കോവില്‍മലയില്‍ സംഘടിപ്പിച്ച ലോക ജനസംഖ്യാദിന വാരാചരണ സമാപന സമ്മേളനം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യുന്നു.
ഇടുക്കി: ആരോഗ്യവും കാര്യപ്രാപ്തിയും കര്‍മശേഷിയുമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ വിവിധ വകുപ്പുകളും സമൂഹവും പ്രതിജ്ഞാബദ്ധമാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി. ജില്ലാ മെഡിക്കല്‍ ഓഫീസ്, കുടുംബാരോഗ്യകേന്ദ്രം കാഞ്ചിയാര്‍, കാഞ്ചിയാര്‍ പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തില്‍ കോവില്‍മലയില്‍ സംഘടിപ്പിച്ച ലോക ജനസംഖ്യാദിന വാരാചരണ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി.
കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സെലിന് തോമസ് അധ്യക്ഷത വഹിച്ചു. കോഴിമല രാജാവ് രാമന് രാജമന്നാന് ബോധവത്കരണ നോട്ടീസ് പ്രകാശനം ചെയ്തു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച റാലി കട്ടപ്പന മുനിസിപ്പല്‍ ചെയര്മാന് ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. കാഞ്ചിയാര്‍ കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. അമല്‍ ജോ, ഡോ. അഞ്ജിത സജീവ് എന്നിവര്‍ ക്ലാസ് നയിച്ചു.
ജില്ലാ പഞ്ചായത്ത് മെംബര്‍ ടോണി തോമസ്, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. ആര്.ഹരിപ്രസാദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് മണ്ണൂര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജയമോന് അഴകന് പറമ്പില്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ ജോമോന് തെക്കേല്‍, റോയി എവറസ്റ്റ്, പഞ്ചായത്ത് മെംബര്‍മാരായ ഷീന ജേക്കബ്, ആലീസ് സെന്‍, ടെക്നിക്കല്‍ അസിസ്റ്റന്റ് ടി.കെ. ഷിജു, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ വി.ആര്. ഷൈലാഭായി, വി.ടി. ബിജിമോള്‍, ജയ്സണ്‍ സി. ജോര്‍ജ്, അനീഷ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham District News