x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ല​ക്ക​യ​റ്റം: കു​ടും​ബ ബ​ജ​റ്റ് താ​ളം തെ​റ്റു​ന്നു

വെബ് ഡെസ്ക്
Published: July 25, 2026 02:47 AM IST | Updated: July 25, 2026 02:47 AM IST

കോ​ഴ​ഞ്ചേ​രി: പ​ച്ച​ക്ക​റി​ക​ള്‍​ക്കും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍​ക്കും അ​നി​യ​ന്ത്രി​ത​മാ​യി വി​ല കു​തി​ച്ചു​യ​ര്‍​ന്ന​തോ​ടെ സാ​ധാ​ര​ണ​ക്കാ​രു​ടെ കു​ടും​ബ ബ​ജ​റ്റ് താ​ളം തെ​റ്റി.

ഉ​ള്ളി ഇ​ന​ങ്ങ​ളു​ടെ വി​ല വ​ര്‍​ധ​ന​യാ​ണ് വീ​ട്ട​മ്മ​മാ​രെ വ​ട്ടം​ചു​റ്റി​ക്കു​ന്ന​ത്. ഉ​യ​ര്‍​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള ചെ​റി​യ ഉ​ള്ളി​ക്ക് നി​ല​വി​ല്‍ 80 മു​ത​ല്‍ 90 രൂ​പ​വ​രെ​യാ​ണ്. 40 - 50 ല്‍ ​നി​ന്നാ​ണ് ഉ​ള്ളി​യു​ടെ വി​ല ഇ​ത്ര​യും ഉ​യ​ര്‍​ന്ന​ത്. ഒ​രു കി​ലോ സ​വാ​ള​യ്ക്ക് 40 രൂ​പ​യാ​ണ് ഇ​പ്പോ​ഴ​ത്തെ വി​പ​ണി വി​ല. 20 രൂ​പ​യു​ടെ വ​ര്‍​ധ​ന​യാ​ണ് ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​നെ​യി​ല്‍ നി​ന്നാ​ണ് മു​ന്തി​യ ഇ​നം സ​വാ​ള സം​സ്ഥാ​ന​ത്ത് എ​ത്തു​ന്ന​ത്. വെ​ളു​ത്തു​ള്ളി​ക്ക് 280 മു​ത​ല്‍ 320 രൂ​പ വ​രെ​യാ​ണ് വി​ല. മ​ധ്യ​പ്ര​ദേ​ശ്, സേ​ലം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് വെ​ളു​ത്തു​ള്ളി എ​ത്തു​ന്ന​ത്. 120 രൂ​പ​യി​ല്‍ നി​ന്നാ​ണ് ഇ​ത്ര​യ​ധി​കം വി​ല വ​ര്‍​ധ​ന ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ വെ​ളു​ത്തു​ള്ളി​യും മാ​ര്‍​ക്ക​റ്റി​ല്‍ ല​ഭ്യ​മാ​ണ്. 140 രൂ​പ​യാ​ണ് ഇ​തി​ന്‍റെ വി​ല. ഒ​രു ദി​വ​സ​ത്തി​ല്‍ കൂ​ടു​ത​ല്‍ ഇ​ത് സം​ര​ക്ഷി​ക്കാ​നു​മാ​കു​ന്നി​ല്ല.

വെ​ജി​റ്റേ​റി​യ​ന്‍, നോ​ണ്‍ വെ​ജി​റ്റേ​റി​യ​ന്‍ വി​ഭ​വ​ങ്ങ​ള്‍​ക്കെ​ല്ലാം ഉ​ള്ളി ഇ​ന​ങ്ങ​ള്‍ അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​ണ്. ഇ​ഞ്ചി​യു​ടെ വി​ല ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ 40 രൂ​പ​യാ​ണ് കൂ​ടി​യ​ത്. ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നാ​ണ് ഇ​ഞ്ചി കേ​ര​ള​ത്തി​ല്‍ എ​ത്തു​ന്ന​ത്. 240 രൂ​പ​യി​ല്‍​നി​ന്നാ​ണ് 250 രൂ​പ​യി​ലേ​ക്ക് ഉ​യ​ര്‍​ന്ന​ത്. ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ ഇ​ഞ്ചി​ക്ക് 100 രൂ​പ​യാ​ണ് വി​ല. ഊ​ട്ടി​യി​ല്‍ നി​ന്നു​ള്ള കാ​ര​റ്റി​ന് ഇ​പ്പോ​ള്‍ വ​ന്‍ ഡി​മാ​ന്‍​ഡാ​ണ്. 60 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന കാ​ര​റ്റി​ന് ഇ​പ്പോ​ള്‍ 95 മു​ത​ല്‍ 100 രൂ​പ വ​രെ എ​ത്തി​നി​ല്ക്കു​ന്നു. മേ​ട്ടു​പ്പാ​ള​യ​ത്ത് നി​ന്ന് സം​സ്ഥാ​ന​ത്ത് എ​ത്തു​ന്ന ബീ​റ്റ്റൂ​ട്ടി​ന്‍റെ വി​ല​യും 40 ല്‍ ​നി​ന്ന് 80 ല്‍ ​എ​ത്തി​നി​ല്ക്കു​ന്നു.

