Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kumarakom

Kottayam

കു​​മ​​ര​​ക​​ത്തി​​ന്‍റെ വി​​ക​​സ​​ന​​ത്തി​​ന് സ​​ർ​​ക്കാ​​ർ പ്രോ​​ത്സാ​​ഹ​​നം ന​​ൽ​​കും: മ​​ന്ത്രി വി​​ഷ്ണു​​നാ​​ഥ്

കു​​മ​​ര​​കം: കേ​​ര​​ള​​ത്തി​​ലെ ഏ​​റ്റ​​വും പ്ര​​ശ​​സ്ത​​മാ​​യ കാ​​യ​​ൽ വി​​നോ​​ദ​​സ​​ഞ്ചാ​​ര കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ഒ​​ന്നാ​​യ കു​​മ​​ര​​ക​​ത്തി​​ന്‍റെ ടൂ​​റി​​സം വ​​ള​​ർ​​ച്ച​​യ്ക്ക് സ​​ർ​​ക്കാ​​ർ പ്രോ​​ത്സാ​​ഹ​​നം ഉ​​റ​​പ്പാ​​ക്കു​​മെ​​ന്ന് ടൂ​​റി​​സം മ​​ന്ത്രി പി.​​സി. വി​​ഷ്ണു​​നാ​​ഥ്.

കു​​മ​​ര​​ക​​ത്തെ ലോ​​കോ​​ത്ത​​ര വി​​നോ​​ദ​​സ​​ഞ്ചാ​​ര കേ​​ന്ദ്ര​​മാ​​ക്കാ​​ൻ കൂ​​ടു​​ത​​ൽ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​നും സു​​സ്ഥി​​ര വി​​ക​​സ​​ന​​ത്തി​​നു​​മാ​​യി ഇ​​ന്ന​​ലെ കു​​മ​​ര​​കം ബാ​​ക്ക് വാ​​ട്ട​​ർ റി​​പ്പി​​ൾ​​സ് റി​​സോ​​ർ​​ട്ടി​​ൽ കൂ​​ടി​​യ യോ​​ഗ​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​രു​​ന്നു മ​​ന്ത്രി.

കു​​മ​​ര​​ക​​ത്തി​​ന് പ്ര​​ത്യേ​​ക ആ​​ഗോ​​ള ബ്രാ​​ൻ​​ഡ് രൂ​​പ​​പ്പെ​​ടു​​ത്തു​​ക, സ​​ർ​​ക്കാ​​ർ ടൂ​​റി​​സം പ്ര​​ചാ​​ര​​ണ​​ങ്ങ​​ളി​​ൽ കു​​മ​​ര​​ക​​ത്തി​​നു മു​​ൻ​​ഗ​​ണ​​ന ന​​ൽ​​കു​​ക, കു​​മ​​ര​​ക​​ത്തെ പ്രീ​​മി​​യം ടൂ​​റി​​സം കേ​​ന്ദ്ര​​മാ​​ക്കി വി​​ക​​സി​​പ്പി​​ക്കു​​ക, ടൂ​​റി​​സം അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ൾ മെ​​ച്ച​​പ്പെ​​ടു​​ത്തു​​ക, സ്ത്രീ​​ശ​​ക്തീ​​ക​​ര​​ണം, സ്ത്രീ​​സു​​ര​​ക്ഷ, ടൂ​​റി​​സ്റ്റ് ഹെ​​ൽ​​പ്പ് ഡെ​​സ്ക്, ഹോം​​സ്റ്റേ, ഹൗ​​സ് ബോ​​ട്ട് എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ളാ​​ണ് ച​​ർ​​ച്ച​​ചെ​​യ്ത​​ത്.

ച​​ർ​​ച്ച​​ക​​ൾ​​ക്ക് മ​​റു​​പ​​ടി പ​​റ​​ഞ്ഞ മ​​ന്ത്രി സ​​ർ​​ക്കാ​​രി​​ന്‍റെ എ​​ല്ലാ​​വി​​ധ പി​​ന്തു​​ണ​​യും കു​​മ​​ര​​കം ടൂ​​റി​​സ​​ത്തി​​ന് ഉ​​ണ്ടാ​​കു​​മെ​​ന്നും വി​​ക​​സ​​നം കൂ​​ടു​​ത​​ൽ സാ​​ധ്യ​​മാ​​കു​​മെ​​ന്നും അ​​റി​​യി​​ച്ചു. നാ​​ട്ട​​കം സു​​രേ​​ഷ് എം​​എ​​ൽ​​എ, കു​​മ​​ര​​കം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് എ.​​പി. ഗോ​​പി, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ര​​മ്യ ഷി​​ജോ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

ചേം​​ബ​​ർ ഓ​​ഫ് വേ​​മ്പ​​നാ​​ട് ഹോ​​ട്ട​​ൽ​​സ് ആ​​ൻ​​ഡ് റി​​സോ​​ർ​​ട്ട് പ്ര​​സി​​ഡ​​ന്‍റ് സ​​ലീം എം. ​​ദാ​​സ് ഇ​​ല്ലി​​ക്ക​​ളം ലേ​​ക്ക് റി​​സോ​​ർ​​ട്ട്, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി മ​​നോ​​ജ് കു​​മാ​​ർ ഗോ​​കു​​ലം ഗ്രാ​​ൻ​​ഡ് ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ജീ​​നാ ജേ​​ക്ക​​ബ്, ട്ര​​ഷ​​റ​​ർ ഏ​​ബ്ര​​ഹാം, സെ​​ക്ര​​ട്ട​​റി ബി​​നു ഗോ​​പി​​നാ​​ഥ്, കു​​മ​​ര​​കം എ​​ച്ച് എ​​റ്റി​​സ് ഹോം​​സ്റ്റേ അ​​സോ​​സി​​യേ​​ഷ​​ൻ കെ.​​ജി. ദി​​ലീ​​പ്, സി​​വി​​എ​​ച്ച്ആ​​ർ ഫാ​​മി​​ലി മെം​​ബ​​ർ അ​​ല​​ക്സ് മാ​​ത്യു വെ​​ള്ളാ​​പ്പ​​ള്ളി എ​​ന്നി​​വ​​ർ ച​​ർ​​ച്ച​​യി​​ൽ പ​​ങ്കെ​​ടു​​ത്തു.

