ചെറുതോണി: ജില്ലയില്‍ നിലനില്‍ക്കുന്ന ഭൂവിഷയങ്ങള്‍ പൂര്‍ണമായും പരിഹരിച്ച് കേരളത്തിലെ മറ്റു ജില്ലകളില്‍ താമസിക്കുന്ന ജനങ്ങൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം ജില്ലയിലെ ജനങ്ങൾക്കും ലഭ്യമാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
ഓണ്‍ലൈന്‍ വ്യാപാരവും വന്‍കിട കുത്തകകളുടെ കടന്നുവരവും ചെറുകിട വ്യാപാര മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. അനാവശ്യമായ കപടപരിശോധനകളും പിഴചുമത്തലുകളും അവസാനിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് വി.കെ.സി. മമ്മദ്കോയ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റോജിപോള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഇ.എസ് .ബിജു, സംസ്ഥാന നേതാക്കളായ ടി.വി. ബൈജു, ബിജു വര്‍ക്കി, അബ്ദുള്‍ വാഹിദ്, പി.കെ. ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി മജീഷ് ജേക്കബ് - പ്രസിഡന്റ്, സാജന് കുന്നേല്‍- സെക്രട്ടറി, കെ.കെ. വിജയന് - ട്രഷറര്‍, വൈസ് പ്രസിഡന്റ്മാരായി സി.എച്ച്. ജാഫര്‍, സരിന് ചെമ്പകശേരില്‍ , നൗഷാദ് ആലുംമൂട്ടില്‍, റീന കുര്യാച്ചന്, ജോയിന്റ് സെക്രട്ടറിമാരായി ബിനു നെല്ലിക്കുന്നേല്‍, ഡോ. പ്രജില്‍ ബാബു, വി.എ. അന്‍സാരി, ടി.ജി. അനൂപ്കുമാര്‍ എന്നിവരെ തെഞ്ഞെടുത്തു.