x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​കി​ത്സാപ്പിഴ​വെ​ന്ന ആ​രോ​പ​ണം ആ​ശ​ങ്ക​യാ​യി

വെബ് ഡെസ്ക്
Published: July 19, 2026 10:55 PM IST | Updated: July 19, 2026 10:55 PM IST

ആ​ല​പ്പു​ഴ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സാപ്പി​ഴ​വെ​ന്ന ആ​രോ​പ​ണം ആ​ശ​ങ്ക​യ്ക്കു വ​ഴി​വച്ചു. പ​നി​ക്ക് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന യു​വാ​വി​ന് കാ​ൻ​സ​ർ രോ​ഗി​ക്ക് ന​ൽ​കേ​ണ്ട കു​ത്തി​വെ​പ്പ് മാ​റി ന​ൽ​കി​യെ​ന്നാ​ണ് പ്ര​ച​ാര​ണ​മു​ണ്ടാ​യ​ത്.

എ​ന്നാ​ൽ, പ​നി ബാ​ധി​ത​നാ​യ യു​വാ​വി​ന് ന​ൽ​കി​യ ആ​ന്‍റിബ​യോ​ട്ടി​ക് ഇ​ൻ​ഞ്ച​ക‌്ഷ​നാ​ണ് രോ​ഗി​യി​ലും ബ​ന്ധു​ക്ക​ളി​ലും തെ​റ്റി​ദ്ധാ​ര​ണ​യു​ണ്ടാ​ക്കി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യ്ക്കുശേ​ഷം ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ച​ത്.

പു​ന്ന​പ്ര സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് മ​രു​ന്നു​മാ​റി കു​ത്തി​വെ​ച്ചെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. 16ന് ​രാ​വി​ലെ​യാ​ണ് സം​ഭ​വം. ആ​ശു​പ​ത്രി​യി​ലെ അ​ഞ്ചാം വാ​ർ​ഡ് എം ​മൂ​ന്ന് യൂ​ണി​റ്റി​ൽ 12 -ാം ന​മ്പ​ർ കി​ട​ക്ക​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കാ​ൻ​സ​ർ രോ​ഗി​യാ​യ 47 കാ​ര​ന് കു​ത്തിവയ്ക്കാ​നു​ള്ള മ​രു​ന്ന് 18-ാം ന​മ്പ​ർ കി​ട​ക്ക​യി​ലു​ണ്ടാ​യി​രു​ന്ന യു​വാ​വി​ന് മാ​റി കു​ത്തി​വച്ചു​വെ​ന്നാ​ണ് പ​രാ​തി ഉ​യ​ർ​ന്ന​ത്.

പു​ന്ന​പ്ര സ്വ​ദേ​ശി​യും ആ​ശു​പ​ത്രി​യി​ലെ റി​ട്ട. ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റിന്‍റെ മ​ക​നു​മാ​യ 21 കാ​ര​നാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. കാ​ൻ​സ​ർ രോ​ഗി​യു​ടെ കു​ട്ടി​രി​പ്പു​കാ​ര​ൻ പ​റ​ഞ്ഞ​പ്പോ​ഴാ​ണ് മ​രു​ന്നു മാ​റി ന​ൽ​കി​യ​വി​വ​രം അ​റി​യു​ന്ന​തെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ വി​ശ​ദീ​ക​ര​ണം.

മ​രു​ന്നുമാ​റി കു​ത്തി​വ​ച്ച​തോ​ടെ 21 കാ​ര​ന്‍റെ ആ​രോ​ഗ്യനി​ല വ​ഷ​ളാ​യെ​ന്നും മൂ​ത്ര​ത്തി​ൽ ര​ക്തം ക​ല​ർ​ന്ന് വ​രു​ന്നെ​ന്നും വ്യാ​പ​ക​മാ​യി പ്ര​ച​ാര​ണ​മു​ണ്ടാ​യി. എ​ന്നാ​ൽ, സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​മി​ല്ല.

പു​തു​താ​യി ന​ൽ​കി​ത്തു​ട​ങ്ങി​യ മ​രു​ന്ന് തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട്ട​താ​ണെ​ന്നും വി​ശ​ദ​മാ​യ പു​ന​ര​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും യു​വാ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃപ്തി​ക​ര​മാ​ണെ​ന്നും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് പ​റ​ഞ്ഞു.

Tags : Nattuvishesham District News

Recent News

Corehub Up