District News

കു​​മ​​ര​​കം വീ​​ണ്ടും സി​​നി​​മ​​ക്കാ​​രു​​ടെ ഇ​​ഷ്‌​ട​ലൊ​​ക്കേ​​ഷ​ൻ

കു​​മ​​ര​​കം: കു​​മ​​ര​​കം വീ​​ണ്ടും സി​​നി​​മ​​ക്കാ​​രു​​ടെ ഇ​​ഷ്‌​ട​ലൊ​​ക്കേ​​ഷ​​നാ​​യി മാ​​റു​​ന്നു. നീ​​ണ്ട ഇ​​ട​​വേ​​ള​യ്​​ക്ക് ഒ​​ടു​​വി​​ൽ ഇ​​ല​​വ​​ൺ ഐ​​ക്ക​​ൺ​​സി​​ന്‍റെ ബാ​​ന​​റി​​ൽ ഷ​​ഹ​​ദ് സം​​വി​​ധാ​​നം ചെ​​യ്യു​​ന്ന കോ​​ട്ട​​യം സ്വ​​ദേ​​ശി കൂ​​ടി​​യാ​​യ വി​​ജ​​യ​​രാ​​ഘ​​വ​​ൻ മു​​ഖ്യ​​ക​​ഥാ​​പാ​​ത്ര​​മാ​​യി അ​​ഭി​​ന​​യി​​ക്കു​​ന്ന ‘പ്ര​​ഥ​​മ ദൃ​​ഷ്ട്യാ കു​​റ്റ​​ക്കാ​​ര​​ൻ’ സി​​നി​​മ​​യു​​ടെ ചി​​ത്രീ​​ക​​ര​​ണ​​മാ​​ണ് ഇ​​ന്ന​​ലെ മു​​ത​​ൽ ക​​വ​​ണാ​​റ്റി​​ൻ​​ക​​ര-​ചീ​​പ്പു​​ങ്ക​​ൽ ഭാ​​ഗ​​ത്ത് പു​​രോ​​ഗ​​മി​​ക്കു​​ന്ന​​ത്.

വി​​ജ​​യ​​രാ​​ഘ​​വ​​നെ കൂ​​ടാ​​തെ പാ​​ർ​​വ​​തി തി​​രു​​വോ​​ത്ത്, വി​​ന​​യ് ഫോ​​ർ​​ട്ട്, മാ​​ത്യു തോ​​മ​​സ് തു​​ട​​ങ്ങി​​യ​​വ​​ർ ചി​​ത്ര​​ത്തി​​ലെ പ്ര​​ധാ​​ന ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളാ​​യി വേ​​ഷ​​മി​​ടു​​ന്ന​​തി​​നൊ​​പ്പം ആ​​സി​​ഫ് അ​​ലി ഗ​​സ്റ്റ് റോ​​ളി​​ലും എ​​ത്തു​​ന്നു​​ണ്ട്.

2019 ഡി​​സം​​ബ​​റി​​ൽ റി​​ലീ​​സ് ചെ​​യ്ത മ​​ഞ്ജു​​വാ​​ര്യ​​ർ കേ​​ന്ദ്ര​​ക​​ഥാ​​പാ​​ത്ര​​മാ​​യി അ​​ഭി​​ന​​യി​​ച്ച സി​നി​മ ‘പ്ര​​തി പൂ​​വ​​ൻ കോ​​ഴി’യു​​ടെ ഷൂ​​ട്ടിം​​ഗി​​ന്‍റെ ഭൂ​​രി​​ഭാ​​ഗ​​വും ന​​ട​​ന്ന​​ത് കു​​മ​​ര​​ക​​ത്താ​​യി​​രു​​ന്നു.

മു​​ൻ വ​​ർ​​ഷ​​ങ്ങ​​ളി​​ൽ മ​​ല​​യാ​​ളം, ഹി​​ന്ദി, ത​​മി​​ഴ്, തെ​​ലു​​ങ്ക് തു​​ട​​ങ്ങി വി​​വി​​ധ ഭാ​​ഷ​​ക​​ളി​​ലു​​ള്ള സി​​നി​​മ​​ക​​ളു​​ടെ ഷൂ​​ട്ടിം​​ഗ് ലൊ​​ക്കേ​​ഷ​​നാ​​യി​​രു​​ന്നു കു​​മ​​ര​​കം. നെ​​ൽ​​പാ​​ട​​ങ്ങ​​ളും തോ​​ടു​​ക​​ളും വേ​​മ്പ​​നാ​​ട്ടു​​കാ​​യ​​ലി​​ന്‍റെ മ​​നോ​​ഹാ​​രി​​ത​​യും ഒ​​ക്കെ​​യാ​​ണ് കു​​മ​​ര​​കം സി​​നി​​മ​​ക്കാ​​രു​​ടെ ഇ​​ഷ്ട ലൊ​​ക്കേ​​ഷ​​നാ​​യി മാ​​റി​​യ​​തി​​നു​​ള്ള കാ​​ര​​ണം.


