Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KpccPresident

ഞാ​ൻ അ​ൺ​ഫി​റ്റാ​ണ്, എ​ന്‍റെ പേ​ര് വ​ലി​ച്ചി​ഴ​യ്ക്ക​രു​ത്; തുറന്നുപറഞ്ഞ് ഡീ​ൻ കു​ര്യാ​ക്കോ​സ്

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് ത​ന്‍റെ പേ​ര് ഉ​യ​ർ​ത്തി​ക്കാ​ട്ടി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പ്ര​ചാ​ര​ണ​ത്തി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി. കെ​പി​സി​സി അ​ധ്യ​ക്ഷ​നെ തീ​രു​മാ​നി​ക്കേ​ണ്ട​ത് പാ​ർ​ട്ടി​യു​ടെ ഉ​ന്ന​ത നേ​തൃ​ത്വ​മാ​ണെ​ന്നും ഈ ​സ്ഥാ​ന​ത്തേ​ക്ക് താ​ൻ അ​ൺ​ഫി​റ്റാ​ണെ​ന്നാ​ണ് വ്യ​ക്തി​പ​ര​മാ​യ വി​ല​യി​രു​ത്ത​ലെ​ന്നും ഡീ​ൻ വ്യ​ക്ത​മാ​ക്കി.

ത​ന്‍റെ പേ​ര് ഇ​തി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്ക​രു​തെ​ന്നും ഇ​ത് തെ​റ്റാ​യ ന​ട​പ​ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. അ​ർ​ഹ​ത​യി​ല്ലാ​തെ ഒ​രു സ്ഥാ​ന​വും ആ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ഇ​നി​യൊ​രി​ക്ക​ലും അ​ങ്ങ​നെ ചെ​യ്യു​ക​യു​മി​ല്ല. ആ​ഗ്ര​ഹി​ച്ച സ്ഥാ​ന​ങ്ങ​ളി​ലെ​ല്ലാം എ​ത്താ​ൻ ദൈ​വാ​നു​ഗ്ര​ഹ​വും സ്വ​ന്തം അ​ധ്വാ​ന​വും നേ​താ​ക്ക​ളു​ടെ പി​ന്തു​ണ​യും സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. ത​ന്നെ തി​രി​ച്ച​റി​ഞ്ഞ് അ​വ​സ​ര​ങ്ങ​ൾ ന​ൽ​കി​യ നേ​താ​ക്ക​ളോ​ട് എ​ന്നും ക​ട​പ്പാ​ടു​ണ്ടാ​യി​രി​ക്കും.

അ​ർ​ഹ​ത​യി​ല്ലാ​ത്ത ഒ​രു സ്ഥാ​ന​വും തേ​ടി​പ്പോ​യി​ട്ടി​ല്ല. വാ​ട്‌​സാ​പ്പി​ലും ഫേ​സ്ബു​ക്കി​ലും ന​ട​ക്കു​ന്ന പ്ര​ചാ​ര​ണ​യു​ദ്ധ​ങ്ങ​ളി​ലൂ​ടെ​യ​ല്ല പാ​ർ​ട്ടി​യി​ലെ സ്ഥാ​ന​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന​ത്. പാ​ർ​ട്ടി ന​ൽ​കി​യ എ​ല്ലാ സ്ഥാ​ന​ങ്ങ​ളി​ലും താ​ൻ സം​തൃ​പ്ത​നാ​ണ്. കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യ​നാ​യ വ്യ​ക്തി​യെ ഹൈ​ക്ക​മാ​ൻ​ഡ് ക​ണ്ടെ​ത്തു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ഇ​ടു​ക്കി എം​പി വ്യ​ക്ത​മാ​ക്കി.

