കണ്ടശാംകടവ് സെന്റ്് മേരീസ് ഫൊറോന പള്ളിയിൽ നടന്ന കൂടുതുറക്കൽ.
കണ്ടശാംകടവ്: സെന്റ് മേരീസ് ഫൊറോന പള്ളിയിലെ വിശുദ്ധ യാക്കോബ് ശ്ലീഹായുടെ തിരുനാളിന് കൂടുതുറക്കൽകർമത്തോടെ ഭക്തിസാന്ദ്രമായ തുടക്കമായി. വൈകീട്ട് നടന്ന വിശുദ്ധ കുർബാനയ്ക്ക്ശേഷം നടന്ന കൂടുതുറക്കൽ കർമത്തിന് ഫാ. ജോസ് ചാലയ്ക്കൽ മുഖ്യകാർമികത്വം വഹിച്ചു.
തിരുനാൾ ദിനമായ ഇന്ന് രാവിലെ ആറിനും എട്ടിനും വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന എന്നിവ നടക്കും. രാവിലെ പത്തിന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ഡേവിസ് പുലിക്കോട്ടിൽ മുഖ്യകാർമികനാകും. ഫാ. മനോജ് താണിക്കൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് ലദീഞ്ഞ്, നൊവേന, തിരുനാൾ പ്രദക്ഷിണം, നേർച്ച വിതരണം എന്നിവ ഉണ്ടായിരിക്കും.
വൈകീട്ട് അഞ്ചുമുതൽ രാത്രി പത്തുവരെ റോയൽ വോയ്സ് ആമ്പല്ലൂർ, കൈരളി ചാലക്കുടി എന്നീ ടീമുകളുടെ പ്രത്യേക ബാൻഡ്മേളം നടക്കുമെന്ന് വികാരി ഫാ. റാഫേൽ ആക്കാമറ്റത്തിൽ അറിയിച്ചു.
അസി. വികാരി ഫാ. ഇലോയ് ചിറമ്മൽ, ട്രസ്റ്റിമാരായ സി.ഒ.ജിന്റോ, ജെയ്സൺ പോൾ, ജോസഫ് അറക്കൽ, വി.കെ. വിൻസെൻ എന്നിവർ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
Tags : Nattuvishesham DistrictNews DeepikaNews Church