കോ​​ട്ട​​യം, കു​​മ​​ര​​കം, കു​​ത്താ​​ട്ടു​​കു​​ളം തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ൽ ചി​​ത്രീ​​ക​​ര​​ണം പു​​രോ​​ഗ​​മി​​ക്കു​​ന്ന ‘പ്ര​​ഥ​​മ ദൃ​​ഷ്ട്യാ കു​​റ്റ​​ക്കാ​​ര​​ൻ’ സി​​നി​​മ ഓ​​ണ​​ത്തി​​നു തി​​യ​​റ്റ​​റു​​ക​​ളി​​ൽ എ​​ത്തു​​മെ​​ന്ന് സി​​നി​​മ​​യു​​ടെ അ​​ണി​​യ​​റ പ്ര​​വ​​ർ​​ത്ത​​ക​​ർ പ​​റ​​ഞ്ഞു.

Kerala

കു​മ​ര​കം കോ​ണ​ത്താ​റ്റ് പാ​ലം: താ​ത്കാ​ലി​ക ബ​ണ്ട് പൊ​ളി​ച്ചു തു​ട​ങ്ങി

കു​മ​ര​കം: കോ​ണ​ത്താ​റ്റ് പാ​ലം നി​ർ​മാ​ണ​ത്തി​നാ​യി ആ​ശു​പ​ത്രി തോ​ടി​ന് കു​റു​കെ നി​ർ​മി​ച്ച താ​ത്കാ​ലി​ക ബ​ണ്ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പൊ​ളി​ച്ചു തു​ട​ങ്ങി. ആ​റു​മാ​സ​ങ്ങ​ൾ കൊ​ണ്ട് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ബ​ണ്ട് പൊ​ളി​ച്ചു​മാ​റ്റും എ​ന്നാ​യി​രു​ന്നു അ​ന്ന​ത്തെ വാ​ഗ്ദാ​നം. എ​ന്നാ​ൽ നാ​ല് വ​ർ​ഷം പാ​ലം നി​ർ​മാ​ണം നീ​ണ്ട​തോ​ടെ തോ​ട്ടി​ലെ നീ​രൊ​ഴു​ക്കും ത​ട​സ​പ്പെ​ട്ടു.

നീ​ര​ക്ക് ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​ൻ കോ​ൺ​ക്രീ​റ്റ് തൂ​മ്പു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നെ​ങ്കി​ലും ബ​ണ്ടി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും പോ​ള​യും പു​ൽ​ക്കെ​ട്ടും തി​ങ്ങി നി​റ​ഞ്ഞ​തോ​ടെ പ്ര​തി​സ​ന്ധി​യാ​യി. നീ​രൊ​ഴു​ക്ക് ദീ​ർ​ഘ​കാ​ലം നി​ല​ച്ച​തോ​ടെ തോ​ട്ടി​ലെ വെ​ള്ളം മ​ലി​ന​മാ​കു​ക​യും ചെ​യ്തു.

ബ​ണ്ട് പൊ​ളി​ക്കാ​തെ കി​ട​ന്ന​ത് ജ​ല​മാ​ലി​ന്യ​മാ​കു​ന്ന​തി​നു മാ​ത്ര​മ​ല്ല മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും സ​മീ​പ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ക​ർ​ഷ​ക​രും നേ​രി​ട്ടു​കൊ​ണ്ടി​രു​ന്ന​ത് വ​ലി​യ പ്ര​തി​സ​ന്ധി​യാ​യി​രു​ന്നു. പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ഗ​താ​ഗ​ത​ത്തി​നാ​യി പാ​ലം തു​റ​ന്നു​കൊ​ടു​ത്തി​ട്ട് മാ​സ​ങ്ങ​ളാ​യി​ട്ടും ബ​ണ്ട് പൊ​ളി​ക്കാ​ത്ത​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ താ​ത്കാ​ലി​ക ബ​ണ്ട് പൊ​ളി​ച്ചു​നീ​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കി​യി​രി​ക്കു​ന്ന വാ​ഗ്ദാ​നം.

Kerala

കുമരകത്തു രാത്രി ഭീതി പരത്തിയ അജ്ഞാതൻ ഒടുവിൽ വെളിച്ചത്ത്

കുമരകം: കുമരകം എട്ടാം വാര്‍ഡ് പൊങ്ങലകരി മാതപ്പശേരി ഭാഗത്ത് കാണാതായി നാട്ടുകാരെ ആശങ്കയിലാക്കിയ അജ്ഞാതൻ ഒടുവിൽ വെളിച്ചത്ത്. നാട്ടുകരും കുമരകം പോലീസും തെരച്ചില്‍ നടത്തിയിട്ടു രാത്രി കണ്ടെത്താന്‍ കഴിയാതിരുന്ന അജ്ഞാതനെ ബുധനാഴ്ച രാവിലെയാണ് നസ്രത്തു പള്ളിക്കു സമീപത്തുനിന്നു കണ്ടെത്തിയത്. ഇതോടെ നാട്ടുകാർക്ക് ആശ്വാസമായി.

ചൊവാഴ്ച വൈകുന്നേരത്തോടെയാണു മാതപ്പശേരി ഭാഗത്ത് 400-ാം ചിറയില്‍ അജ്ഞാതന്‍റെ സാന്നിധ്യം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പൊങ്ങലകരി പാലത്തിനുസമീപം കറുത്ത വസ്ത്രം ധരിച്ച ഇതരസംസ്ഥാനക്കാരനെന്നു സംശയം തോന്നിക്കുന്ന ആളെയാണ് ഇന്നലെ നാട്ടുകാരില്‍ ചിലര്‍ കണ്ടത്. പ്രദേശത്തെ കാടുപിടിച്ച സ്ഥലത്തേക്ക് അജ്ഞാതന്‍ കയറിപ്പോയതായി നാട്ടുകാരില്‍ ചിലര്‍ പറഞ്ഞതോടെ വാര്‍ഡ് അംഗം നീതു റെജി വിവരം കുമരകം പോലീസില്‍ അറിയിക്കുകയായിരുന്നു.

