x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോഡ് പുഴയിലേക്ക് ഇടിഞ്ഞു; ഗതാഗതം അപകടത്തിൽ

വെബ് ഡെസ്ക്
Published: July 25, 2026 03:36 AM IST | Updated: July 25, 2026 03:36 AM IST

മ​റ​വ​ൻ​തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ലെ വാ​ക്ക​യി​ൽ-​അ​ര​ങ്ക​ന്താ​നം റോ​ഡി​ലെ പു​ഴ​യോ​ടു ചേ​ർ​ന്ന​ഭാ​ഗം വി​ണ്ട് പു​ഴ​യി​ലേ​ക്ക് ഇ​ടി​ഞ്ഞു​താ​ണ നി​ല​യി​ൽ.

മറ​വ​ൻ​തു​രു​ത്ത്: മ​റ​വ​ൻ​തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ലെ വാ​ക്ക​യി​ൽ-​അ​ര​ങ്ക​ന്താ​നം റോ​ഡി​ലെ പു​ഴ​യോ​ടു ചേ​ർ​ന്ന​ ഭാ​ഗം പു​ഴ​യി​ലേ​ക്ക് ഇ​ടി​ഞ്ഞു​താ​ണു. ക​ന​ത്ത മ​ഴ​യെത്തുടർന്ന് ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് മൂവാ റ്റുപുഴയാറിന്‍റെ തീ​ര​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ന്‍റെ ചി​റേ​ക്ക​ട​വ് പാ​യി​ക്കാ​ട്ട് ഭാ​ഗ​ത്ത് 25 മീ​റ്റ​റോ​ളം ദൂരമാണ് വി​ള്ള​ൽ വീ​ണ​ത്. ഇ​തി​ന് സ​മീ​പ​ത്ത് നി​ര​വ​ധിപ്പേർ കു​ളി​ക്കു​ക​യും വ​സ്ത്രം ക​ഴു​കു​ക​യും ചെ​യ്യു​ന്ന ക​ട​വി​ലെ പ​ട​വു​ക​ളു​ടെ സം​ര​ക്ഷ​ണ ഭി​ത്തി​യും വി​ള്ള​ൽ രൂ​പ​പ്പെ​ട്ട് പു​ഴ​യി​ലേ​ക്ക് ഇ​ടി​ഞ്ഞി​ട്ടു​ണ്ട്.

ഈ ​ഭാ​ഗ​ത്ത് റോ​ഡി​നും പു​ഴ​യോ​ര​ത്തി​നും ന​ടു​വി​ലാ​യി നി​ൽ​ക്കു​ന്ന കൂ​റ്റ​ൻ മാ​വ​ട​ക്കം പു​ഴ​യി​ലേ​ക്ക് ഇ​ടി​യു​മെ​ന്ന സ്ഥി​തി​യി​ലാ​ണെ​ന്ന് നാ​ട്ടു​കാ​ർ പറ ഞ്ഞു. മ​ഴ​ ക​ന​ത്ത് പെ​യ്ത് പു​ഴ​യോ​രം ഇ​ടി​ഞ്ഞുതാ​ഴു​ന്ന​തി​നൊ​പ്പം മാ​വ് ക​ട​പു​ഴ​കി​യാ​ൽ ആ​ ഭാ​ഗ​ത്തെ റോ​ഡ് പൂ​ർ​ണ​മാ​യി പു​ഴ​യി​ലേ​ക്ക് ഇ​ടി​യു​മെ​ന്ന നി​ല​യി​ലാ​ണ്.

2025-26 പ​ദ്ധ​തി​യി​ൽ 17 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് ടാ​റിം​ഗ് ന​ട​ത്തി​യ റോ​ഡാ​ണ് വീണ്ടും അ​പ​ക​ടഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത്. 2018ലെ ​പ്ര​ള​യ​ത്തി​ൽ റോ​ഡി​ന്‍റെ പു​ഴ​യോ​ടു ചേ​ർ​ന്നു​ള്ള​ ഭാ​ഗം 150 മീ​റ്റ​റോ​ളം പൂ​ർ​ണ​മാ​യും പു​ഴ​യി​ലേ​ക്ക് ഇ​ടി​ഞ്ഞു​താ​ഴ്ന്നി​രു​ന്നു. മേ​ജ​ർ ഇ​റി​ഗേ​ഷ​ൻ ഈ ​ഭാ​ഗ​ത്ത് ഏ​രി​ക​ൾ താ​ഴ്ത്തി മ​ണ​ൽചാ​ക്കു​ക​ൾ നി​ര​ത്തി പു​ന​ർ​നി​ർ​മാ​ണം ന​ടത്തി​യി​രു​ന്നു.

