x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഏ​നാ​ത്ത് പ​ക​ലും വഴിവി​ള​ക്കു​ക​ൾ ക​ത്തു​ന്നു

വെബ് ഡെസ്ക്
Published: July 25, 2026 02:49 AM IST | Updated: July 25, 2026 02:49 AM IST

പ​ക​ൽ സ​മ​യ​ത്തും അ​ണ​യാ​തെ ക​ത്തു​ന്ന വഴി വി​ള​ക്കു​ക​ൾ.

അ​ടൂ​ർ: സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യി​രി​ക്കെ ഏ​നാ​ത്ത് പ​ക​ൽ സ​മ​യ​ത്തും തെ​രു​വ് വി​ള​ക്കു​ക​ൾ അ​ണ​യാ​തെ ക​ത്തു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​വും ഒ​രു പ​ക​ൽ മു​ഴു​വ​ൻ തെ​രു​വ് വി​ള​ക്കു​ക​ൾ ക​ത്തി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു.
രാ​ത്രി​യി​ൽ തെ​ളി​യി​ക്കു​ന്ന വി​ള​ക്കു​ക​ൾ രാ​വി​ലെ ത​ന്നെ ഓ​ഫ് ചെ​യ്യാ​ൻ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​യു​ണ്ടാ​ക​ണം.

അ​ല്ലാ​ത്ത​പ​ക്ഷം, ആ​ർ​ക്കും ഒ​രു പ്ര​യോ​ജ​ന​വു​മി​ല്ലാ​തെ പ​ക​ൽ വെ​ളി​ച്ച​ത്തി​ൽ വി​ള​ക്കു​ക​ൾ ക​ത്തു​ന്ന​ത് വ​ലി​യ​തോ​തി​ൽ വൈ​ദ്യു​തി പാ​ഴാ​കാ​ൻ കാ​ര​ണ​മാ​കു​ന്നു.
ഏ​നാ​ത്ത് ക​വ​ല​യെ​യും ഇ​ളം​ഗ​മം​ഗ​ല​ത്തെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ത​യി​ലും ഏ​നാ​ത്ത് ജം​ഗ്ഷ​നി​ലു​മൊ​ക്കെ​യു​ള്ള തെ​രു​വ് വി​ള​ക്കു​ക​ളാ​ണ് പ​ക​ലും അ​ണ​യാ​തെ കി​ട​ന്ന​ത്. വി​ള​ക്കു​ക​ൾ കൃ​ത്യ​സ​മ​യ​ത്ത് ഓ​ഫ് ചെ​യ്യു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ കെ​എ​സ്.​ബി ഏ​നാ​ത്ത് സെ​ക്ഷ​ൻ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രും അ​ധി​കൃ​ത​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews Streetlights

Recent News

Corehub Up