സംഭവ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരുംചേര്‍ന്നു പ്രദേശത്ത് ഏറെനേരം തിരച്ചില്‍ നടത്തിയെങ്കിലും വിഫലമാകുകയായിരുന്നു. കാഴ്ചയില്‍ അവശനായി തോന്നിക്കുന്ന ആളാണ് എന്നാണ് നാട്ടുകാര്‍ പറഞ്ഞത്. മാധപ്പശേരിയില്‍നിന്നും മുത്തന്റെ നട റോഡുവഴി നസ്രത്തു പള്ളി റോഡില്‍ ഇയാള്‍ എത്തുകയായിരുന്നു എന്നാണു കരുതുന്നത്. കണ്ടെത്തിയ വിവരം പോലീസില്‍ അറിയിച്ചു. പോലീസ് ഇയാളില്‍നിന്നും വിവരങ്ങള്‍ ചോദിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും.

Kerala

കുമരകത്ത് നാലു കാറുകള്‍ കൂട്ടിയിടിച്ച് അപകടം

കോട്ടയം: കുമരകത്ത് നാലു കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ഇന്നു രാവിലെ 9.15ന് ക്‌നായി തൊമ്മന്‍ ഡിജിറ്റല്‍ സ്റ്റുഡിയോയുടെ മുന്നിലാണു അപകടമുണ്ടായത്. കുമരകം ഭാഗത്തു നിന്നും കവണാറ്റിന്‍കര ഭാഗത്തേക്ക് പോയ കാറുകളാണ് ഒന്നിനു പിന്നില്‍ ഓരോന്നായി കൂട്ടിയിടിച്ചത്.

ഒരു ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാന്‍ മുന്നില്‍ പോയ കാര്‍ പെട്ടന്ന് നിര്‍ത്തിയതോടെ പിന്നാലെ വന്ന കാറുകള്‍ ഒരോന്നിന്‍റെയും പിന്നിലായി ഇടിക്കുകയായിരുന്നു. യാത്രക്കാര്‍ക്കു കാര്യമായ പരിക്കുകള്‍ ഇല്ലെങ്കിലും കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

District News

കു​​ടി​​വെ​​ള്ളം മു​ട്ടി കു​മ​ര​കം

കു​​മ​​ര​​കം: കു​​മ​​ര​​ക​​ത്തും പ​​രി​​സ​​ര പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും കു​​ടി​​വെ​​ള്ള വി​​ത​​ര​​ണ​​ത്തി​​ൽ ത​​ട​​സ​​ങ്ങ​​ൾ വ​​ന്ന​​തോ​​ടെ ജ​​ന​​ങ്ങ​​ൾ ബു​​ദ്ധി​​മു​​ട്ടു​​ന്നു. ഒ​​ട്ടേ​​റെ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ ആ​​ഴ്ച​​ക​​ളാ​​യി​​ട്ട് പൈ​​പ്പു​​വെ​​ള്ളം ല​​ഭി​​ക്കു​​ന്നി​​ല്ല.

ചെ​​ങ്ങ​​ള​​ത്തെ ശു​​ദ്ധീ​​ക​​ര​​ണ പ്ലാ​ന്‍റി​​ൽ​നി​​ന്ന് പ​​മ്പു​​ചെ​​യ്യു​​ന്ന വെ​​ള്ളം പൂ​​ർ​​ണ​​മാ​​യും കു​​മ​​ര​​ക​​ത്തെ ജ​​ല​​സം​​ഭ​​ര​​ണി​​ക​​ളി​​ൽ എ​​ത്താ​​ത്ത​​താ​​ണ് ജ​​ല​വി​​ത​​ര​​ണ​​ത്തി​​ലെ പ്ര​​തി​​സ​​ന്ധി​​ക്കു പ്ര​​ധാ​​ന കാ​​ര​​ണം. ഇ​​തി​​നു പു​​റ​​മേ പ്ര​​ധാ​​ന പൈ​​പ്പു​​ലൈ​​നി​​ൽ പ​​ല​​പ്പോ​​ഴും ഉ​​ണ്ടാ​​യി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന ചോ​​ർ​​ച്ച​​യും പ്ര​​തി​​സ​​ന്ധി​​ക്കു കാ​​ര​​ണ​​മാ​​കു​​ന്നു​​ണ്ട്.

ക​​ഴി​​ഞ്ഞ ദി​​വ​​സം കോ​​ണ​​ത്താ​​റ്റ് പാ​​ല​​ത്തി​നു സ​​മീ​​പ​​ത്തും കു​​മ​​ര​​കം പു​​ത്ത​​ൻപ​​ള്ളി​​ക്കു സ​​മീ​​പ​​വും വ​​ലി​​യ ചോ​​ർ​​ച്ച ക​​ണ്ടെ​​ത്തി. ഇ​​വ പ​​രി​​ഹ​​രി​​ക്കാ​​നാ​​യി​​ട്ടി​​ല്ല. ചോ​​ർ​​ച്ച പ​​രി​​ഹ​​രി​​ച്ച് ജ​​ല​​വി​​ത​​ര​​ണം കാ​​ര്യ​​ക്ഷ​​മ​​മാ​​ക്കു​​മെ​​ന്നാ​​ണ് വാ​​ട്ട​​ർ അ​​ഥോ​​റി​​ട്ടി അ​​ധി​​കൃ​​ത​​ർ പ​​റ​​യു​​ന്ന​​ത്.