ചെ​റു​പ​ഴ​ത്തി​നും വി​ല കൂ​ടി

ആ​റ​ന്മു​ള​യി​ല്‍ വ​ള്ള​സ​ദ്യ​ക്കാ​ലം ആ​രം​ഭി​ച്ച​തോ​ടെ ഞാ​ലി​പ്പൂ​വ​ന്‍ പ​ഴ​ത്തി​ന്‍റെ വി​ല ഇ​ര​ട്ടി​യാ​യി. 60 രൂ​പ​യ്ക്ക് ല​ഭി​ച്ചി​രു​ന്ന ഞാ​ലി​പ്പൂ​വ​ന്‍ പ​ഴം ഇ​പ്പോ​ള്‍ 100 മു​ത​ല്‍ 120 വ​രെ രൂ​പ​യ്ക്കാ​ണ് പൊ​തു​വി​പ​ണി​യി​ല്‍ ല​ഭി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ പാ​ള​യം​കോ​ട​ന്‍ പ​ഴ​ത്തി​ന്‍റെ ഡി​മാ​ന്‍​ഡ് കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. നാ​ട​ന്‍ ഏ​ത്ത​ക്കാ​യ്ക്ക് ഇ​ല​ന്തൂ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം കി​ലോ​ഗ്രാ​മി​ന് 82 രൂ​പ​യാ​യി​രു​ന്നു വി​ല. വ​യ​നാ​ട​ന്‍ ഏ​ത്ത​ക്കായ്ക്ക് ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് 50 രൂ​പ​യ്ക്കാ​ണ് ല​ഭി​ക്കു​ന്ന​ത്. 65 രൂ​പ​യ്ക്കാ​ണ് വി​ല്ക്കു​ന്ന​ത്. ഇ​തി​ന് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത് കാ​ള​മു​ണ്ട​ന്‍ ഒ​ന്ന​ര​കി​ലോ കു​റ​ച്ചാ​ണ് മൊ​ത്തക്ക​ച്ച​വ​ട​ക്കാ​ര്‍ ന​ല​കു​ന്ന​ത് എ​ന്നാ​ണ്. നാ​ളി​കേ​ര​ത്തി​ന്‍റെ വി​ല​യി​ലും വ​ന്‍ കു​തി​പ്പാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഒ​രു കി​ലോ​യ്ക്ക് 40 രൂ​പ​യാ​ണ് വ​ര്‍​ധി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു കി​ലോ തൂ​ക്കി​യാ​ല്‍ വ​ലി​പ്പം അ​നു​സ​രി​ച്ചാ​ണ് വി​ല ഈ​ടാ​ക്കു​ന്ന​ത്.

മേ​ട്ടു​പ്പാ​ള​യ​ത്തി​ലെ ഏ​ത്ത​വാ​ഴ ക​ര്‍​ഷ​ക​ര്‍​ക്ക് കി​ലോ​ഗ്രാ​മി​ന് 20 രൂ​പ ന​ല്കി​യാ​ണ് ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍ വാ​ങ്ങി വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് കു​റ​ഞ്ഞ​ത് 35 രൂ​പ​യെ​ങ്കി​ലും ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ ലാ​ഭ​ക​ര​മാ​കൂ എ​ന്ന​തി​നാ​ല്‍ മേ​ട്ടു​പ്പാ​ള​യ​ത്ത് വാ​ഴ​ക്കൃ​ഷി കു​റ​ഞ്ഞു​തു​ട​ങ്ങി. ഇ​ന്ധ​ന​വി​ല​യി​ലെ വ​ര്‍​ധ​ന​യും ജോ​ലിച്ചെ​ല​വും കാ​ര​ണം നഷ്‌ടം സഹിച്ച് ഏ​ത്ത​ക്കു​ല ബി​സി​ന​സ് ന​ട​ത്താ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​ണ് ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​യു​ന്ന​ത്. തി​രു​നെ​ല്‍​വേ​ലി​യി​ല്‍ നി​ന്നും മ​റ്റു​മു​ള്ള പ​ച്ച​ക്ക​റി വ​ര​വും കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധം കാ​ര​ണം ഗ​ള്‍​ഫ് മേ​ഖ​ല​യി​ല്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​രു​മാ​ന​ത്തി​ല്‍ ഉ​ണ്ടാ​യ കു​റ​വും ജോ​ലി ന​ഷ്ട​പ്പെ​ടു​ന്ന വ്യാ​കു​ല​ത​യും പ​ച്ച​ക്ക​റി വ്യ​വ​സാ​യ​ത്തെ​യും അ​തീ​വ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് കോ​ഴ​ഞ്ചേ​രി പ്ര​മു​ഖ പ​ച്ച​ക്ക​റി മൊ​ത്ത​വ്യാ​പാ​രി​യാ​യ ജി. ​അ​ജീ​ഷ്‌​കു​മാ​ര്‍ പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews Price Rise

Recent News

Corehub Up