ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമ വാർഷികത്തിന്റെ ഭാഗമായി കേരള ഗവ. നഴ്സസ് യൂണിയൻ ജില്ലാ കമ്മിറ്റി വണ്ടാനം മെഡിക്കൽ കോളജിന് നൽകുന്ന വീൽചെയറുകളും നി
ആലപ്പുഴ: ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കേരള ഗവ. നഴ്സസ് യൂണിയൻ ആലപ്പുഴ ജില്ലാ കമ്മിറ്റി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വീൽചെയറുകളും നിർധനരായ രോഗികൾക്കുവേണ്ടി വസ്ത്രങ്ങളും സമ്മാനിച്ചു.
ആരോഗ്യമന്ത്രി കെ. മുരളീധരൻ വീൽചെയറും വസ്ത്രങ്ങളും ആശുപത്രിയിലേക്ക് കൈമാറി, കേരള ഗവ. നഴ്സസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ്മി ജോർജ്, ജില്ലാ പ്രസിഡന്റ് കെ.കെ. മേരി, ജില്ലാ സെക്രട്ടറി ആർ. രാധിക, സംസ്ഥാന കമ്മിറ്റി അംഗം അനുപോൾ എന്നിവർ പങ്കെടുത്തു.
Tags : Nattuvishesham District News