District News

ആരാണ് അംഗിരസ്? കുമരകത്തെ സ്ഥാനാർഥിയോടു വോട്ടർമാർ ചോദിക്കുന്നു

കോട്ടയം: സ്ഥാനാർഥിയുടെ പേരു കേൾക്കുന്പോൾ വോട്ടർമാർക്ക് കൗതുകം. പിന്നെ ചോദ്യമായി? എന്താ ചേട്ടാ ഈ പേരിന്‍റെ അർഥം? ജില്ലാ പഞ്ചായത്ത് കുമരകം ഡിവിഷനിലെ ഇടതു സ്ഥാനാര്‍ഥിയുടെ പേരിലാണ് പ്രത്യേകത. അഡ്വ. എസ്. അംഗിരസ് എന്നാണ് പേര്. സപ്ത ഋഷിമാരിലൊരാളാളുടെ പേരാണ് അംഗിരസ്. കുമരകം നെടിയകളത്തില്‍ സദാശിവന്‍ എന്ന അംഗിരസിന്‍റെ പിതാവ് മകനെ സ്‌കൂളില്‍ ചേര്‍ക്കാനായി എത്തിയപ്പോള്‍ മകനു പുതുമയുള്ള ഒരു പേരിടണമെന്നു തീരുമാനിച്ചു. അങ്ങനെയാണ് അംഗിരസ് എന്ന പേരിട്ടത്. സ്‌കൂളിലും കോളജിലും അംഗി എന്ന് എല്ലാവരും വിളിച്ചിരുന്ന അംഗിരസ് ഇപ്പോള്‍ സ്ഥാനാര്‍ഥിയായതോടെ വോട്ടര്‍മാരുടെ അംഗി ചേട്ടനായി.
കുമരകം എസ്എന്‍ കോളജില്‍ ഡിഗ്രി വിദ്യാര്‍ഥിയായിരിക്കെ എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ അംഗിരസ് കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുമരകം യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായും കുമരകം നേച്ചര്‍ ക്ലബ് ജോയിന്‍റ് സെക്രട്ടറി, കുമരകം ക്രിക്കറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ജില്ലാ കോടതിയില്‍ അഭിഭാഷകനായ അംഗിരസ് ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ പ്രവര്‍ത്തകനാണ്. ഭാര്യ ഡോ. കീര്‍ത്തി കാജല്‍ (മെഡിക്കല്‍ ഓഫീസര്‍, കുമരകം സിഎച്ച്സി). യുഡിഎഫ് സ്ഥാര്‍ഥിയായി നിലവിലെ ജില്ലാ പഞ്ചായത്തംഗവും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ പി.കെ. വൈശാഖും എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിഡിജെഎസിലെ സാന്‍റപ്പനും മത്സരിക്കുന്നു.

Business

ടൈകോണ്‍ കേരള 21 മുതൽ കുമരകത്ത്

കോ​ട്ട​യം: സം​രം​ഭ​ക സ​മ്മേ​ള​ന​മാ​യ ടൈ​കോ​ണ്‍ കേ​ര​ള 21, 22 തീ​യ​തി​ക​ളി​ല്‍ കു​മ​ര​കം സൂ​രി​യി​ല്‍ ന​ട​ക്കും. പു​തി​യ ബി​സി​ന​സ് ആ​ശ​യ​ങ്ങ​ള്‍, അ​വ​സ​ര​ങ്ങ​ള്‍, നെ​റ്റ് വ​ർ​ക്കിം​ഗ്, ഫ​ണ്ടിം​ഗ് എ​ന്നി​വ​ക്ക് സ​മ്മേ​ള​നം വേ​ദി​യൊ​രു​ക്കും.

സെ​ലി​ബ്രേ​റ്റിം​ഗ് എ​ന്‍റ​ർ​പ്ര​ണ​ര്‍ഷി​പ്പ് എ​ന്ന പ്ര​മേ​യ​ത്തി​ല്‍ രാ​ജ്യ​ത്തെ നി​ര​വ​ധി പ്ര​മു​ഖ വ്യ​വ​സാ​യി​ക​ള്‍, മാ​നേ​ജ്മെ​ന്‍റ് വി​ദ​ഗ്ധ​ര്‍, നി​ക്ഷേ​പ​ക​ര്‍, മെ​ന്‍റ​ർ​മാ​ര്‍, ഇ​ന്നൊ​വേ​റ്റ​ര്‍മാ​ര്‍, സ​ര്‍ക്കാ​ര്‍ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ സ​മ്മേ​ള​ന​ത്തി​ല്‍ ഒ​ത്തു​കൂ​ടും. സം​രം​ഭ​ക​ര്‍, സ്റ്റാ​ര്‍ട്ട​പ്പു​ക​ള്‍, യു​വ​പ്ര​ഫ​ഷ​ന​ലു​ക​ള്‍, സാ​ങ്കേ​തി​ക, മാ​നേ​ജ്മെ​ന്‍റ് വി​ദ്യാ​ര്‍ഥി​ക​ള്‍ എ​ന്നി​വ​ര്‍ പ്ര​തി​നി​ധി​ക​ളാ​യെ​ത്തും. 21ന് ​ര​ണ്ടി​നു സ​മ്മേ​ള​നം ആ​രം​ഭി​ക്കും.

എ​ഫ്എം​സി​ജി ബ്രാ​ന്‍ഡാ​യ കാ​വി​ന്‍കെ​യ​റി​ന്‍റെ സ്ഥാ​പ​ക​നും ചെ​യ​ര്‍മാ​നു​മാ​യ സി.​കെ. രം​ഗ​നാ​ഥ​ന്‍ പ്ര​സം​ഗി​ക്കും. കേ​ര​ള സ്റ്റേ​റ്റ് ഇ​ന്‍ഡ​സ്ട്രി​യ​ല്‍ ഡ​വ​ല​പ്‌​മെ​ന്‍റ് കോ​ര്‍പ​റേ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ സി. ​ബാ​ല​ഗോ​പാ​ല്‍ മു​ഖ്യാ​തി​ഥി​യാ​കും.

