കുമരകം ബാക്ക് വാട്ടർ റിപ്പിൾസിൽ
കുമരകം: കേരളത്തിലെ ഏറ്റവും പ്രശസ്തമായ കായൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ കുമരകത്തിന്റെ ടൂറിസം വളർച്ചയ്ക്ക് സർക്കാർ പ്രോത്സാഹനം ഉറപ്പാക്കുമെന്ന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്.
കുമരകത്തെ ലോകോത്തര വിനോദസഞ്ചാര കേന്ദ്രമാക്കാൻ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിര വികസനത്തിനുമായി ഇന്നലെ കുമരകം ബാക്ക് വാട്ടർ റിപ്പിൾസ് റിസോർട്ടിൽ കൂടിയ യോഗത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയാരുന്നു മന്ത്രി.
കുമരകത്തിന് പ്രത്യേക ആഗോള ബ്രാൻഡ് രൂപപ്പെടുത്തുക, സർക്കാർ ടൂറിസം പ്രചാരണങ്ങളിൽ കുമരകത്തിനു മുൻഗണന നൽകുക, കുമരകത്തെ പ്രീമിയം ടൂറിസം കേന്ദ്രമാക്കി വികസിപ്പിക്കുക, ടൂറിസം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, സ്ത്രീശക്തീകരണം, സ്ത്രീസുരക്ഷ, ടൂറിസ്റ്റ് ഹെൽപ്പ് ഡെസ്ക്, ഹോംസ്റ്റേ, ഹൗസ് ബോട്ട് എന്നീ വിഷയങ്ങളാണ് ചർച്ചചെയ്തത്.
ചർച്ചകൾക്ക് മറുപടി പറഞ്ഞ മന്ത്രി സർക്കാരിന്റെ എല്ലാവിധ പിന്തുണയും കുമരകം ടൂറിസത്തിന് ഉണ്ടാകുമെന്നും വികസനം കൂടുതൽ സാധ്യമാകുമെന്നും അറിയിച്ചു. നാട്ടകം സുരേഷ് എംഎൽഎ, കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി, വൈസ് പ്രസിഡന്റ് രമ്യ ഷിജോ എന്നിവർ പ്രസംഗിച്ചു.
ചേംബർ ഓഫ് വേമ്പനാട് ഹോട്ടൽസ് ആൻഡ് റിസോർട്ട് പ്രസിഡന്റ് സലീം എം. ദാസ് ഇല്ലിക്കളം ലേക്ക് റിസോർട്ട്, ജനറൽ സെക്രട്ടറി മനോജ് കുമാർ ഗോകുലം ഗ്രാൻഡ് ജനറൽ മാനേജർ, വൈസ് പ്രസിഡന്റ് ജീനാ ജേക്കബ്, ട്രഷറർ ഏബ്രഹാം, സെക്രട്ടറി ബിനു ഗോപിനാഥ്, കുമരകം എച്ച് എറ്റിസ് ഹോംസ്റ്റേ അസോസിയേഷൻ കെ.ജി. ദിലീപ്, സിവിഎച്ച്ആർ ഫാമിലി മെംബർ അലക്സ് മാത്യു വെള്ളാപ്പള്ളി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Tags : Nattuvishesham Local News Kumarakom Minister Vishnunath