ആയാംകുടി: അല്‍ഫോന്‍സാപുരം ദേവാലയത്തില്‍ അല്‍ഫോന്‍സാമ്മയുടെ ഊട്ടുനേര്‍ച്ച തിരുനാളിന് ഇന്ന് കൊടിയേറും. അഞ്ചിന് കൊടിയേറ്റ്, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, സന്ദേശം- മോണ്‍. ജോസഫ് കണിയോടിക്കല്‍. നാളെ രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, നൊവേന. വൈകുന്നേരം അഞ്ചിന് എകെസിസി അല്‍ഫോന്‍സപുരം സംഘടിപ്പിക്കുന്ന വയോജന സംഗമം. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, നൊവേന.
27ന് വൈകുന്നേരം 5.30ന് തിരുസ്വരൂപ പ്രതിഷ്ഠ, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, നൊവേന. 28ന് തിരുനാള്‍ ദിനത്തില്‍ രാവിലെ പത്തിന് തിരുനാള്‍ റാസ-ഫാ.ജോസഫ് തെരുവില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തിരുനാള്‍ സന്ദേശം-ഫാ. ഇമ്മാനുവല്‍ കാഞ്ഞിരത്തിങ്കല്‍, തുടര്‍ന്ന് പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം, ഊട്ടുനേര്‍ച്ച.