തിരുവനന്തപുരം: വന്യജീവി ആക്രമണംമൂലം കർഷകർക്കുണ്ടാകുന്ന നാശനഷ്ടത്തിനു നിലവിൽ നൽകിവരുന്ന നഷ്ടപരിഹാരത്തിന്റെ നിരക്ക് 100 ശതമാനമാക്കി വർധിപ്പിച്ചിട്ടുണ്ടെന്നു മന്ത്രി ഷിബു ബേബിജോണ്‍.
വന്യജീവികൾ നശിപ്പിക്കുന്ന തേങ്ങ, കരിക്ക്, അടയ്ക്ക, കൊക്കോ തുടങ്ങിയവയ്ക്കും നഷ്ടപരിഹാരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തു 2021 മുതൽ 2026 വരെ കാട്ടാന ആക്രമണത്തിൽ 102 പേർ മരിക്കുകയും 145 പേർക്കു പരിക്കുപറ്റുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു.