കേരള കര്‍ഷകസംഘം ജില്ലാ സമ്മേളനം ഓമല്ലൂരില്‍ സംസ്ഥാന ട്രഷറാര്‍ ഗോപി കോട്ടമുറിക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.
ഓമല്ലൂര്‍: രാസവളങ്ങളുടെ വിലവര്‍ധന പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്ന് കേരള കര്‍ഷകസംഘം ജില്ലാ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍മൂലം കേരളത്തിലെ കാര്‍ഷിക മേഖല ഗുരുതരമായ പ്രതിസന്ധിയിലാണ്. ഫാക്ടംപോസിന് 2024 ജനുവരിയില്‍ 1,475 ആയിരുന്നു വില. ഇത് 2,150 രൂപയായി ഉയര്‍ന്നിരിക്കുകയാണ്.
പൊട്ടാഷിന്റെ വില 1,800 രൂപയില്‍നിന്ന് 2,200 ആയി വര്‍ധിപ്പിച്ചു. യൂറിയ, സമ്മിശ്ര വളങ്ങള്‍ എല്ലാത്തിനും വില ക്രമാതീതമായി കൂടിയതായും ഇതു കര്‍ഷകരെ സാരമായി ബാധിച്ചിരിക്കുകയാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
കര്‍ഷകസംഘം സംസ്ഥാന ട്രഷറാര്‍ ഗോപി കോട്ടമുറിയ്ക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബാബു കോയിക്കലേത്ത് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയര്മാന് എം. വി. സഞ്ജു, കര്‍ഷകസംഘം ജില്ലാ സെക്രട്ടറി ആര്. തുളസീധരന്‍പിള്ള, സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ് മാത്യു, സംസ്ഥാന നേതാക്കളായ എം. പ്രകാശന്, എ. സി. മൊയ്തീന്, ഓമല്ലൂര്‍ ശങ്കരന്, പി. എ. ഇസ്മയില്‍, എം. ടി. ജോസഫ്, വത്സല മോഹന്‍, ഷെയ്ക് പി. ഹാരീസ് എന്നിവര്‍ പ്രസംഗിച്ചു.
ഇന്നു വൈകുന്നേരം നാലിന് ഓമല്ലൂര്‍ അന്പലം ജംഗ്ഷനില്‍നിന്ന് കര്‍ഷകറാലി ആരംഭിക്കും. ചന്ത മൈതാനിയില്‍ പൊതുസമ്മേളനം അഖിലേന്ത്യ കിസാന്‍സഭ ജനറല്‍ സെക്രട്ടറി വിജു കൃഷ്ണന് ഉദ്ഘാടനം ചെയ്യും.
Tags : Nattuvishesham DistrictNews DeepikaNews Farmers' association