കൊച്ചി: മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധം കടുപ്പിക്കുമെന്ന് കെഎസ്യു. മന്ത്രി പുറത്തിറങ്ങിയാൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.
മന്ത്രി യഥാർത്ഥ്യം തിരിച്ചറിഞ്ഞ് മാപ്പു പറയണം. ന്യായീകരണ തൊഴിലാളിയുടെ നിലവാരത്തിലേക്ക് ആരോഗ്യമന്ത്രി താഴരുത്. സംഘടനാ പ്രവർത്തനത്തിലൂടെ വളർന്നുവരാത്തതുകൊണ്ടാണ് മന്ത്രിക്ക് സമരങ്ങളെക്കുറിച്ച് വലിയ ധാരണയില്ലാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
കെഎസ്യു പ്രതിഷേധത്തിനിടെ പരിക്കേറ്റ മന്ത്രി നിലവിൽ വിശ്രമത്തിൽ കഴിയുകയാണ്. പരിയാരം മെഡിക്കൽകോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മന്ത്രി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു.
Tags : veena george ksu protest aloshious xavier