ചാരുംമൂട് സെന്റ് മേരീസ് എൽപി സ്കൂളിൽ നടന്ന മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസും ഭരണിക്കാവ് ബ്ലോക്ക് മെംബർ ആർ. അശ്വതി ഉദ്ഘാടനം ചെയ്യുന്നു.
ചാരുംമൂട്: ചാരുംമൂട് സെന്റ് മേരീസ് എൽപി സ്കൂളിൽ ഭരണിക്കാവ് ആസ്റ്റർ പിഎംഎഫ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് അസീം അധ്യക്ഷത വഹിച്ചു.
ഭരണിക്കാവ് ബ്ലോക്ക് മെംബർ ആർ. അശ്വതി ഉദ്ഘാടനം ചെയ്തു. ആസ്റ്റർ പിഎംഎഫ് ഹോസ്പിറ്റലിലെ പീഡിയാട്രീഷൻ ഡോ. ആഷിക് തമീം, ജനറൽ മെഡിസിൻ വിഭാഗം ഡോ. യോഗിൻ രാജ് എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി. സ്കൂൾ പ്രഥമാധ്യാപിക ജോളി ഫ്രാൻസിസ്, അസി. മാനേജർ ബിൻസു ടി. ജേക്കബ്, എംപിടിഎ വൈസ് പ്രസിഡന്റ് കീർത്തി ജിനു എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District News