Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kim Jong Un

കിമ്മിനെത്ര മക്കളുണ്ട് ? അതിൽ ആണുണ്ടോ ‍? ദക്ഷിണകൊറിയൻ ചാരസംഘടനയുടെ തലവേദന തീരുന്നില്ല

സീയൂൾ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന് മൂത്ത ആൺകുട്ടി ഉണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാൻ ശ്രമിച്ചുവരുന്നതായി ദക്ഷിണകൊറിയൻ ചാരസംഘടനയായ നാഷണൽ ഇന്‍റലിജൻസ് സർവീസ് (എൻഐഎസ്).

അതേസമയം മകൻ ഉണ്ടായാലും ഇല്ലെങ്കിലും കിമ്മിന്‍റെ കൂടെ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്ന മകൾ കിം ജു ഏ ആയിരിക്കും ഉത്തരകൊറിയയുടെ അടുത്ത ഭരണാധികാരി എന്ന കാര്യത്തിൽ ഏതാണ്ടു തീർച്ചയുണ്ടെന്നും എൻഐഎസ് അറിയിച്ചു.

കിമ്മിനും ഭാര്യ റി സോൾ ജുവിനും ആൺമക്കൾ ഇല്ലെന്ന് എൻഐഎസ് സ്ഥിരീകരിച്ചതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് എൻഐഎസ് വ്യാഴാഴ്ച ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

കിമ്മിന് ആൺമക്കൾ ഉണ്ടായാലും മകൾ കിം ജു ഏ തന്നെയായിരിക്കും അനന്തരാവകാശി എന്നാണ് എൻഐഎസിന്‍റെ നിഗമനം. ജു ഏയിക്ക് ഇപ്പോൾ 13 വയസുണ്ടെന്നാണ് കരുതുന്നത്. ജു ഏ അടുത്തകാലത്ത് കിമ്മിനൊപ്പം പല വേദികളിലും പ്രത്യക്ഷപ്പെടുന്നുണ്ട്.

ജു ഏയിക്കു താഴെ ഒരു കുട്ടി കൂടി കിമ്മിന് ഉള്ളതായി കരുതുന്നു. ഇത് ആണാണോ പെണ്ണാണോ എന്നതിൽ സ്ഥിരീകരണമില്ല.

ജു ഏയുടെ സ്ഥാനാരോഹണം ഉത്തരകൊറിയൻ നേതൃനിരയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. 1948 ൽ ഉത്തരകൊറിയ സ്ഥാപിതമായതു മുതൽ കിം കുടുംബത്തിലെ ആണുങ്ങളാണ് ഭരണം നടത്തുന്നത്. സൈനിക നേതൃത്വം അടക്കം പെൺഭരണത്തെ എതിർത്തേക്കാം.

42 വയസ് മാത്രം പ്രായമുള്ള കിം അനന്തരാവകാശിയെ ഉടൻ നിശ്ചയിക്കാൻ സാധ്യതയില്ലെന്നും ഒരഭിപ്രായമുണ്ട്.

International

ശ​ത്രു​വി​ന് പി​ടി​കൊ​ടു​ക്ക​രു​ത്, സ്വ​യം പൊ​ട്ടി​ത്തെ​റി​ക്ക​ണം": യു​ക്രെ​യ്നി​ൽ പോ​രാ​ടു​ന്ന സൈ​നി​ക​ർ​ക്ക് ചാ​വേ​ർ നി​ർ​ദേ​ശം ന​ൽ​കി കിം ​ജോം​ഗ് ഉ​ൻ

പ്യോം​ഗ്‌​യാം​ഗ്: യു​ക്രെ​യ്നി​ൽ റ​ഷ്യ​ക്ക് വേ​ണ്ടി പോ​രാ​ടു​ന്ന ഉ​ത്ത​ര​കൊ​റി​യ​ൻ സൈ​നി​ക​ർ യു​ദ്ധ​ക്ക​ള​ത്തി​ൽ വെ​ച്ച് ശ​ത്രു​ക്ക​ളു​ടെ പി​ടി​യി​ലാ​കാ​തി​രി​ക്കാ​ൻ സ്വ​യം ജീ​വ​നൊ​ടു​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് സ്ഥി​രീ​ക​രി​ച്ച് ഭ​ര​ണാ​ധി​കാ​രി കിം ​ജോം​ഗ് ഉ​ൻ. യു​ക്രെ​യ്നി​ൽ കൊ​ല്ല​പ്പെ​ട്ട ഉ​ത്ത​ര​കൊ​റി​യ​ൻ സൈ​നി​ക​രു​ടെ സ്മ​ര​ണ​യ്ക്കാ​യി പ്യോം​ഗ്യാം​ഗി​ൽ നി​ർ​മി​ച്ച സ്മാ​ര​ക​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലാ​ണ് കിം ​ഈ വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

