x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​വ​മാ​താ ആ​ശു​പ​ത്രി​യു​ടെ ചൈ​ൽ​ഡ് ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ർ ശ്ര​ദ്ധേ​യ​മാ​കു​ന്നു

വെബ് ഡെസ്ക്
Published: July 25, 2026 03:36 AM IST | Updated: July 25, 2026 03:36 AM IST

പ്രതീകാത്മക ചിത്രം

കൂ​ത്താ​ട്ടു​കു​ളം: കു​ട്ടി​ക​ളു​ടെ സ​മ​ഗ്ര ആ​രോ​ഗ്യം ല​ക്ഷ്യ​മി​ട്ടു ദേ​വ​മാ​താ ആ​ശു​പ​ത്രി​യി​ൽ ആ​രം​ഭി​ച്ച ചൈ​ൽ​ഡ് ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റി​ന്‍റെ (സി​ഡി​സി) സേ​വ​നം അ​നേ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​കു​ന്നു. റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സൈ​ക്കോ​ള​ജി​സ്റ്റ്, ബി​ഹേ​വി​യ​റ​ൽ തെ​റാ​പ്പി​സ്റ്റ്, സ്‌​പെ​ഷ​ൽ എ​ഡ്യു​ക്കേ​റ്റ​ർ, ഓ​ഡി​യോ​ള​ജി​സ്റ്റ് ആ​ൻ​ഡ് സ്പീ​ച്ച് ലാം​ഗ്വേ​ജ് പ​തോ​ള​ജി​സ്റ്റ്, കൗ​ൺ​സി​ല​ർ എ​ന്നി​വ​രു​ടെ സേ​വ​നം ല​ഭി​ക്കു​ന്ന സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ത്താ​ട്ടു​കു​ള​വും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ജൂ​ൺ ഒ​ന്നി​നാ​ണ് ആ​ശു​പ​ത്രി​യി​ൽ സി​ഡി​സി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ആ​ശു​പ​ത്രി​യു​ടെ സു​വ​ർ​ണ​ജൂ​ബി​ലി സ്മാ​ര​ക ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ൽ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ ല​ക്ഷ്യ​മി​ടു​ന്ന സി​ഡി​സി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​ണ് ആ​രം​ഭി​ച്ച​ത്.

പീ​ഡി​യാ​ട്രി​ക്‌​സ്, ന്യൂ​റോ​ള​ജി, സൈ​ക്യാ​ട്രി, സൈ​ക്കോ​ള​ജി വി​ഭാ​ഗ​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് സി​ഡി​സി പ്ര​വ​ർ​ത്ത​നം. ഒ​ക്കു​പേ​ഷ​ണ​ൽ തെ​റാ​പ്പി​സ്റ്റി​ന്‍റെ സേ​വ​നം ഉ​ട​ൻ ആ​രം​ഭി​ക്കും. കു​ട്ടി​ക​ളു​ടെ സ​മ​ഗ്ര ആ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്‌​കൂ​ളു​ക​ളി​ലെ​ത്തി കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി കൗ​ൺ​സി​ലിം​ഗ്, അ​സെ​സ്‌​മെ​ന്‍റ് ന​ട​ത്തു​ന്ന ക​ണ്ണാ​ടി പ​ദ്ധ​തി​യു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ണ്.​ചൈ​ൽ​ഡ് ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ർ സേ​വ​നം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ​ക്ക് 9656800056 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

Tags : Nattuvishesham DistrictNews DeepikaNews Devamatha

Recent News

Corehub Up