Thu, 22 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ksu Protest

ത​ന്‍റെ പേ​രി​ലു​ള്ള​ത് വ്യാ​ജ മൊ​ഴി​യെന്ന് വ​നി​താ എ​സ്ഐ; വീ​ണാ ജോ​ർ​ജ് കേ​സി​ൽ വീ​ണ്ടും ട്വി​സ്റ്റ്

ക​ണ്ണൂ​ർ: മു​ൻ മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ ആ​ക്ര​മി​ച്ചെ​ന്ന കേ​സി​ൽ ത​ന്‍റെ പേ​രി​ലു​ള്ള​ത് വ്യാ​ജ മൊ​ഴി​യെ​ന്ന് വ​നി​താ എ​സ്ഐ. സം​ഭ​വ​ദി​വ​സം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ മ​ന്ത്രി​യു​ടെ സു​ര​ക്ഷാ ചു​മ​ത​ല​യി​ലു​ണ്ടാ​യി​രു​ന്ന ക​ണ്ണൂ​ർ ടൗ​ൺ മു​ൻ എ​സ്ഐ ദീ​പ്തി​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ഇ​തു​സം​ബ​ന്ധി​ച്ച മൊ​ഴി ന​ൽ​കി​യ​ത്. ആ​ദ്യ അ​ന്വേ​ഷ​ണ സം​ഘം ത​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും എ​സ്ഐ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​മ്പാകെ വെ​ളി​പ്പെ​ടു​ത്തി.

ബ​ഹ​ള​മു​ണ്ടാ​യ​പ്പോ​ൾ മ​ന്ത്രി​യെ എ​ത്ര​യും പെ​ട്ടെ​ന്ന് സ്ഥ​ല​ത്തു​നി​ന്ന് നീ​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്. ഇ​തി​നി​ടെ കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ലെ​ന്നു​മാ​ണ് എ​സ്ഐ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മൊ​ഴി ന​ൽ​കി​യ​ത്. കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്ര​മ​ണ​ത്തി​നി​ടെ മ​ന്ത്രി തെ​റി​ച്ചു​പോ​യെ​ന്ന് ആ​ദ്യ അ​ന്വേ​ഷ​ണ​സം​ഘം ത​ന്‍റെ പേ​രി​ൽ ക​ള്ള​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണെ​ന്നും ദീ​പ്തി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് മൊ​ഴി ന​ൽ​കി​യ​താ​യാ​ണ് വി​വ​രം.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 25നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഞ്ച് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ത്ത് ജ​യി​ലി​ല​ട​ച്ച​ത്. എ​ന്നാ​ൽ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് പ്ര​തി​ഷേ​ധ​ക്കാ​ർ മ​ന്ത്രി​യെ ആ​ക്ര​മി​ക്ക​ൻ ശ്ര​മി​ച്ചെ​ന്ന ആ​ദ്യം ന​ൽ​കി​യ മൊ​ഴി ഗ​ൺ​മാ​ൻ ഇ​പ്പോ​ൾ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മു​ന്പാ​കെ തി​രു​ത്തി​യെ​ന്നാ​ണ് വി​വ​രം.

മ​ന്ത്രി​യെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ക​ണ്ടി​ട്ടി​ല്ലെ​ന്നും മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് അ​ത്ത​ര​ത്തി​ൽ മൊ​ഴി ന​ൽ‌​കി​യ​തെ​ന്നും ഗ​ൺ​മാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ന​ൽ​കി​യ മൊ​ഴി. അ​തി​നി​ടെ കേ​സി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​രാ​യ സി.​എ​ച്ച്. മു​ബാ​സ്, എം.​സി. അ​തു​ൽ, വി​തു​ൽ ബാ​ല​കൃ​ഷ്ണ​ൻ, മൂ​ഹ​മ്മ​ദ് യാ​സീ​ൻ, അ​ക്ഷ​യ് മാ​ടാ​യി എ​ന്നി​വ​ർ ഇ​ന്ന​ലെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​മ്പാ​കെ ഹാ​ജ​രാ​യി മൊ​ഴി ന​ൽ​കി.

ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ കു​ത്ത​ഴി​ഞ്ഞ അ​വ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ന്ത്രി​ക്കു നേ​രെ ക​രി​ങ്കൊ​ടി കാ​ട്ടു​ക മാ​ത്ര​മാ​ണ് ത​ങ്ങ​ൾ ചെ​യ്തെ​ന്നും എ​ന്നാ​ൽ രാ​ഷ​ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യി വ​ധി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന ക​ള്ള​ക്കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഇ​വ​ർ മൊ​ഴി ന​ൽ​കി​യ​ത്.

Kerala

പോ​ലീ​സ് മ​ർ​ദ​നം: കെ​എ​സ്‌​യു​വി​ന്‍റെ നി​യ​മ​സ​ഭാ മാ​ർ​ച്ചി​ൽ‌ സം​ഘ​ർ​ഷം; ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പോ​ലീ​സ് മ​ർ​ദ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് നി​യ​മ​സ​ഭ​യി​ലേ​ക്ക് കെ​എ​സ്‍​യു പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. പോ​ലീ​സി​ന് നേ​രെ പ്ര​വ​ർ​ത്ത​ക​ർ ക​മ്പും ക​ല്ലു​മെ​റി​ഞ്ഞ​തോ​ടെ പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു നേ​രെ 17 ത​വ​ണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.

എ​ന്നാ​ൽ, പോ​ലീ​സി​നും സ​ര്‍​ക്കാ​രി​നു​മെ​തി​രെ മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി വ​നി​താ പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​ഷേ​ധ​ക്കാ​ർ വീ​ണ്ടും സം​ഘ​ടി​ച്ചു. പ്ര​വ​ര്‍​ത്ത​ക​ര്‍ ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​നും ശ്ര​മം ന​ട​ത്തി.

കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധ മാ​ര്‍​ച്ച്.

Latest News

Corehub Up