കോൺഗ്രസ് വയലാർ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണത്തോടനുബന്ധിച്ച് പുഷ്പാർച്ചന നടത്തുന്നു.
ചേര്‍ത്തല: കോൺഗ്രസ് വയലാർ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉമ്മൻചാണ്ടി അനുസ്മരണത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും, അനുസ്മരണ സമ്മേളനവും നടത്തി. കെപിസിസി സെക്രട്ടറി എസ്. ശരത് ഉദ്ഘാടനം ചെയ്തു. ടി.എസ്. രഘുവരന് അധ്യക്ഷത വഹിച്ചു.
കെ.ആര്. രാജേന്ദ്രപ്രസാദ്, അഡ്വ.വി.എന്‍. അജയന്, അഡ്വ.ടി.എച്ച്. സലാം, എ.പി. ലാലൻ, ആന്റണി പട്ടശേരി, പി.എസ്. മുരളീധരൻ, സിന്ധു വാവക്കാട്, റാണി ജോർജ്, എ.കെ. ഷെറീഫ് എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District News