റെയില്‍വേ സ്റ്റേഷനിലേക്കു നടത്തിയ പന്തം കൊളുത്തി പ്രകടനം
മുളങ്കുന്നത്തുകാവ്: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ക്കെതിരേ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കുനേരേ കേന്ദ്രസര്‍ക്കാര്‍ നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പുഴയ്ക്കല്‍ ബ്ലോക്ക് കമ്മിറ്റി മുളങ്കുന്നത്തുകാവ് റെയില്‍വേ സ്റ്റേഷനിലേക്കു പന്തം കൊളുത്തി പ്രകടനം നടത്തി.
വെളപ്പായ റോഡ് സെന്ററില്‍നിന്ന് ആരംഭിച്ച മാർച്ച് മുളങ്കുന്നത്തുകാവ് റെയില്‍വേ സ്റ്റേഷന് പരിസരത്ത് പൊലീസ് തടഞ്ഞു. ഇതു മറികടന്നു പോകാൻ ശ്രമിച്ച പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പൊതുയോഗം ഡിവൈഎഫ്ഐ പുഴയ്ക്കല്‍ ബ്ലോക്ക് സെക്രട്ടറി കെ.എസ്. ശ്രീരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജിത്തു അടാട്ട് അധ്യക്ഷനായി. ബ്ലോക്ക് ട്രഷറര്‍ ജിഷ്ണു സത്യന്, എസ്എഫ്ഐ പുഴയ്ക്കല്‍ ഏരിയ സെക്രട്ടറി പി.സി. മേധജ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് നീതു കണ്ണന് എന്നിവര്‍ പ്രസംഗിച്ചു.