റോ​ഡി​ന്‍റെ പു​ഴ​യോ​ടു ചേ​ർ​ന്ന​ ഭാ​ഗം പൂ​ർ​ണ​മാ​യും ക​ല്ലു​കെ​ട്ടി സം​ര​ക്ഷി​ക്കാ​ൻ 74 ല​ക്ഷം രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് മേ​ജ​ർ ഇ​റിഗേ​ഷ​ൻ ത​യാ​റാ​ക്കി​യെ​ങ്കി​ലും തു​ട​ർന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ കു​റ്റ​പ്പെ​ടു​ത്തു​ന്നു. റോ​ഡി​ന്‍റെ അ​പ​ക​ട​സ്ഥിതി ​ക​ണ​ക്കി​ലെ​ടു​ത്ത് വ​ലി​യ വാ​ഹന​ങ്ങ​ളും ഭാ​ര​വ​ണ്ടി​ക​ളും നി​രോ​ധി​ച്ച് ബോ​ർ​ഡ് സ്ഥാ​പി​ക്ക​ണ​മെ​ന്നും റോ​ഡി​ന് സം​ര​ക്ഷ​ണ ഭി​ത്തി​കെ​ട്ടി അ​പ​ക​ടം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം

പു​ഴ​യു​ടെ തീ​രം വ്യാ​പ​ക​മാ​യി ഇ​ടി​യു​ന്ന​തി​നെത്തുട​ർ​ന്ന് ഇ​റി​ഗേ​ഷ​ൻ പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി പൂ​ർ​ണ​മാ​യി ക​ല്ലു​കെ​ട്ടി തീ​രം സം​ര​ക്ഷി​ക്കാ​ൻ 74 ല​ക്ഷം രൂ​പ​യു​ടെ എ​സ്റ്റി​മ​റ്റ് ത​യാ​റാ​ക്കി​യി​രു​ന്നു. പു​ഴ​യോ​രം റോ​ഡ​ട​ക്കം ഇ​ടി​ഞ്ഞു​താ​ണ് വ​ലി​യ അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കു​ന്ന​ത​ര​ത്തി​ൽ എ​ത്തി​യ​തി​നാ​ൽ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ഉ​ട​ൻ തീ​രം സം​ര​ക്ഷി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

പി.​കെ. ​മ​ല്ലി​ക, പ​ഞ്ചാ​യ​ത്ത് അം​ഗം, മ​റ​വ​ൻ​തു​രു​ത്ത്

പു​ഴ​യോ​രം ക​ല്ലു​കെ​ട്ടി അ​പ​ക​ട​മൊ​ഴി​വാ​ക്ക​ണം

റോ​ഡി​ന്‍റെ ​മൂ​വാ​റ്റു​പു​ഴ​യാ​റി​നോ​ടു ചേ​ർ​ന്നു​ള്ള ഭാ​ഗം പ​ല​യി​ട​ങ്ങ​ളി​ലും ഇ​ടി​ഞ്ഞു​താ​ഴു​ക​യാ​ണ്. സ്‌​കൂ​ൾ വാ​ഹ​ന​ങ്ങ​ള​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന റോ​ഡ് ദി​നം പ്ര​തി ഇ​ടി​ഞ്ഞു​താ​ഴു​ന്ന​ത് ഭീ​തി​ പ​ര​ത്തു​ക​യാ​ണ്. അ​ധി​കൃ​ത​ർ അ​ടി​യ​ന്തര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

ടി.ആ​ർ. ​മ​ധു, പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ, മ​റ​വ​ൻ​തു​രു​ത്ത്

Tags : Nattuvishesham DistrictNews DeepikaNews Road collapses

Recent News

Corehub Up