പ്രതീകാത്മക ചിത്രം
ആലപ്പുഴ: കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ 2026 ലെ ഖാദി ഓണം റിബേറ്റ് മേള ഇന്നു മുതൽ ഓഗസ്റ്റ് 25വരെ നടത്തും. മേളയുടെ ജില്ലാതല ഉദ്ഘാടനം 26ന് രാവിലെ 11ന് മന്ത്രി രമേശ് ചെന്നിത്തല ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തിൽ നിർവഹിക്കും. ജി. സുധാകരൻ എംഎൽഎ അധ്യക്ഷനാകും. എ.ഡി. തോമസ് എംഎൽഎ പ്രസംഗിക്കും. മേളയിൽ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ റിബേറ്റ് നൽകും.
സർക്കാർ, അർധസർക്കാർ, ബാങ്ക്, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭ്യമാണ്. ഓരോ 1000 രൂപയുടെ ഗ്രോസ് പർച്ചേസിനും ഒരു സമ്മാനക്കൂപ്പൺ ലഭിക്കുന്നതാണ്. സംസ്ഥാനതല മെഗാ നറുക്കെടുപ്പിന്റെ ഭാഗമായി ഒന്നാം സമ്മാനം ഒരാൾക്ക് ടാറ്റാ ടിയാഗോ കാറും രണ്ടാം സമ്മാനമായി 14 ജില്ലയിലും ഓരോ സ്കൂട്ടറും (സുസൂക്കി ആക്സസ് 125), മൂന്നാം സമ്മാനമായി 30 പേർക്ക് 5000 രൂപയുടെ ഖാദി ഗിഫ്റ്റ് വൗച്ചറും ലഭിക്കുന്നതാണ്. കൂടാതെ ആഴ്ചതോറും നടക്കുന്ന ജില്ലാതല നറുക്കെടുപ്പിലൂടെ 3000 രൂപയുടെ ഖാദി ഗിഫ്റ്റ് വൗച്ചറുകളും സമ്മാനമായി ലഭിക്കും.