x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ള​ങ്കു​ന്ന​പ്പു​ഴ​യി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ വി​ള​യാ​ട്ടം: കെ​എ​ൽ​സി​എ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു

വെബ് ഡെസ്ക്
Published: July 25, 2026 03:20 AM IST | Updated: July 25, 2026 03:20 AM IST

എ​ള​ങ്കു​ന്ന​പു​ഴ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ക്കു​ന്നു.

വൈ​പ്പി​ൻ: ജ​ന​ജീ​വി​ത​ത്തി​നു ഭീ​ഷ​ണി ആ​യി മാ​റി​യ തെ​രു​വു​നാ​യ്ക്ക​ളെ നി​യ​ന്ത്രി​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​ൽ​സി​എ ഓ​ച്ച​ന്തു​രു​ത്ത് യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ക​ർ എ​ള​ങ്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ എ​ള​ങ്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ട് പി​ഞ്ചു കു​ഞ്ഞു​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഒ​മ്പ​തോ​ളം പേ​ർ​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു. ഇ​തി​ൽ ര​ണ്ട് പേ​രു​ടെ കാ​ലി​ലെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. സ്ഥി​തി രൂ​ക്ഷ​മാ​യി​ട്ടും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ തെ​രു​വു​നാ​യ്ക്ക​ളെ നി​യ​ന്ത്രി​ക്കാ​ൻ യാ​തൊ​രു​വി​ധ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് കെ​എ​ൽ​സി​യെ പ്ര​വ​ർ​ത്ത​ക​ർ കു​റ്റ​പ്പെ​ടു​ത്തി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ന​ലെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച​ത്.

തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് നി​വേ​ദ​നം കൈ​മാ​റി. പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി ഉ​റ​പ്പു ന​ല്കി​യ​താ​യി പ്ര​തി​ഷേ​ധ​ക്കാ​ർ അ​റി​യി​ച്ചു.
സ​മ​ര​ത്തി​ന് ഡെ​ൽ​സി ആ​ന്‍റ​ണി, സാ​ബു വാ​ര്യ​ത്ത്, ആ​ന്‍റ​ണി സ​ജി, എ.​വി. വി​നു, അ​നി​ൽ ക​ള​രി​ക്ക​ൽ,ഷൈ​നി സെ​ന്നീ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews Stray dogs

Recent News

Corehub Up