 

Kerala

കെ​പി​സി​സി അ​ധ്യ​ക്ഷ​നെ നി​യ​മി​ക്കു​ന്ന​തി​ൽ മെ​ല്ലെ​പ്പോ​ക്ക് തു​ട​ർ​ന്ന് കോ​ണ്‍​ഗ്ര​സ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​മേ​​​റ്റ് മാ​​​സ​​​ങ്ങ​​​ൾ പി​​​ന്നി​​​ട്ടി​​​ട്ടും നി​​​ല​​​വി​​​ലെ കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​നു പ​​​ക​​​ര​​​ക്കാ​​​ര​​​നെ ക​​​ണ്ടെ​​​ത്താ​​​നാ​​​വാ​​​തെ കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വം. ഇ​​​തോ​​​ടെ പാ​​​ർ​​​ട്ടി​​​യും സ​​​ർ​​​ക്കാ​​​രും ത​​​മ്മി​​​ലു​​​ള്ള ഏ​​​കോ​​​പ​​​നം കൃ​​​ത്യ​​​മാ​​​യി ന​​​ട​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ്.

നി​​​ല​​​വി​​​ലെ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് യു​​​ഡി​​​എ​​​ഫ് മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ വൈ​​​ദ്യു​​​തി മ​​​ന്ത്രി​​​യാ​​​യി ചു​​​മ​​​ത​​​ല ഏ​​​റ്റ​​​തി​​​നു പി​​​ന്നാ​​​ലെ ത​​​ന്നെ കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ സ്ഥാ​​​ന​​​ത്തുനി​​​ന്നും ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

ഇ​​​ക്കാ​​​ര്യം എ​​​ഐ​​​സി​​​സി നേ​​​തൃ​​​ത്വ​​​ത്തെ​​​യും അ​​​റി​​​യി​​​ച്ച​​​താ​​​ണ്. എ​​​ന്നാ​​​ൽ മാ​​​സ​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞി​​​ട്ടും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ ഒ​​​ന്നു​​​മാ​​​യി​​​ല്ല. ഇ​​​തോ​​​ടെ ഏ​​​കോ​​​പ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ കൃ​​​ത്യ​​​മാ​​​യി ന​​​ട​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യം ഉ​​​ട​​​ലെ​​​ടു​​​ത്തു.

ബോ​​​ർ​​​ഡ്, കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ​​​ന്മാരുടെ നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ എ​​​ങ്ങു​​​മെ​​​ത്താ​​​ത്ത സ്ഥി​​​തി​​​യാ​​​ണ്.

Kerala

കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം അ​റി​ഞ്ഞി​ട്ടി​ല്ല; കാ​ര്യ​ങ്ങ​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് തീ​രു​മാ​നി​ക്കും: സ​ണ്ണി ജോ​സ​ഫ്

 

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ്പ​റേ​ഷ​ൻ തി​ര​ഞ്ഞെ​ടു​പ്പി​ൽ കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച് പ്ര​തി​ക​ര​ണ​വു​മാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ്.

അ​ങ്ങ​നെ​യൊ​രു കാ​ര്യം താ​ൻ അ​റി​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ത് പ്രാ​ദേ​ശി​ക വി​ഷ​യ​മാ​ണെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. താ​ൻ അ​റി​യാ​ത്ത കാ​ര്യ​മാ​ണ് ശ​ബ​രി​നാ​ഥ​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​മെ​ന്നും കാ​ര്യ​ങ്ങ​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് തീ​രു​മാ​നി​ച്ചു​കൊ​ള്ളു​മെ​ന്നും അ​ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തി​ദ​രി​ദ്ര​രി​ല്ലാ​ത്ത കേ​ര​ളം പ്ര​ഖ്യാ​പ​നം തെ​ര​ഞ്ഞെ​ടു​പ്പ് കു​ത​ന്ത്ര​മാ​ണ്. നി​ല​വി​ൽ ഉ​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ കൂ​ടി ഇ​ല്ലാ​താ​ക്കും. എ​ൽ​ഡി​എ​ഫി​ന്‍റെ വാ​ഗ്ദാ​ന​ങ്ങ​ളു​ടെ ശ​വ​പ്പ​റ​മ്പാ​ക്കി ഇ​ടു​ക്കി​യെ മാ​റ്റി. ബ​ഹു​ജ​ന സം​ഘ​ട​ന​ക​ൾ​ക്കൊ​പ്പം പ്ര​തി​ഷേ​ധ​ത്തി​ൽ അ​ണി​ചേ​രും. സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up