കിഴപറയാര്: സെന്റ്ഗ്രിഗോറിയോസ് ഇടവകയിലെ നൂറാം തിരുനാള്‍ 22 നും ശതാബ്ദി വര്‍ഷത്തിന്റെ സമാപനം 29 നും ആഘോഷിക്കും.തിരുനാളിന് ഒരുക്കമായി രാവിലെ 6.15നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാനയും നൊവേനയും ലദീഞ്ഞും ഉണ്ടായിരിക്കും.
ശതാബ്ദി വര്‍ഷത്തിന്റെ സ്മാരകമായി നിര്‍മ്മിച്ച മരിയന്‍ ഷ്റൈനിന്റെ വെഞ്ചരിപ്പ് 20 ന് വൈകുന്നേരം അഞ്ചിന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ നിര്‍വഹിക്കും.
തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നൊവേനയും ലദീഞ്ഞും ഉണ്ടായിരിക്കും. വൈകുന്നേരം ഏഴിന് ജപമാല പ്രദക്ഷിണം.21ന് വൈകുന്നേരം 4.30ന് അര്‍പ്പിക്കുന്ന തിരുനാള്‍ റാസക്ക് മാര്‍ ജേക്കബ് മുരിക്കന്‍ കാര്‍മികനായിരിക്കും.
ഫാ. മാത്യൂ പന്തലാനിക്കല്‍, ഫാ. സഞ്ചു പുതിയിടത്ത്, ഫാ. ക്രിസ്റ്റി പന്തലാനിക്കല്‍, ഫാ. ജോര്‍ജ് പ്ലാന്തോട്ടത്തില്‍ എന്നിവര്‍ സഹകാര്‍മികരാകും. കിഴക്കേപന്തലിലേക്കും കുരിശുപള്ളിയിലേക്കുമുള്ള പ്രദക്ഷിണത്തിന് ഫാ. ജോര്‍ജ് മഞ്ഞാങ്കല്‍, ഫാ. ജോര്‍ജുകുട്ടി താന്നിച്ചുവട്ടില്‍ എന്നിവര്‍ കാര്‍മ്മികരാകും. ഫാ. ജോര്‍ജ് താന്നിക്കാപ്പാറ കുരിശുപള്ളിയില്‍ സന്ദേശം നല്‍കും.
പ്രധാന തിരുന്നാള്‍ ദിനമായ 22ന് രാവിലെ 10ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. ഫാ. മാര്ട്ടിന് മാന്നാത്ത്, ഫാ. മാനുവല്‍ ഈഴപ്പറമ്പില്‍, ഫാ. സഞ്ചു പുതിയിടത്ത്, ഫാ. സനല്‍ മാളിയേക്കല്‍ എന്നിവര്‍ സഹകാര്‍മികരാകും. പ്രദക്ഷിണത്തിന് ഫാ. ജോസ് തറപ്പേല്‍ കാര്‍മികത്വം വഹിക്കും. വൈകുന്നേരം ഏഴിന് ആലപ്പുഴ റെയ്ബാന്‍ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.