രാ​ജ്യ​ത്തി​ന്‍റെ അ​ന്ത​സ് കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ യു​ദ്ധ​ക്ക​ള​ത്തി​ൽ വെ​ച്ച് സ്വ​യം പൊ​ട്ടി​ത്തെ​റി​ക്കാ​ൻ മ​ടി​ക്കാ​ത്ത സൈ​നി​ക​രെ കിം ​ജോം​ഗ് ഉ​ൻ ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ പ്ര​ശം​സി​ച്ചു. യാ​തൊ​രു പ്ര​തി​ഫ​ല​വും പ്ര​തീ​ക്ഷി​ക്കാ​തെ​യാ​ണ് അ​വ​ർ വീ​ര​മൃ​ത്യു വ​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
2024-ൽ ​റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ദ്‌​മി​ർ പു​ടി​നു​മാ​യി കിം ​ഒ​പ്പി​ട്ട പ്ര​തി​രോ​ധ ക​രാ​റി​നെ​ത്തു​ട​ർ​ന്ന് ഏ​ക​ദേ​ശം 10,000-ത്തോ​ളം സൈ​നി​ക​രെ​യാ​ണ് ഉ​ത്ത​ര​കൊ​റി​യ റ​ഷ്യ​യെ സ​ഹാ​യി​ക്കാ​ൻ അ​യ​ച്ച​ത്.

ഇ​തി​നോ​ട​കം ആ​യി​ര​ക്ക​ണ​ക്കി​ന് ഉ​ത്ത​ര​കൊ​റി​യ​ൻ സൈ​നി​ക​ർ യു​ക്രെ​യ്നി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് പാ​ശ്ചാ​ത്യ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ ക​ണ​ക്ക്. യു​ക്രെ​യ്ൻ സൈ​ന്യ​ത്തി​ന്‍റെ പി​ടി​യി​ലാ​യി യു​ദ്ധ​ത്ത​ട​വു​കാ​രാ​കു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് ചാ​വേ​റു​ക​ളാ​യി മ​രി​ക്കു​ന്ന​താ​ണെ​ന്ന ന​യ​മാ​ണ് ഉ​ത്ത​ര​കൊ​റി​യ പി​ന്തു​ട​രു​ന്ന​ത്. പി​ടി​യി​ലാ​യ ഒ​രു ഉ​ത്ത​ര​കൊ​റി​യ​ൻ സൈ​നി​ക​നും യു​ക്രെ​യ്ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും നേ​ര​ത്തെ ത​ന്നെ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

 

International

ഉ​ത്ത​ര കൊ​റി​യ​യി​ൽ കിം ​ജോംഗ് ഉ​ന്നി​ന് 99.93% വോ​ട്ട്; എ​തി​ർ​ത്ത​ത് വെ​റും 0.07 ശ​ത​മാ​നം പേ​ർ

പ്യോംഗ്‌യാംഗ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും ക​ർ​ക്ക​ശ​മാ​യ ഭ​ര​ണ​സം​വി​ധാ​ന​മു​ള്ള ഉ​ത്ത​ര കൊ​റി​യ​യി​ൽ ന​ട​ന്ന പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​ക​ക്ഷി​ക്ക് വ​ൻ വി​ജ​യം. ആ​കെ​യു​ള്ള വോ​ട്ട​ർ​മാ​രി​ൽ 99.93 ശ​ത​മാ​നം പേ​രും ഭ​ര​ണ​ക​ക്ഷി​യാ​യ വ​ർ​ക്കേ​ഴ്സ് പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ത്ഥി​ക​ളെ പി​ന്തു​ണ​ച്ച​പ്പോ​ൾ, വെ​റും 0.07 ശ​ത​മാ​നം പേ​ർ മാ​ത്ര​മാ​ണ് സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്കെ​തി​രെ വോ​ട്ട് ചെ​യ്ത​ത്. ഉ​ത്ത​ര കൊ​റി​യ​ൻ ഔ​ദ്യോ​ഗി​ക വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ കെ​സി​എ​ൻ​എ ആ​ണ് ഈ ​ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട്ട​ത്. പ​ത്തൊ​ൻ​പ​താം തീ​യ​തി പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്തെ 15-ാമ​ത് സു​പ്രീം പീ​പ്പി​ൾ​സ് അ​സം​ബ്ലി​യി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

രാ​ജ്യ​ത്തെ വോ​ട്ട​ർ​മാ​രി​ൽ 99.99 ശ​ത​മാ​നം പേ​രും പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി. വി​ദേ​ശ​ത്ത് ജോ​ലി​യെ​ടു​ക്കു​ന്ന​വ​രും ക​ട​ലി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രും മാ​ത്ര​മാ​ണ് വോ​ട്ട് ചെ​യ്യാ​തി​രു​ന്ന​ത്. മു​ൻ​പ് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ 100 ശ​ത​മാ​നം വോ​ട്ടും അ​നു​കൂ​ല​മാ​യി രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു ഉ​ത്ത​ര കൊ​റി​യ​യി​ലെ രീ​തി. എ​ന്നാ​ൽ ഇ​ത്ത​വ​ണ 0.07% പേ​ർ 'എ​തി​ർ​ത്ത്' വോ​ട്ട് ചെ​യ്തു എ​ന്ന് സ​മ്മ​തി​ച്ച​ത് ആ​ഗോ​ള​ത​ല​ത്തി​ൽ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.

