x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശം-​വ​ല്ലം​ക​ട​വ് റോ​ഡി​ൽ അ​പ​ക​ട ഭീ​ഷ​ണി​യാ​യി അ​ക്വ​ഡേ​റ്റ്

വെബ് ഡെസ്ക്
Published: July 25, 2026 03:25 AM IST | Updated: July 25, 2026 03:25 AM IST

അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള അ​ക്വ​ഡേ​റ്റ്.

കാ​ല​ടി: ദേ​ശം-​വ​ല്ലം​ക​ട​വ് പാ​ത​യി​ൽ പാ​റ​പ്പു​റ​ത്ത് റോ​ഡി​ന് കു​റു​കെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന അ​ക്വ​ഡേ​റ്റ് ഭീ​ഷ​ണി​യാ​കു​ന്നു. മൂ​ന്നു മീ​റ്റ​റി​ൽ അ​ധി​കം ഉ​യ​രം വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഈ ​വ​ഴി ക​ട​ന്നു വ​ന്നാ​ൽ അ​ക്വ​ഡേ​റ്റി​ൽ ഇ​ടി​ക്കു​ക​യും കേ​ടു​പാ​ടു​ക​ൾ വ​രി​ക​യും ചെ​യ്യു​ന്ന​ത് പ​തി​വാ​ണ്. ജ​ല​സേ​ച​ന, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​ക​ളോ​ട് പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഉ​ട​മ​സ്ഥാ​വ​കാ​ശ ത​ർ​ക്ക​വും സം​ര​ക്ഷ​ണ ക​വ​ചം ഒ​രു​ക്കേ​ണ്ട​ത് ആ​രെ​ന്ന ത​ർ​ക്ക​വും നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ യാ​തൊ​രു ന​ട​പ​ടി​യു​മി​ല്ല.

കാ​ല​ടി പാ​ല​ത്തി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ മൂ​ലം ചെ​റു​തും വ​ലു​തു​മാ​യ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ സ​മാ​ന്ത​ര പാ​ത​യാ​യി ദേ​ശം-​വ​ല്ലം​ക​ട​വ് റോ​ഡി​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ഇ​ന്ന​ലെ വ​ല്ല​ത്തു​നി​ന്നും സ്ക്രാ​പ്പ് ക​യ​റ്റി വ​ന്ന വ​ലി​യ ഉ​യ​ര​മു​ള്ള ലോ​റി ട്രാ​ൻ​സ്ഫോ​ർ​മ​റി​ലും വൈ​ദ്യു​തി ലൈ​നു​ക​ളി​ലും ഇ​ടി​ച്ച് ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​ക്കി​യി​രു​ന്നു. ഇ​തി​നു​പു​റ​മേ ഇ​ന്ന​ലെ രാ​ത്രി ര​ണ്ട് വ​ലി​യ ക​ണ്ടെ​യ്ന​ർ ലോ​റി​ക​ൾ അ​ക്വ​ഡേ​റ്റി​ൽ ഇ​ടി​ച്ച് അ​ക്വ​ഡേ​റ്റ് ത​ൽ​സ്ഥാ​ന​ത്തു നി​ന്നും നീ​ങ്ങു​ക​യും വി​ള്ള​ൽ വീ​ഴു​ക​യും ചെ​യ്തു.

അ​ക്വ​ഡേ​റ്റി​നോ​ട് ചേ​ർ​ന്നാ​ണ് 200 കെ​വി​യു​ടെ ട്രാ​ൻ​സ്ഫോ​മ​ർ സ്ഥി​തി ചെ​യ്യു​ന്നു​ണ്ട്. അ​ക്വ​ഡേ​റ്റ് ത​ക​ർ​ന്ന് ട്രാ​ൻ​സ്ഫോ​ർ​മ​റി​ന് മു​ക​ളി​ലേ​ക്ക് വീ​ണാ​ൽ വ​ലി​യ അ​ത് വ​ലി​യ അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കും. അ​ഞ്ച് വാ​ർ​ഡു​ക​ളു​ടെ കു​ടി​വെ​ള്ള ജ​ല​വി​ത​ര​ണ സ്രോ​ത​സു​ക​ൾ മു​ട​ങ്ങു​ക​യും ചെ​യ്യും. വി​ഷ​യ​ത്തി​ൽ ജ​ല​സേ​ച​ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​ക​ൾ പ​ര​സ്പ​രം പ​ഴി​ചാ​രി കൈ​യൊ​ഴി​യു​ക​യാ​ണ്. പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. കാ​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ഷ​യം അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽ ന​ട​ത്തു​മെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ഡ​ബ്ല്യു​ഡി, ഇ​റി​ഗേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Aqueduct

Recent News

Corehub Up