അ​പ​ക്‌​സ് ഹോ​സ്പി​റ്റ​ല്‍ ഡ​യ​റ​ക്ട​റും, ടൈ ​ഗ്ലോ​ബ​ല്‍ ബോ​ര്‍ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് മെ​മ്പ​റു​മാ​യ ഷീ​നു ജാ​വ​ര്‍, ടൈ ​കേ​ര​ള പ്ര​സി​ഡ​ന്‍റ് വി​വേ​ക് കൃ​ഷ്ണ ഗോ​വി​ന്ദ്, ടൈ ​കേ​ര​ള വൈ​സ് പ്ര​സി​ഡ​ന്‍റും ടൈ​കോ​ണ്‍ കേ​ര​ള ചെ​യ​റു​മാ​യ ഡോ. ​ജീ​മോ​ന്‍ കോ​ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

District News

അ​​​ന​​​ധി​​​കൃ​​​ത പ​​​ണമിട​​​പാ​​​ട്: കു​​​മ​​​ര​​​കം സ്വ​​​ദേ​​​ശി റി​​​മാ​​​ൻ​​​ഡി​​​ൽ

കു​​​മ​​​ര​​​കം: ലൈ​​​സ​​​ൻ​​​സി​​​ല്ലാ​​​തെ അ​​​മി​​​ത പ​​​ലി​​​ശ​​​യ്ക്ക് പ​​​ണ​​​മി​​​ട​​​പാ​​​ട് ന​​​ട​​​ത്തു​​​ന്ന വ്യ​​​ക്തി​​​യെ കു​​​മ​​​ര​​​കം പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി.

പാ​​​ണ്ട​​​ൻ ബ​​​സാ​​​റി​​​ലു​​​ള്ള സ​​​ജീ​​​വി​​​നെ​​​യാ​​​ണ് പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി കേ​​​സെ​​​ടു​​​ത്ത​​​ത്. ഇ​​​യാ​​​ളു​​​ടെ വീ​​​ട്ടി​​​ൽ ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ൽ 68,648 രൂ​​​പ​​​യും ഡ​​​യ​​​റി​​​ക​​​ളും പി​​​ടി​​​ച്ചെ​​​ടു​​​ത്തു.

ജി​​​ല്ല​​​യൊ​​​ട്ടാ​​​കെ ന​​​ട​​​ത്തു​​​ന്ന പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണ് കു​​​മ​​​ര​​​കം പോ​​​ലീ​​​സ് റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ​​​ത്. കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ സ​​​ജീ​​​വി​​​നെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.

District News

മ​ഴ മാ​റി മാ​നം ​ തെ​ളി​ഞ്ഞു : വെ​ള്ള​പ്പൊ​ക്കദു​രി​ത​ത്തി​ല്‍നി​ന്നു കു​മ​ര​ക​ത്തി​ന് മോ​ച​നം അ​ക​ലെ

കു​മ​ര​കം: കു​മ​ര​കം നി​വാ​സി​ക​ള്‍ക്കു വെ​ള്ള​പ്പൊ​ക്ക​മെ​ന്ന​ത് പ​ണ്ടു വ​ര്‍ഷ​കാ​ല​ത്ത് മാ​ത്ര​മാ​യെ​ത്തു​ന്ന അ​തി​ഥി​യാ​യി​രു​ന്നു​വെ​ങ്കി​ല്‍ ഇ​ന്നു കു​മ​ര​ക​ത്തെ നി​ത്യ​സ​ന്ദ​ര്‍ശ​ക​നാ​യ വി​ല്ല​നാ​യി മാ​റി​യി​രി​ക്കു​ന്നു.

കു​മ​ര​ക​ത്തെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ആ​റു​ക​ളും തോ​ടു​ക​ളും ചെ​റു​ചാ​ലു​ക​ളു​മെ​ല്ലാം പോ​ള​യും പു​ല്‍ക്കെ​ട്ടു​ക​ളും തി​ങ്ങി​നി​റ​ഞ്ഞും എ​ക്ക​ലും ചെ​ളി​യും അ​ടി​ഞ്ഞും നീ​രൊ​ഴു​ക്ക് നി​ല​ച്ചി​രി​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. വ​ര്‍ഷ​ങ്ങ​ള്‍ക്കു​മു​ന്പ് കു​മ​ര​ക​ത്ത് വേ​മ്പ​നാ​ട്ട് കാ​യ​ലി​ലേ​ക്ക് വെ​ള്ളം ഒ​ഴു​കി​പ്പോ​യി​രു​ന്ന​തും ജ​ല ഗ​താ​ഗ​ത​ത്തി​നും മ​റ്റും ഉ​പ​യോ​ഗി​ച്ചി​രു​ന്ന പ​ല തോ​ടു​ക​ളും ഇ​പ്പോ​ള്‍ നാ​മ​മാ​ത്ര​മാ​യി മാ​റി.

പ​ല​ തോ​ടു​ക​ളും ഓ​ട​ക​ള്‍ക്കു സ​മാ​ന​മാ​യി എ​ന്നു പ​റ​യു​ന്ന​തി​ല്‍ ഒ​ട്ടും അ​തി​ശ​യോ​ക്തി​യി​ല്ല. ഭ​ര​ണാ​ധി​കാ​രി​ക​ള്‍ക്ക് ഇ​തൊ​ന്നും അ​റി​വി​ല്ലാ​ത്ത കാ​ര്യ​മ​ല്ല. എ​ന്നാ​ൽ, ഈ ​ദു​രി​ത​ത്തി​ന് ശാ​ശ്വ​ത​പ​രി​ഹാ​രം ക​ണ്ടെ​ത്താ​ന്‍ ആ​രും ശ്ര​മി​ക്കു​ന്നി​ല്ല.

