ദ്ധ​തി​ക​ൾ ആ​വി​ഷ്‌​ക​രി​ക്കും: മ​ന്ത്രി

വെബ് ഡെസ്ക്
Published: July 25, 2026 02:11 AM IST | Updated: July 25, 2026 02:11 AM IST

മ​ന്ത്രി കെ.​എ. തു​ള​സി ഖാ​ദി തു​ണി​ത്ത​ര​ങ്ങ​ൾ വീ​ക്ഷി​ക്കു​ന്നു.

പാ​ല​ക്കാ​ട്: ഖാ​ദി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു സ​ർ​ക്കാ​ർ വൈ​വി​ധ്യ​മാ​ർ​ന്ന പ​ദ്ധ​തി​ക​ൾ ആ​വി​ഷ്‌​ക​രി​ക്കു​മെ​ന്നു മ​ന്ത്രി കെ.​എ. തു​ള​സി.

ഓ​ണം ഖാ​ദി​മേ​ള 2026 ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ച​ട​ങ്ങി​ൽ ര​മേ​ഷ് പി​ഷാ​ര​ടി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് എ​ൻ. സ​രി​ത സ​മ്മാ​ന​കൂ​പ്പ​ൺ വി​ത​ര​ണ​വും ആ​ദ്യ​വി​ല്പ​ന​യും നി​ർ​വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ജി. എ​ൽ​ദോ, കൗ​ൺ​സി​ല​ർ കെ. ​പ്ര​ദീ​പ, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ ടി.​എ​സ്. സ​തി​കു​മാ​ർ, കേ​ര​ള ഖാ​ദി ആ​ൻ​ഡ് വി​ല്ലേ​ജ് ഇ​ൻ​ഡ​സ്ട്രീ​സ് ഡ​യ​റ​ക്ട​ർ പി.​വി. അ​ഷി​ത, ഹാ​ന്‍റ​ക്സ് സൂ​പ്ര​ണ്ട് എ​സ്. ര​ജ​നി, ജി​ല്ലാ വ്യ​വ​സാ​യ​കേ​ന്ദ്രം ജ​ന​റ​ൽ​മാ​നേ​ജ​ർ എ​സ്. സ​ജി, കെ.​എ​സ്. കൃ​ഷ്‌​ണ​നു​ണ്ണി, ഷി​ബി ആ​ന്‍റ​ണി, പി. ​ഉ​ദ​യ​കു​മാ​രി, എ. ​ര​മേ​ഷ് പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Khadi

Recent News

Corehub Up