x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൃഷിയിൽ വി​സ്മ​യം ഒ​രു​ക്കാ​ന്‍ സെ​മി​നാ​രി​ വി​ദ്യാ​ര്‍​ഥിക​ളും

വെബ് ഡെസ്ക്
Published: July 14, 2026 03:59 AM IST | Updated: July 14, 2026 03:59 AM IST

കൃഷി

ഉ​ള്ളൂ​ര്‍: നാ​ലാ​ഞ്ചി​റ സെ​ന്‍റ് മേ​രീ​സ് മേ​ജ​ര്‍ മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സെ​മി​നാ​രി​യി​ലെ വി​ദ്യാ​ര്‍​ഥിക​ള്‍ കൃഷി യിൽ വി​സ്മ​യം ഒ​രു​ക്കു​ന്നു. 60 വി​ദ്യാ​ര്‍​ത്ഥി​ക​ളാ​ണ് ഒ​രേ​ക്ക​ര്‍ സ്ഥ​ല​ത്ത് പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്യു​ന്ന​ത്. തൈ​ന​ടീ​ല്‍ നാ​ലാ​ഞ്ചി​റ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ത്രേ​സ്യാ​മ്മ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ശ​വ​ദാ​സ​പു​രം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ അ​നി​ത അ​ല​ക്‌​സും ന​ടീ​ലി​ന് നേ​തൃ​ത്വം ന​ല്‍​കി. കൃ​ഷി​സ്ഥ​ല​ത്തി​ന് ആ​വ​ശ്യ​മാ​യ ന​ടീ​ല്‍ വ​സ്തു​ക്ക​ള്‍, ജൈ​വ വ​ളം എ​ന്നി​വ കൃ​ഷി​ഭ​വ​നി​ല്‍ നി​ന്നും ല​ഭ്യ​മാ​ക്കി. വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് പ​ച്ച​ക്ക​റി കൃ​ഷി​യി​ല്‍ കൃ​ഷി​ഭ​വ​നി​ല്‍ നി​ന്നും പ​രി​ശീ​ല​ന​ം ന​ല്‍​കി. വി​ദ്യാ​ര്‍​ഥിക​ളെ 15 പേ​ര്‍ അ​ട​ങ്ങു​ന്ന നാല് ഗ്രൂ​പ്പു​ക​ളാ​ക്കി ഇ​ക്കു​റി ഒ​രു വി​ള​വെ​ടു​പ്പ് മ​ത്സ​രം​കൂ​ടി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഫാ​. ജോ​സ​ഫ് മ​ല​യാ​റ്റി​ല്‍ മേ​ജ​ര്‍ ആ​ണ് കു​ട്ടി​ക​ള്‍​ക്ക് കൃ​ഷി​യി​ല്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

പാ​വ​ല്‍, പ​യ​ര്‍, വെ​ണ്ട, പ​ട​വ​ലം, ചീ​ര, മു​ള​ക്, വ​ഴു​തി​ന എ​ന്നീ പ​ച്ച​ക്ക​റി​ക​ളാ​ണ് ഇ​വ​ര്‍ കൃ​ഷി ചെ​യ്യു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളു​ടെ ദൗ​ര്‍​ല​ഭ്യം പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കു​ട്ടി​ക​ള്‍ ത​ന്നെ​യാ​ണ് നി​ല​മൊ​രി​ക്ക​ലും ത​ട​മെ​ടു​ക്ക​ലും ന​ടീ​ലും വ​ള​മി​ടി​ലും ഒ​ക്കെ ചെ​യ്യു​ക.കൃ​ഷി ഓ​ഫീ​സ​ര്‍ സി. ​സ്വപ്‌​ന, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ് ഷ​ജീം, സെ​മി​നാ​രി​യി​ലെ ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ ന​ടീ​ല്‍ ഉ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham LocalNews krishi

Recent News

Corehub Up