മു​ന്‍കാ​ല​ങ്ങ​ളി​ല്‍ വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​യാ​ല്‍ നാ​ല്, അ​ഞ്ച് ദി​വ​സ​ങ്ങ​ള്‍കൊണ്ട് വെ​ള്ളം ഇ​റ​ങ്ങി​പ്പോ​കു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ട് മൂ​ന്നു വ​ര്‍ഷ​ങ്ങ​ളാ​യി ഈ ​അ​വ​സ്ഥ മാ​റി​യി​ട്ടു​ണ്ട്. കി​ഴ​ക്ക​ന്‍ വെ​ള്ള​വും പെ​യ്ത്തൂ വെ​ള്ള​വും കൃ​ത്യ​മാ​യി കാ​യ​ലി​ലേ​ക്കും തു​ട​ര്‍ന്ന് ക​ട​ലി​ലേ​ക്കും ഒ​ഴു​കി​പ്പോ​കു​ന്ന​തി​ന് ഉ​ണ്ടാ​യി​ട്ടു​ള്ള ത​ട​സ​ങ്ങ​ള്‍ ഏ​റെ​യാ​ണ്.

കു​മ​ര​ക​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​മാ​യ കു​മ​ര​കം മ​ത്സ്യ​മാ​ര്‍ക്ക​റ്റി​ന്‍റെ സ​മീ​പ​ത്തു​കൂ​ടി ഒ​ഴു​കി​യി​രു​ന്ന തോ​ട് ഇ​പ്പോ​ള്‍ ഓ​ട​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു. മു​ന്‍കാ​ല​ങ്ങ​ളി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ഈ ​തോ​ട്ടി​ലൂ​ടെ വ​ള്ള​ത്തി​ലെ​ത്തി മ​ത്സ്യ​വ്യാ​പാ​രം ന​ട​ത്തി​യി​രു​ന്നു​വെ​ന്ന​ത് ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ ക​ണ്ടാ​ല്‍ ആ​രും വി​ശ്വ​സി​ക്കി​ല്ല.

മാ​ത്ര​മ​ല്ല, ഇ​പ്പോ​ള്‍ ഈ ​തോ​ട് കു​പ്പ​ത്തൊ​ട്ടി​യാ​യും മാ​റി. ഇ​തു​പോ​ലെ നി​ര​വ​ധി തോ​ടു​ക​ളാ​ണു കു​മ​ര​ക​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വീ​തി കു​റ​ഞ്ഞും എ​ക്ക​ലും ചെ​ളി​യും അ​ടി​ഞ്ഞും നാ​മാ​വ​ശേ​ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. കു​മ​ര​ക​ത്തി​ന്‍റെ പ്ര​വേ​ശ​ന​ക​വാ​ട​മാ​യ ര​ണ്ടാം ക​ലു​ങ്ക് തോ​ട്, ഒ​ന്നാം ക​ലു​ങ്ക് തോ​ട് തു​ട​ങ്ങി ഉ​ദാ​ഹ​ര​ണ​ങ്ങ​ള്‍ ഏ​റെ​യാ​ണ്.

വ​ര്‍ഷ​കാ​ല ആ​രം​ഭ​ത്തി​ല്‍ത്ത​ന്നെ വെ​ള്ള​പ്പൊ​ക്ക​ത്തെ നേ​രി​ടേ​ണ്ടി വ​രു​ന്ന അ​വ​സ്ഥ, ലോ​ക​ത്തി​ലെ​ത​ന്നെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഒ​ന്നാ​യ കു​മ​ര​ക​ത്തി​ന്‍റെ പ്ര​ശ​സ്തി​ക്കും മ​ങ്ങ​ലേ​ൽ​പ്പി​ക്കു​ന്നു.

മി​ക​ച്ച ടൂ​റി​സം ഗ്രാ​മം എ​ന്ന പ​ദ​വി​ക്കൊ​പ്പം, ദു​രി​തം പേ​റു​ന്ന ഗ്രാ​മ​മെ​ന്ന പ​ദ​വി​യും കു​മ​ര​ക​ത്തി​ന് അ​നു​യോ​ജ്യ​മാ​യി തീ​ര്‍ന്നി​രി​ക്കു​ക​യാ​ണ്. തോ​ടു​ക​ള്‍ റോ​ഡു​ക​ള്‍ക്കാ​യി ശോ​ഷി​ച്ച​തും പാ​ല​ങ്ങ​ളു​ടെ കാ​ലു​ക​ളി​ല്‍ പോ​ള​യും വ​ലി​യ പു​ല്‍ക്കെ​ട്ടു​ക​ളും ത​ങ്ങി​നി​ല്‍ക്കു​ന്ന​തും നീ​രൊ​ഴു​ക്കി​നെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു. കു​മ​ര​ക​ത്തെ പ്ര​ധാ​ന തോ​ടു​ക​ളി​ലൊ​ന്നാ​യ കോ​ട്ട​ത്തോ​ട്ടി​ല്‍ ച​ന്ത​ഭാ​ഗ​ത്തെ പാ​ല​ങ്ങ​ളി​ല്‍ പു​ല്‍ക്കെ​ട്ടു​ക​ള്‍ ത​ങ്ങി നി​ല്‍ക്കു​ന്ന​തു സ്ഥി​രം കാ​ഴ്ച​യാ​ണ്.

