Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Koodathayi Case

കൂടത്തായി കേസ് വിസ്താരം; അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര കേ​സി​ലെ വി​സ്താ​ര​ത്തി​നി​ടെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് ദേ​ഹാ​സ്വാ​സ്ഥ്യം. കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ ആ​ർ. ഹ​രി​ദാ​സ​നാ​ണ് വി​സ്താ​ര​വേ​ള​യി​ൽ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​ർ. ഹ​രി​ദാ​സ​ന്‍റെ വി​സ്താ​രം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ലെ ഇ​ട​വേ​ള​യി​ലാ​ണ് സം​ഭ​വം.

കൂ​ട​ത്താ​യി കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​യ ജോ​ളി ജോ​സ​ഫ് ത​ന്‍റെ ആ​ദ്യ ഭ​ർ​ത്താ​വ് റോ​യ് തോ​മ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ന്‍റെ അ​വ​സാ​ന​ഘ​ട്ട വി​ചാ​ര​ണ​യാ​ണ് നി​ല​വി​ൽ ന​ട​ക്കു​ന്ന​ത്. ഈ ​കേ​സി​ൽ ഇ​തി​നോ​ട​കം 130-ല​ധി​കം സാ​ക്ഷി​ക​ളെ കോ​ട​തി വി​സ്ത​രി​ച്ചു​ക​ഴി​ഞ്ഞു. ജോ​ളി പ്ര​തി​യാ​യ കേ​സു​ക​ളി​ൽ ആ​ദ്യ​ത്തെ വി​ധി റോ​യ് തോ​മ​സ് വ​ധ​ക്കേ​സി​ലാ​യി​രി​ക്കും പു​റ​ത്തു​വ​രി​ക. 2011 സെ​പ്റ്റം​ബ​റി​ലാ​ണ് റോ​യ് തോ​മ​സ് ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​ത്.

2019-ലാ​ണ് കേ​ര​ള​ത്തെ ഒ​ന്ന​ട​ങ്കം ഞെ​ട്ടി​ച്ച കൂ​ട​ത്താ​യി കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ ചു​രു​ള​ഴി​യു​ന്ന​ത്. പൊ​ന്നാ​മ​റ്റം ത​റ​വാ​ട്ടി​ൽ 2002 മു​ത​ൽ 2016 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഒ​രേ കു​ടും​ബ​ത്തി​ലെ ആ​റു​പേ​ർ ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്തു​വ​ന്ന​ത്.

റി​ട്ട. അ​ധ്യാ​പി​ക​യാ​യ അ​ന്ന​മ്മ തോ​മ​സാ​യിരുന്നു ജോളിയുടെ ആ​ദ്യ ഇ​ര. ആ​ട്ടി​ൻ സൂ​പ്പ് ക​ഴി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കു​ഴ​ഞ്ഞു​വീ​ണാ​യി​രു​ന്നു മ​ര​ണം. പി​ന്നാ​ലെ അ​ന്ന​മ്മ​യു​ടെ ഭ​ർ​ത്താ​വ് ടോം ​തോ​മ​സ്, മ​ക​ൻ റോ​യ് തോ​മ​സ്, അ​ന്ന​മ്മ​യു​ടെ സ​ഹോ​ദ​ര​ൻ എം.​എം. മാ​ത്യു, ടോം ​തോ​മ​സി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ മ​ക​ൻ ഷാ​ജു​വി​ന്‍റെ ഒ​രു വ​യസു​ള്ള മ​ക​ൾ ആ​ൽ​ഫൈ​ൻ, ഷാ​ജു​വി​ന്‍റെ ആ​ദ്യ ഭാ​ര്യ ഫി​ലി എ​ന്നി​വ​രും സ​മാ​ന​മാ​യ രീ​തി​യി​ൽ മ​ര​ണ​പ്പെ​ട്ടു.

ആ​റു മ​ര​ണ​ങ്ങ​ളി​ലെ​യും ദു​രൂ​ഹ​ത പു​റ​ത്തു​കൊ​ണ്ടു​വ​രു​ന്ന​തി​ൽ അ​ന്ന​ത്തെ സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജീ​വ​ൻ ജോ​ർ​ജി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടും തു​ട​ർ​ന്ന് ന​ട​ത്തി​യ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ളു​മാ​ണ് കേ​സി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വാ​യ​ത്.

Latest News

Corehub Up