x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുമ​ര​ക​ത്തും വി​ള​ഞ്ഞു അ​റേ​ബ്യ​ൻ ഈ​ന്ത​പ്പ​ഴം

കു​​ര്യ​​ൻ കു​​മ​​ര​​കം
Published: June 3, 2026 05:33 AM IST | Updated: June 3, 2026 05:33 AM IST

കു​​മ​​ര​​കം: അ​​റേ​​ബ്യ​​ൻ നാ​​ടു​​ക​​ളി​​ൽ മാ​​ത്ര​​മ​​ല്ല വി​​നോ​​ദ​സ​​ഞ്ചാ​​ര​കേ​​ന്ദ്ര​​മാ​​യ കു​​മ​​ര​​ക​​ത്തെ കാ​​യ​​ൽ മ​​ണ്ണി​​ലും സു​​ല​​ഭ​​മാ​​യി വ​​ള​​രു​​ക​​യും വി​​ള​​യു​​ക​​യും ചെ​​യ്യും ഈ​​ന്ത​​പ്പ​​ന​​യും ഈ​​ന്ത​​പ്പ​​ഴ​​വും.

കു​​മ​​ര​​കം 16-ാം വാ​​ർ​​ഡി​​ൽ ചൂ​​ള ഭാ​​ഗം റോ​​ഡ​​രി​​കി​​ലെ ശ്രാ​​മ്പി​​ച്ചി​​റ പ്ര​​വീ​​ണി​​ന്‍റെ വീ​​ട്ടു​​മു​​റ്റ​​ത്ത് ഭാ​​ര്യ സു​​മി ന​​ട്ടു​​വ​​ള​​ർ​​ത്തി​​യ അ​​ഞ്ച് ഈ​​ന്ത​​പ്പ​​ന​​ക​​ളി​​ലൊ​​ന്നി​​ലാ​​ണ് നി​​റ​​യെ ഈ​​ന്ത​​പ്പ​​ഴം വി​​ള​​ഞ്ഞു കി​​ട​​ക്കു​​ന്ന​​ത്.ഇ​​വ​​ർ പു​​തി​​യ വീ​​ട് നി​​ർ​​മി​​ച്ച​​പ്പോ​​ൾ ഭം​​ഗി​​ക്കാ​​യി മ​​റ്റു ചെ​​ടി​​ക​​ൾ കൂ​​ടാ​​തെ പ​​ന​​യും ന​​ട്ടു​​വ​​ള​​ർ​​ത്താ​​ൻ ആ​​ഗ്ര​​ഹി​​ച്ചു.

എ​​ണ്ണ​​പ്പ​​ന ന​​ട്ടു​​വ​​ള​​ർ​​ത്തു​​ന്ന​​ത് ഉ​​ചി​​ത​​മ​​ല്ലെ​​ന്ന​​റി​​ഞ്ഞ് ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ചെ​​ന്നൈ​​യി​​ലു​​ള്ള സു​​ഹൃ​​ത്ത് ഗ​​ൾ​​ഫി​​ൽ​നി​​ന്നെ​​ത്തി​​ച്ചു ന​​ൽ​​കി​​യ​​താ​​ണ് ഈ​​ന്ത​​പ്പ​​ന തൈ​​ക​​ൾ. ഒ​​ന്ന​​ര വ​​ർ​​ഷം പി​​ന്നി​​ട്ട​​പ്പോ​​ൾ അ​​ഞ്ച് ഈ​​ന്ത​​പ്പ​​ന​​ക​​ളും പൂ​​വി​​ട്ടു. ഒ​​രു പ​​ന​​യി​​ൽ കാ​​യ്ക​​ൾ നി​​റ​​യെ ഉ​​ണ്ടാ​​യി. ഏ​​പ്രി​​ൽ പ​​കു​​തി​​യോ​​ടെ​​യാ​​ണ് കാ​​യ്ക​​ൾ ഉ​​ണ്ടാ​​യ​​ത് മ​​റ്റു നാ​​ലു പ​​ന​​ക​​ളും ഒ​​രു​​പോ​​ലെ ത​​ന്നെ വ​​ള​​ർ​​ന്നു പൂ​​വി​​ട്ട​​ങ്കി​​ലും കാ​​യ്ക​​ൾ ഉ​​ണ്ടാ​​യി​​ല്ല.

ജൈ​​വ​​വ​​ള​​ങ്ങ​​ൾ മാ​​ത്ര​​മാ​​ണ് പ്ര​​യോ​​ഗി​​ക്കു​​ന്ന​​തെ​​ന്ന് സു​​മി പ​​റ​​ഞ്ഞു. പ​​ന​​ങ്കു​​ല​​ക​​ൾ നി​​റ​​യെ കാ​​യ്ക​​ളു​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും കു​​റെ​​യൊ​​ക്കെ കൊ​​ഴി​​ഞ്ഞു​വീ​​ണു. കാ​​യ്ക​​ൾ പ​​ഴു​​ത്തു തു​​ട​​ങ്ങു​​ന്ന​​തോ​​ടെ മ​​ഞ്ഞ നി​​റ​​വും പൂ​​ർ​​ണ​​മാ​​യി പ​​ഴു​​ക്കു​​മ്പോ​​ൾ ക​​റു​​പ്പു കൂ​​ടി​​യ ത​​വി​​ട്ടു നി​​റ​​വു​​മാ​​കും. കാ​​യ്ക​​ൾ​​ക്ക് ന​​ല്ല മ​​ധു​​ര​​വും ഉ​​ണ്ട്. താ​​മ​​സം വി​​ന മ​​റ്റ് നാ​​ലു പ​​ന​​ക​​ളി​​ലും ഈ​​ന്ത​​പ്പ​​ഴം കാ​​യ്ക്കു​​മെ​​ന്ന് പ്ര​​വീ​​ണും സു​​മി​​യും അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. കോ​​ട്ട​​യം തെ​​ള്ള​​ക​​ത്ത് സു​​മീ​​സ് കി​​ച്ച​​ൻ റ​​സ്റ്റ​റ​ന്‍റി​ന്‍റെ ഉ​​ട​​മ​​ക​​ളാ​​ണി​​രു​​വ​​രും.

Tags : nattu vishesham Arabian date palms Kumarakom

Recent News

Corehub Up