ഓ​രോ മ​ണ്ഡ​ല​ത്തി​ലും സ​ർ​ക്കാ​ർ നി​ശ്ച​യി​ക്കു​ന്ന ഒ​രു സ്ഥാ​നാ​ർ​ത്ഥി മാ​ത്ര​മാ​ണ് മ​ത്സ​രി​ക്കു​ക. വോ​ട്ട​ർ​മാ​ർ​ക്ക് ആ ​സ്ഥാ​നാ​ർ​ത്ഥി​യെ അ​നു​കൂ​ലി​ക്കു​ക​യോ എ​തി​ർ​ക്കു​ക​യോ ചെ​യ്യാം. എ​ന്നാ​ൽ എ​തി​ർ​ത്ത് വോ​ട്ട് ചെ​യ്യു​ന്ന​ത് രാ​ജ്യ​ദ്രോ​ഹ​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന ഇ​വി​ടെ, ക​ണ​ക്കു​ക​ളി​ൽ സു​താ​ര്യ​ത വ​രു​ത്താ​നാ​ണ് ഈ ​ചെ​റി​യ ശ​ത​മാ​നം എ​തി​ർ​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് നി​രീ​ക്ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ. ഈ ​തെ​ര​ഞ്ഞെ​ടു​പ്പോ​ടെ കിം ​ജോ​ങ് ഉ​ന്നി​ന്‍റെ ഭ​ര​ണ​ത്തി​ലു​ള്ള അ​പ്രാ​മാ​ദി​ത്വം ഉ​റ​പ്പി​ക്ക​പ്പെ​ടു​ക​യും 687 സീ​റ്റു​ക​ളി​ലും ഭ​ര​ണ​ക​ക്ഷി സ​ഖ്യം വി​ജ​യി​ക്കു​ക​യും ചെ​യ്തു.

 

 

International

അ​മേ​രി​ക്ക​യ്ക്കു​ള്ള മു​ന്ന​റി​യി​പ്പോ?; ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ൾ വി​ക്ഷേ​പി​ച്ച് ഉ​ത്ത​ര​കൊ​റി​യ

പ്യോം​ഗ്‌​യാം​ഗ്: വെ​ന​സ്വേ​ല​യി​ലെ യു​എ​സ് ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബാ​ലി​സ്റ്റ‌ി​ക് മി​സൈ​ലു​ക​ൾ വി​ക്ഷേ​പി​ച്ച് ഉ​ത്ത​ര​കൊ​റി​യ. ഏ​ക​ദേ​ശം 900 കി​ലോ​മീ​റ്റ​ർ ദൂ​രം സ​ഞ്ച​രി​ച്ച മി​സൈ​ലു​ക​ൾ കൊ​റി​യ​ൻ ഉ​പ​ദ്വീ​പി​നും ജ​പ്പാ​നും ഇ​ട​യി​ലു​ള്ള സ​മു​ദ്ര​ഭാ​ഗ​ത്ത് പ​തി​ച്ചു.

ര​ണ്ട് മി​സൈ​ലു​ക​ളാ​ണ് ഉ​ത്ത​ര​കൊ​റി​യ വി​ക്ഷേ​പി​ച്ച​തെ​ന്ന് ജ​പ്പാ​ൻ സ്ഥി​രീ​ക​രി​ച്ചു. ത​ങ്ങ​ളു​ടെ സ​ഖ്യ​ക​ക്ഷി​യാ​യ വെ​ന​സ്വേ​ല​യു​ടെ പ്ര​സി​ഡ​ന്‍റി​നെ​തി​രെ യു​എ​സ് നീ​ക്കം കിം ​ജോം​ഗ് ഉ​ൻ ഭ​ര​ണ​കൂ​ട​ത്തെ അ​സ്വ​സ്ഥ​രാ​ക്കി​യെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ത​ങ്ങ​ൾ​ക്കെ​തി​രെ അ​മേ​രി​ക്ക തി​രി​ഞ്ഞാ​ൽ ആ​ണ​വാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പ്ര​തി​രോ​ധി​ക്കു​മെ​ന്ന സ​ന്ദേ​ശ​മാ​ണ് ഉ​ത്ത​ര​കൊ​റി​യ ന​ൽ​കി​യ​തെ​ന്നും സൂ​ച​ന​യു​ണ്ട്. നേ​ര​ത്തേ അ​മേ​രി​ക്ക വെ​ന​സ്വേ​ല​യി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ ഉ​ത്ത​ര​കൊ​റി​യ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചി​രു​ന്നു.

 

 

Latest News

Corehub Up