യാ​ത്രാ ദു​രി​തം മാ​റാ​ന്‍ പു​തു​ക്കി​പ്പ​ണി​യാ​ന്‍ പൊ​ളി​ച്ച കോ​ണ​ത്താ​റ്റു പാ​ല​വും ഇ​പ്പോ​ള്‍ വെ​ള്ള​പ്പൊ​ക്ക​ദു​രി​ത​ത്തി​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്. പാ​ലം പ​ണി​യാ​ന്‍ നി​ര്‍മി​ച്ച താ​ത്കാ​ലി​ക ബ​ണ്ട് ആ​ശു​പ​ത്രി തോ​ട്ടി​ലൂ​ടെ​യു​ള്ള നീ​രൊ​ഴു​ക്കി​നെ ത​ട​സ​പ്പെ​ടു​ത്തു​ന്നു. പാ​ലം നി​ര്‍മാ​ണ​ത്തി​നാ​യി പൈ​ലിം​ഗ് ന​ട​ത്തി​യ​പ്പോ​ള്‍ ഉ​ണ്ടാ​യ ചെ​ളി​യും എ​ക്ക​ലും കോ​ട്ട​ത്തോ​ട്ടി​ല്‍ ഒ​ഴു​കി​യെ​ത്തി​യ​തും നീ​രൊ​ഴു​ക്ക് നി​ല​യ്ക്കാ​ന്‍ പ്ര​ധാ​ന കാ​ര​ണ​മാ​ണ്.

ശ്രീ​നാ​രാ​യ​ണ മ​ത്സ​ര വ​ള്ളം​ക​ളി ന​ട​ക്കാ​ന്‍ ഏ​താ​നും മാ​സം ബാ​ക്കി​നി​ല്‍ക്കേ എ​ക്ക​ലും ചെ​ളി​യും നി​റ​ഞ്ഞ് ആ​ഴം​കു​റ​ഞ്ഞ തോ​ടി​ന്‍റെ അ​വ​സ്ഥ വ​ള്ളം​ക​ളി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക കു​മ​ര​ക​ത്തെ ജ​ലോ​ത്സ​വ​പ്രേ​മി​ക​ള്‍ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. വേ​മ്പ​നാ​ട്ടു കാ​യ​ലി​ലും ചെ​റു​തോ​ടു​ക​ളി​ലും കൈയേ​റ്റം ന​ട​ക്കു​ന്നു​വെ​ന്ന കാ​ര്യം പ​ല​ത​വ​ണ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തി​ട്ടും കാ​ര്യ​ക്ഷ​മ​മാ​യ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന​ത്കൈയേറ്റ​ങ്ങ​ള്‍ തു​ട​രു​വാ​ന്‍ പ്രേ​ര​ക​മാ​കു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.

പ​ഞ്ചാ​യ​ത്തും ജ​ല​സേ​ച​ന വ​കു​പ്പും മു​ന്‍കൈ​യെ​ടു​ത്ത് കു​മ​ര​ക​ത്തെ തോ​ടു​ക​ൾ പു​ന​രു​ദ്ധ​രി​ച്ച് നീ​രൊ​ഴു​ക്ക് വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ഗ്രാ​മീ​ണ ടൂ​റി​സം മേ​ഖ​ല​യ്ക്കു പു​ത്ത​നു​ണ​ര്‍വ് ഉ​ണ്ടാ​കു​ന്ന​തോ​ടൊ​പ്പം കു​മ​ര​കം നി​വാ​സി​ക​ള്‍ക്കു കൂ​ടു​ത​ല്‍ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​കു​ക​യും ചെ​യ്യും.
വ​ര്‍ഷ​കാ​ലം പി​ന്‍വാ​ങ്ങാ​ന്‍ ഇ​നി​യും ആ​ഴ്ച​ക​ള്‍ ബാ​ക്കി​നി​ല്‍ക്ക​വേ, വീ​ണ്ടു​മൊ​രു വെ​ള്ള​പ്പൊ​ക്ക ദു​രി​ത​മ​നു​ഭ​വി​ക്കു​വാ​ന്‍ അ​വ​സ​ര മൊ​രു​ക്ക​രു​തേ എ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ അ​ഭ്യ​ര്‍ഥ​ന.

District News

വെ​ള്ള​ത്തി​ൽ മു​ങ്ങി കു​മ​ര​കം മാ​ർ​ക്ക​റ്റ്

കു​മ​ര​കം: കു​മ​ര​ക​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്താ​യി സ്ഥി​തി​ചെ​യ്യു​ന്ന മാ​ർ​ക്ക​റ്റ് ചെ​റി​യൊ​രു മ​ഴ പെ​യ്യു​ന്പോ​ഴേ വെ​ള്ള​ത്തി​ൽ മു​ങ്ങു​ക​യാ​ണ്. നി​ര​വ​ധി ത​വ​ണ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളെ​യും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ​യും വി​വ​രം ധ​രി​പ്പി​ച്ചെ​ങ്കി​ലും യാ​തൊ​രുവി​ധ ന​ട​പ​ടി​യും ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല എ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ ആ​ക്ഷേ​പം.

പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട മ​ത്സ്യ​വ്യാ​പാ​ര​വും പ​ല​ച​ര​ക്കു വ്യാ​പാ​ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ന​ട​ക്കു​ന്ന പ്ര​ദേ​ശ​ത്ത് മ​ഴ​വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തു​മൂ​ല​മു​ള്ള ദു​ർ​ഗ​ന്ധ​വും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് എ​ത്തി​ച്ചേ​രു​വാ​നു​ള്ള ബു​ദ്ധി​മു​ട്ടും ഏ​റെ​യാ​ണ് .

മ​ഴ​വെ​ള്ളം ഒ​ഴു​കി​പ്പോ​കു​ന്ന​തി​നാ​യു​ള്ള സം​വി​ധാ​ന​മി​ല്ലാ​ത്ത​താ​ണ് വ​ലി​യ വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണം. ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ഇ​ട​പെ​ട്ടു വെ​ള്ള​ക്കെ​ട്ട് ദു​രി​ത​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ആ​വ​ശ്യം.

Latest News

Corehub Up