സിഎഫ്ഐയുടെ മികച്ച സാമൂഹ്യപ്രവർത്തകനുള്ള മാന്യമിത്ര അവാർഡ് എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ സി.ആർ. നീലകണ്ഠൻ ആന്റണി എം. ജോണിന് നൽകുന്നു.
ആലപ്പുഴ: കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സാമൂഹ്യ പ്രവർത്തകനുള്ള മാന്യ മിത്ര അവാർഡ് എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ സി.ആർ. നീലകണ്ഠൻ ആന്റണി എം. ജോണിന് നൽകി. ദേശീയ പ്രസിഡന്റ് പ്രഫ. പുന്നയ്ക്കൽ നാരായണൻ അധ്യക്ഷത വഹിച്ചു.
ഗായത്രി വിജലക്ഷ്മി, അഡ്വ. ദിലീപ് ചെറിയനാട്, ഡോ. സെബാസ്റ്റ്യൻ പോൾ, അഡ്വ. ജോർജ് കുര്യൻ, ജീ. രാജേന്ദ്രൻ, കരുമാടി മോഹനൻ, ചമ്പക്കുളം രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District News