തൂഫാന് പരിപാടി ലോഗോ പ്രകാശനം അഞ്ജു ബോബി ജോര്‍ജ് നിര്‍വഹിക്കുന്നു.
മൂവാറ്റുപുഴ: ലഹരിക്കെതിരായ തൂഫാന് പദ്ധതി ശക്തമായ ജനകീയ പോരാട്ടമാണെന്നും യുവജനങ്ങളെ ലഹരിയില്‍ നിന്നകറ്റി നിര്‍ത്താന്‍ കായിക മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ഒളിന്പ്യൻ അഞ്ജു ബോബി ജോര്‍ജ്. മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തില്‍ പോലീസ്, എക്സൈസ് വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കി വരുന്ന മിഷന് ഡ്രഗ് ഫ്രീ മൂവാറ്റുപുഴ പദ്ധതിയുടെയും തുഫാന്‍ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി ഗ്രാന്‍ഡ് സെന്‍ട്രല്‍ മാളില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ആരോഗ്യമുള്ള സമൂഹം വാര്‍ത്തെടുക്കാന്‍ കായിക സംസ്കാരം ശക്തിപ്പെടണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി അധ്യക്ഷത വഹിച്ചു.
മന്ത്രി രമേശ് ചെന്നിത്തല പങ്കെടുക്കുന്ന തൂഫാന് മൂവാറ്റുപുഴ എന്ന ജനകീയ പരിപാടിയുടെ ഔദ്യോഗിക ലോഗോ അഞ്ജു ബോബി ജോര്‍ജ് പ്രകാശനം ചെയ്തു.
ഇതിന്റെ ഭാഗമായി അഞ്ജു ബോബി ജോര്‍ജ് വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികളുമായി സംവദിക്കുകയും ബോധവത്കരണ സന്ദേശം നല്‍കുകയും ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അബ്ദുല്‍ സലാം, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ആസം ബീഗം, പി. രജിത, ഷഹാന മഹിന്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബഷീര്‍, എക്സൈസ് ഓഫീസര്‍ അനില്‍കുമാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ ധന്യ അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു.